മേഥ ~ മിഥുൻ ~ മേദിനി [𝓜 𝓓 𝓥 & 𝐌𝐞𝐞𝐫𝐚]

Posted by

മോതിരം മാറൽ ചടങ്ങ് കഴിഞ്ഞു. മിഥുൻ എന്റെയൊപ്പം സ്റ്റേജിൽ ചേർന്ന് നിന്നപ്പോൾ ഒരു കുശുമ്പുള്ള ചെറിയമ്മ അവനു എന്നെക്കാൾ ഒരല്പം ഉയരക്കുറവുളളത് കണ്ടു ചിരിക്കുന്നത് കണ്ടു ഞാൻ അവന്റെ കൈകോർത്തു പിടിച്ചു അഭിമാനത്തോടെ ഫോട്ടോയ്ക്ക് പോസ് ചെയ്തു. മിഥുൻ നീല കുർത്തയും കസവു മുണ്ടും. ഞാൻ നീല ബോർഡർ ഉള്ള കാഞ്ചിപുരം സാരിയും. കഴുത്തിൽ ചെറിയ നെക്ക്ലേസും. സ്റ്റെജിൽനിക്കുമ്പോ മിഥുന്റെ മുറപ്പെണ്ണ് എന്റെ കാതിൽ വന്നു പറഞ്ഞു. ജോഡി പൊരുത്തം സൂപ്പർ അഹ് ഇറുക്ക്‌ എന്ന്…. എനിക്ക് ചിരി വന്നു…

നിശ്ചയം കഴിഞ്ഞ മൂന്നു മാസത്തിനു ശേഷം NET എക്സാം റിസൾട്ട് വന്നു. ഞാൻ ക്വാളിഫൈഡ് ആയതറിഞ്ഞപ്പോൾ എന്റെ അടുത്ത ബന്ധുക്കൾ കുറച്ചു പേര് വീട്ടിൽ വന്നു. സദ്യ ഒരുക്കി ഞങ്ങൾ ചെറിയ ആഘോഷമാക്കി. ഞാനുമാലോചിച്ചു കല്യാണവും കാതുകുത്തുമല്ല ഇതുപോലെ പെണ്ണിന് അഭിമാനിക്കാൻ വേണ്ടിയുള്ള കൊച്ചു കൊച്ചു നിമിഷങ്ങളാണ് ശെരിക്കും സെലിബ്രേറ്റ് ചെയ്യേണ്ടതെന്നും!!!!!!!!!!!!!

മിഥുന്റെ വീടിന്റെ തേപ്പു പണിയും പെയിന്റിംഗ് പണിയുടെയും തിരക്കായിരുന്നു അവൻ. എങ്കിലും വൈകീട്ട് അവന്റെ ബൈക്കിൽ ആദ്യമായി എന്റെ വീട്ടിലേക്ക് വന്നു. അപ്പുറത്തെ വീട്ടിലുള്ളോരൊക്കെ എല്ലാരും നോക്കുന്നുണ്ടായിരുന്നു. ഇതാടീ ചെക്കൻ…

മിഥുനെ അമ്മയും അച്ഛനും സ്വീകരിച്ചിരുത്തി. വിശേഷമൊക്കെ ചോദിച്ചു. പഠിത്തമൊക്കെ നടക്കുന്നുണ്ടോ എന്ന് ഞാൻ എല്ലാരുടെയും മുന്നിൽ അവനോടു ചോദിച്ചപ്പോൾ അവന്റെ നാണം കാണണം. കടിച്ചു തിന്നാൻ തോന്നി. എന്റെ കള്ള ചെക്കൻ…

ഞാനും അവനും ഹാളിൽ വെച്ച് തന്നെ എല്ലാരുടെയും മുന്നിൽ സംസാരിച്ചു. ഇറങ്ങാൻ നേരം അവൻ എന്റെ കൈയിലൊന്നു പിടിച്ചപ്പോൾ എന്റെ കസിൻ ചേച്ചി എന്നെ നോക്കി ചിരിച്ചു. എന്റെ ചെക്കൻ തന്നെയല്ലേ.. എന്തിനാണിപ്പോ ചിരിക്കാൻ…

മൂന്നാലു കോളേജിൽ ഇന്റർവ്യൂ കഴിഞെങ്കിലും എല്ലാത്തിനും വെയ്റ്റിംഗ് ലിസ്റ്റായിരുന്നു എനിക്ക് NET ഉണ്ടായതു കൊണ്ട്.കാര്യമില്ല ഏക്സ്‌പീരിയൻസ് കൂടെ വേണമല്ലോ.. അധികം വൈകാതെ എന്റെയും മിഥുൻറെയും പ്രാർഥനയുടെ ഫലമായി വിക്ടോറിയ കോളേജിൽ നിന്നുമെനിക്ക് ഓഫർ കിട്ടി. അങ്ങനെ ഞാനവിടെ പഠിപ്പിക്കാൻ പോയി തുടങ്ങി. മിഥുൻ വീടുപണി പൂർത്തിയാക്കാൻ വേണ്ടിയുള്ള കാത്തിരിപ്പാണ് ഞാൻ….

നിശ്ചയം കഴിഞ്ഞുള്ള ഓരോ ദിവസവും. കഴുത്തിൽ താലികെട്ടി മിഥുന്റെ നെഞ്ചിൽ മയങ്ങുന്നതേ കുറിച്ചോർത്തു ഞാൻ ഉറങ്ങാറുള്ളത്. നാളത്തോടെയാ കാത്തിരിപ്പ് അവസാനിക്കുകയാണ്……അതെ !!!

ആ മുഹൂർത്തത്തിൽ ഈശ്വരന്റെ അനുഗ്രഹത്തോടെ അച്ഛന്റെയും അമ്മയുടെയും ആശീർവാദത്തോടെ എന്റെ കഴുത്തിൽ മിഥുൻ താലി ചാർത്തി. കസവു മുണ്ടിലും ഷർട്ടിലും എന്റെ ചെക്കൻ ചെത്ത് സ്റ്റൈൽ ആയിരുന്നു. മുടിയൊക്കെവെട്ടി. ചെറിയ കുറ്റി താടിയൊക്കെ വെച്ച് സദ്യയും ചടങ്ങുമെല്ലാം കഴിഞ്ഞു. ഞങ്ങൾ മിഥുന്റെ വീടെത്തി. മിഥുൻറെയമ്മ നിറചിരിയോടെ തന്ന നിലവിളക്കുമായി ഞാൻ വലതുകാൽ വെച്ചു ഞങ്ങളുടെ മേദിനിയിലേക്ക് കയറി….

“മേഥാ…” എന്റെയേറ്റവും പ്രിയപ്പെട്ടവന്റെ നാവിൽ നിന്നും കേൾക്കാനാഗ്രഹിച്ച പേര്.

Leave a Reply

Your email address will not be published. Required fields are marked *