മേഥ ~ മിഥുൻ ~ മേദിനി [𝓜 𝓓 𝓥 & 𝐌𝐞𝐞𝐫𝐚]

Posted by

അടുത്ത ദിവസം ബസിൽ ഉത്സവത്തിന് പോകുന്ന ആളുകളുടെ തിരക്ക്. അവനു സീറ്റ് കിട്ടാതെ എന്റെയടുത്തു നില്പായിരുന്നു. ഞാനിരുന്ന സീറ്റിലെ ചേച്ചി സ്‌ഥലമെത്തിയപ്പോൾ എണീക്കാൻ റെഡിയായി. ഞാൻ അത് കാത്തിരുന്നപോലെ അവനെ വിളിച്ചിരുത്തി. മറ്റൊരു ചേച്ചി ഒഴിഞ്ഞ സീറ്റ് നോക്കി എന്റെയടുത്തു ഇരിക്കാൻ വരാൻ നേരം ഞാൻ പറഞ്ഞു. “അനുജൻ ആണേ….” ആ ചേച്ചി ചിരിച്ചു. കുഴപ്പമില്ലെന്ന് പറഞ്ഞു.

മിഥു എന്ന് ഞാൻ അവനെ വിളിക്കാൻ ഇഷ്ടപ്പെട്ടു. അങ്ങനെ വിളിച്ചു തുടങ്ങി. സംസാരിച്ചു. കോളേജ് എത്തും വരെ സംസാരിച്ചു…

അവനും എന്നെ മേഥചേച്ചി എന്ന് വിളിച്ചു. അമ്മ മാത്രം വീട്ടിലുണ്ട് അസുഖമാണ്. എണീക്കാൻ, നടക്കാൻ ഒക്കെ പറ്റും പക്ഷെ എന്നാലും ജോലിയൊന്നും ചെയ്യാനൊക്കില്ല തളർച്ചയും ക്ഷീണവുമുണ്ട്. അച്ഛൻ ഈയിടെ മരിച്ചു പോലും. അമ്മാവന്റെ മകൾ വീടിന്റെ അടുത്ത് ഉള്ളതുകൊണ്ട് അമ്മയെ അവളോട് നോക്കാൻ ഏല്പിച്ചാണ് കോളേജിലേക്ക് വരുന്നത്. ഇടയ്ക്ക് അമ്മയ്ക്ക് അസുഖം കൂടിയപ്പോൾ ലീവ് ആക്കേണ്ടിയും വന്നു പറഞ്ഞു.

എനിക്കെന്തോ അവന്റെ കഥ കേട്ടപ്പോൾ അവൻ കടന്നു പോകുന്ന അവസ്‌ഥ വളരെ കഷ്ടമാണ് തോന്നി. എന്റെ വീട്ടിൽ പണത്തിനു കുറവൊന്നും ഇല്ലെങ്കിലും എനിക്കവന്റെ ദാരിദ്ര്യം മനസിലാക്കാൻ കഴിഞ്ഞു.

ഇടക്ക് ഞാനെന്റെ മുറിയിൽ തനിച്ചിരിക്കുമ്പോ അവന്റെ മുഖം ഓർമ്മവരും. എന്റെ പഴയ നോക്കിയ ഫോൺ വല്ലപ്പോഴും ഞാൻ ഒന്ന് ഓണാക്കാറുള്ളു. അവന്റെ നമ്പർ ഉണ്ടെങ്കിൽ ഒന്ന് ഇടക്ക് സംസാരിക്കാമായിരുന്നു എന്ന് തോന്നി. പക്ഷെ എങ്ങനെ ചോദിക്കും?!

ബസിൽ വെച്ച് അടുത്തിരിക്കുമ്പോ എന്റെ പാറി പറക്കുന്ന കറുത്ത മുടി നോക്കി അവൻ ചോദിച്ചു. മുടി കൂടുതൽ ഉള്ളതുകൊണ്ടാണ് ഇങ്ങനെ പറക്കുന്നത് അല്ലെ മേഥചേച്ചി?
“മുടി മുറിച്ചാലോ ഞാൻ” എന്ന് ഞാനവനോട് ചോദിച്ചപ്പോൾ അയ്യോ വേണ്ട ഇതാണ് ഭംഗിയെന്ന് അവൻ പറഞ്ഞു.

അവൻ നിഷ്‌കളങ്കമായാണ് അങ്ങനെ പറഞ്ഞത് എങ്കിൽ! മുടിമാത്രമേ അവൻ നോക്കികാണുള്ളൂ ?? എന്റെ അളവിൽ കൂടുതൽ വളർന്ന മറ്റു പലതും അവൻ നോക്കികാണുമോ?
അവൻ അങ്ങനെ ഉള്ള ആളല്ല!!! പയ്യനല്ലേ പാവം !!

എന്റെ മനസിനെ ഞാൻ തിരുത്തി….

അമ്മയോട് സംസാരിക്കണം എന്ന് ഞാൻ അവനോട് ആഗ്രഹം പ്രകടിപ്പിച്ചു. അവർ തനിച്ചിരിക്കയല്ലേ ഞാൻ വൈകീട്ട് എപ്പഴേലും ഫ്രീ ആയാല് വിളിക്കാമെന്നു പറഞ്ഞപ്പോൾ. അവൻ നമ്പറും തന്നു.

അന്ന് ഞാൻ വിളിച്ചില്ല. രണ്ടൂസം കഴിഞ്ഞപ്പോൾ രാത്രി ഡിന്നറിനു ശേഷമൊന്നു വിളിച്ചു. അമ്മയോട് സംസാരിച്ചതിന് ശേഷം മിഥുനോടും മാക്സിമം 10-15 മിനുട്ടുകൾ നീണ്ട സംസാരം.

Leave a Reply

Your email address will not be published. Required fields are marked *