മേഥ ~ മിഥുൻ ~ മേദിനി [𝓜 𝓓 𝓥 & 𝐌𝐞𝐞𝐫𝐚]

Posted by

അവനു സെക്കൻഡ് ഇയറിന്റെ ബുക്ക് ആവശ്യമുണ്ടെന്ന്‌ പറഞ്ഞപ്പോൾ ഞാൻ വീടിന്റെ തട്ടിമ്പുറത്ത് സൂക്ഷിച്ച പുസ്തകങ്ങളും എന്റെ നോട്സും അച്ഛനെക്കൊണ്ട് എടുപ്പിച്ചു. ശനിയാഴ്ച ഞാൻ അവനോടു അവന്റെ വീട്ടിൽ നേരിട്ട് വന്നു തരാം എന്നും അമ്മയെ ഒന്ന് കാണണമെന്നും പറഞ്ഞു.

അവന്റെ വീട്ടിലേക്ക് ഞാൻ അച്ഛന്റെ ഒരു സുഹൃത്തിന്റെ ഓട്ടോയിൽ ചെന്നു, വീട് കണ്ടുപിടിക്കാൻ അധികം ബുധിമുട്ടില്ല, അധികമാരും വാങ്ങാത്ത സ്‌ഥലമാണ്‌ ന്ന് ഓട്ടോ ചേട്ടൻ പറഞ്ഞു. ഓല മേഞ്ഞ വീടാണ്. സ്‌ഥലം പുതിയതായി വാങ്ങിയതാണ് എന്ന് വ്യക്തം. വീടിന്റെ സൈഡിൽ ഒരു Rx100 ഇരിപ്പുണ്ട്. പുതിയ വീടിനായി അസ്‌ഥിവാരം അപ്പുറം ഇട്ടിട്ടുണ്ട്‌ വീട് പണി തുടങ്ങും മുൻപ് അച്ഛൻ പോയി എന്ന് അവൻ പറഞ്ഞു.

ഞാൻ അമ്മയോട് കുറെ നേരം സംസാരിച്ചു. പാവം അമ്മ.
അമ്മാവന്റെ മകളെയും കണ്ടു. രാധിക, അവളെ മിഥുന് വലിയ കാര്യമാണ്.

അമ്മ പറഞ്ഞു അവർ തമ്മിൽ ഇഷ്ടത്തിൽ ആണെന്ന്. അന്നാണ് ഞാൻ മിഥുനെ എന്റെ അനിയൻ ആയിട്ടല്ല കാണുന്നതെന്ന് എനിക്ക് മനസിലായത്. അല്ലെങ്കിൽ അമ്മ അത് പറഞ്ഞപ്പോ എന്റെ നെഞ്ച് പിടഞ്ഞത് എന്തിനായിരുന്നു. പിന്നെ അടുത്ത നിമിഷം വീട്ടിലേക്ക് ഇറങ്ങാൻ സമയം ആയി എന്ന് കള്ളം പറഞ്ഞത് എന്തിനായിരുന്നു.

ഞാൻ ഇറങ്ങി. വീട്ടിലെത്തിയപ്പോൾ. തനിച്ചിരുന്നു കുറേനേരം ആലോചിച്ചു. എന്റെ അമ്മ എന്നോട് ചോദിച്ചു. എന്താടി കടന്നൽ കുത്തിയപോലെ മുഖമെന്ന്? എനിക്ക് കഴിക്കാനെ തോന്നിയില്ല പാതികഴിച്ചു ഞാൻ ബെഡ്റൂമിലേക്ക് ചെന്നു. രാത്രി ഞാൻ വെറുതെ ഫോൺ ഒന്ന് ഓണാക്കിയപ്പോൾ അവൻ വിളിച്ചു.

“മേഥചേച്ചി…”

“മിഥു…”

“ഒരു കാര്യം പറയാൻ വിളിച്ചതാ ഞാൻ ….
ചേച്ചിടെ പേഴ്‌സ് ഇവിടെയുണ്ട്.
മറന്നതാണോ…”

“അല്ല അത് നിനക്കാണ്…”

“എനിക്കോ..”

“അതിൽ കുറച്ചു രൂപയുണ്ട്…അമ്മയ്ക്കു ഹോസ്പിറ്റൽ പോകാനും വീടിനും ആവശ്യങ്ങൾ ഉണ്ടല്ലോ…”

“വേണ്ട ചേച്ചി…ഞാൻ ശനിയും ഞായറും ജോലിക്ക് പോണുണ്ട്.”

Leave a Reply

Your email address will not be published. Required fields are marked *