പെണ്ണാണോ ആണാണോന്ന്…..!!”
“സത്യായിട്ടും കാണിച്ച് തരോ….??”
“അയ്യട ഒരുങ്ങി ഇരുന്നോ…..!”
“ചുമ്മാ പറഞ്ഞതല്ലേ….??”
അതറിയമെങ്കിൽ കൂടെ ചേച്ചീടെ വായിന്ന് അത് കേട്ടപ്പോ ഒരു കുളിര്. അഥവാ ബിരിയാണി കിട്ടിയാലോ…..??
“പറ്റിക്കാൻ വേണ്ടിട്ട് ആണേലും ആരോടും ഇങ്ങനൊന്നും പറയല്ലും ചേച്ചി….!!”
അവിടേം ഒന്നും പറയാതെ ചിരിയിലൂടെ ചേച്ചി കോളം ഫില്ല് ചെയ്തു.
“ലുട്ടാപ്പി………”
പിന്നൊന്നും പറയാനുള്ള ഗ്യാപ്പ് കിട്ടിലാ. അപ്പഴേക്കും അമ്മ വിളിച്ചു.
“എന്നാ ഞാനിറങ്ങട്ടെ ചേച്ചി….??”
“അഹ്., ടാ പിന്നെ നീ വിചാരിക്കുന്നത് ഒന്നും കാണാൻ പറ്റുന്നില്ലാന്നല്ലേ നിന്റെ പരാതി….!! ആ പരാതിക്ക് നാളെയൊരു തീർപ്പ് ഉണ്ടാക്കാം….”
പറഞ്ഞതിന്റെ പൊരുൾ ആ സമയം എനിക്ക് കത്തിലാ. ഓഹ് എന്റെ മണ്ട നെറച്ച് ഉപ്പാണോ എന്തോ….?? ചേച്ചിയെ നോക്കി വെറുതെ ഒന്ന് ചിരിച്ച ശേഷം ഞാൻ വീട്ടിലേക്ക് പോയി. വീട്ടി ചെന്ന് എണ്ണ തേച്ച് കുളിക്കുമ്പഴാ ചേച്ചി പറഞ്ഞതിന്റെ അർത്ഥം മനസ്സിലാവുന്നത് തന്നെ….! തലക്കിട്ടൊരു കൊട്ടും കൊടുത്തിട്ട പിന്നെ വെളിയിൽ ഇറങ്ങുന്നത്…. ഇനി അങ്ങോട്ട് പോയ ശെരിയവില്ല., മാമൻ വന്നിട്ടുണ്ടാവും. സ്വയം എന്ന തന്ന പ്രാവി ഞാനകത്തേക്ക് കേറി.
രാത്രി ഒരേഴ് മണിയൊക്കെ അയപ്പോ bell അടിക്കുന്ന കേട്ടു.
“ടാ പോയി നോക്കിയെടാ….”
“പിന്നെ എനിക്കൊന്നും വയ്യ. ഒരു പരിവാടി കണ്ടോണ്ടിരിക്കുമ്പോ., അമ്മ പോയി നോക്കിട്ട് വാ…..”
ഒന്നാമത്തേത് കീർമണ്ഡൻ കൊറേ zomibe കളേം കൊണ്ട് ധോലക്പൂരിലേക്ക് വരുവാണ്. ഭീമും ടീമും കൃഷ്ണനും ഇനി എന്തൊക്കെ ചെയ്യും എന്ന് അക്ഷമനായി കാത്തിരിക്കുവാണ് ഞാൻ….!!
“ഇങ്ങനെയൊരു മടിയനെ തന്നെ ദൈവം അറിഞ്ഞെനിക്ക് തന്നു….! അടുത്ത തവണ cable കട്ട് ചെയ്‌യോടാ….,”
“ഈ ഭിക്ഷണി കൊണ്ടൊന്നും എന്നെ വിരട്ടാൻ നോക്കല്ലേ അമ്മേ പണി പാളും….”
വാതില് തുറക്കാൻ പോവുന്നതിനൊപ്പം എന്തക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു അമ്മ.
“അഹ് ലക്ഷ്മി…..”
പുറത്തൂന്നുള്ള അമ്മയുടെ ശബ്‌ദം കാതിൽ വീണതും. ഭീമിനോട് സലാമും പറഞ്ഞ് ഞാൻ വെളിയിലേക്കിറങ്ങി.
“ടാ ഇത് അടുകളേ കൊണ്ട് വച്ചേ….”