സവിത വഴി മദ്ധ്യേ പല കാര്യങ്ങളും ചോദിച്ചെങ്കിലും അയാൾ അതിനൊന്നും കൃത്യമായ മറുപടി നൽകിയില്ല …..
അയാളിലെ ചെറിയ മാറ്റം പോലും സവിത കൃത്യമായി മനസിലാക്കി ………..
സവിത >എന്താ ചേട്ടാ ………………എന്ത് പറ്റി ……………….
രാജൻ >ഏയ് ………..ഒന്നുമില്ല …………..
സവിത >ഒന്നുമില്ലേ …………….നിങ്ങൾ എന്ന് മുതലാ എന്നോട് കള്ളം പറയാൻ തുടങ്ങിയത് ………….?
രാജൻ ആകെ പതറി പോയി അവളുടെ ചോദ്യശരങ്ങൾക്ക് മുൻപിൽ പിടിച്ചു നിൽക്കാൻ പറ്റാതെ ആയി …….
രാജൻ >ഞാൻ പറയാം ………….പക്ഷെ നീ എന്നോട് ദേഷ്യപ്പെടരുത് …………….?
സവിത >അപ്പോൾ സംഭവം വലുതാണ് ………………
അപ്പോഴേക്കും അവർ നടന്ന് ഓഫീസിൽ എത്തി .പ്യൂൺ നേരത്തെ വന്ന് ഓഫീസിൽ തുറന്നിട്ട് പോകും ……ഇവർ എത്തി ആഹാരം കഴിച് കുറച്ചു നേരം വിശ്രമിക്കുമ്പോഴേക്കും ബാക്കി ജീവനക്കാർ എത്തി തുടങ്ങും ..
പതിവുപോലെ അവർ അകത്തു കയറി ………..
സവിത ആഹാരം വിളമ്പാൻ തുടങ്ങി ………….
സവിത >കാര്യം പറഞ്ഞില്ലാ ……………….?
രാജൻ >പറയാം …………….പക്ഷെ ……………
സവിത >കാര്യം പറ …………….മനുഷ്യാ ………….
രാജൻ >ഇന്ന് നീ എന്റെ അടുത് നിന്ന പെൺകുട്ടിയെ കണ്ടോ ………..?
സവിത >കണ്ടു …………..
രാജൻ >ആ പെൺകുട്ടിയെ കണ്ടത് മുതൽ എന്റെ മനസ്സ് അവളെ വല്ലാതെ ആഗ്രഹിക്കുന്നു …………….
സവിത ഞെട്ടി ………………അവളുടെ കണ്ണിൽ നിന്നും പൊള്ളുന്ന കണ്ണുനീർ മനസ്സിനെ കീറി മുറിച്ചു കൊണ്ട് താഴേക്ക് ഒഴുകി ……….
സവിതയുടെ മുഖത്തു നോക്കാൻ കഴിയാതെ തല കുനിച്ചിരുന്ന രാജൻ അവളുടെ പ്രതികരണം ഒന്നും കേൾക്കാത്തത് കൊണ്ട് തല ഉയർത്തി അവളെ നോക്കിയതും അയാൾ സ്തംഭിച്ചു പോയി ,,,,,,,,,,,,,,,,,,,,,
അയാൾ പെട്ടന്ന് എഴുനേറ്റ് ഡോർ കുറ്റിയിട്ട ശേഷം അവളുടെ അടുത്തെത്തി .അവൾ അപ്പോഴും ഒരു ശില പോലെ നിൽക്കുകയാണ് ……..
രാജൻ >സവിതേ …………….
സവിത >നിങ്ങൾക്ക് എന്നെ മതിയായോ …………………?
അവളുടെ കരച്ചിൽ കലർന്ന ചോദ്യം കേട്ടതും അയാളുടെ മനസ്സ് കുത്തി കീറിയത് പോലെ തോന്നി …….ഇത്രയും വര്ഷം ആയിട്ടും ഒരിക്കൽ പോലും അയാൾ അവളെ വേദനിപ്പിച്ചിട്ടില്ല .ഇപ്പോൾ താൻ കാരണം അവൾ കരയുന്നത് കണ്ടതും അയാൾ പെട്ടന്ന് മുന്നോട്ട് നീങ്ങി അവളെ കെട്ടിപ്പിടിച്ചു ………………
രാജൻ >നീ ഇല്ലാതെ എനിക്ക് ജീവിക്കാൻ കഴിയുമെന്ന് നിനക്ക് തോന്നുണ്ടോ …………….എനിക്ക് ആ പെൺകുട്ടിയോട് ചെറിയ ആകർഷണം തോന്നി എന്നല്ലാതെ നിന്നെക്കാളും വലുതല്ല എനിക്കാരും ………..ഒന്നും …..
നീ ഇല്ലെങ്കിൽ ഞാനില്ല ……………
രാജൻറെ കണ്ണ് നിറഞ് അവളുടെ തോളിൽ വീണതും അവൾ അയാളെ വിട്ടു മാറി ………..
സവിത >നിങ്ങൾ എന്തിനാ മനുഷ്യാ കരയുന്നത് …………….
അപ്പോഴേക്കും ഡോറിൽ ആരോ തട്ടുന്നു ………
സാർ ……………സാർ ……………….
കഴിച്ചോണ്ടിരിക്കുകയാണ് ……………ദാ വരുന്നു ……….