മേഥ ~ മിഥുൻ ~ മേദിനി [𝓜 𝓓 𝓥 & 𝐌𝐞𝐞𝐫𝐚]

Posted by

ചോദിച്ചു….

“ഞാനൊത്തിരി ബുദ്ധിമുട്ടിച്ചു അല്ലെ രണ്ടാളെയും….”

“അതെ ബുദ്ധിമുട്ടിച്ചു…!!! എടി കാന്താരീ… വിവാഹമെന്ന് പറയുന്നതൊന്നുമല്ല ജീവിതത്തിലെ ഏറ്റവും വലിയ കാര്യം… നിനക്ക് ഇഷ്ടമുള്ള ഒരാളെ നീ തന്നെയാണ് തിരിഞ്ഞെടുക്കണ്ടത്.. അവനു നിന്നെ ജീവനാണ് എന്ന് ഞങ്ങൾ രണ്ടാൾക്കുമറിയാം.. ഇതിൽ കൂടുതലെന്താ ഞങ്ങൾക്ക് വേണ്ടത്…” അമ്മയത് പറഞ്ഞു കഴിഞിട്ടെന്റെ നെറ്റിയിൽ തലോടി ഒരു മൃദു ചുംബനം നൽകി….

“മോളെ… ഞാനിന്നു അവന്റെ വീട്ടിലേക്ക് പോയിരുന്നു. വീടും പരിസരവുമൊക്കെ കാണാൻ. ഒറ്റയ്ക്ക് അവനൊത്തിരി കഷ്ട്പെടുന്നുണ്ട് എന്നറിഞ്ഞപ്പോൾ അവന്റെ വീടുപണിക്ക് കുറച്ചു പൈസ തരാമെന്നു ഞാൻ അവനോടു പറഞ്ഞപ്പോൾ. അവനത് സ്നേഹപൂർവ്വം നിരസിച്ചു. വാങ്ങിയില്ലെന്നു മാത്രമല്ല. നിന്റെ സമ്മതം കൂടാതെ തരുന്ന പൈസ ഒന്നും വേണ്ടാന്നും പറഞ്ഞവൻ….. ഞാനിന്നേവരെ ഇതുപോലെയൊരാളെ കണ്ടിട്ടില്ല…!!” എന്റെ ചെക്കനെയോർത്തു എനിക്ക് സന്തോഷവും അഭിമാനവും കൊണ്ട് ഞാനെന്റെ അച്ഛനെ നോക്കി ചിരിച്ചു.

“മോളല്ലേ അവനെ ആദ്യം ഇഷ്ടമാണെന്നു പറഞ്ഞെ…?!! ജസ്റ് അറിയാൻ ചോദിക്കുവാണേ…” അച്ഛൻ എന്റെ കണ്ണിലേക്ക് നോക്കി ചോദിച്ചു.

“ഇല്ലച്ഛാ… ഞങ്ങൾ ഇത്‌വരെ അങ്ങനെ ഇഷ്ടമാണെന്നു പറഞ്ഞിട്ടൊന്നുമില്ല.. പരസ്പരം ആഴത്തിൽ മനസിലാക്കുന്നുണ്ട് ബഹുമാനിക്കുന്നുണ്ട്…. എനിക്കൊരു ജോലികിട്ടീട്ട് മാത്രമേ ഞാൻ വിവാഹത്തിന് സമ്മതിക്കു…..പിന്നെ ബന്ധുക്കൾ ഓരോ ആലോചനയുമായി വരുമ്പോ പെണ്ണുകാണാൻ വേണ്ടി ഒരുങ്ങാതെ ഇരിക്കാമല്ലോ എന്ന് കരുതിയാണ് അച്ഛനോട് ഞങ്ങളുടെ നിശ്ചയമെങ്കിലും നടത്താൻ ഞാൻ ആഗ്രഹം പറഞ്ഞത്…”

“അമ്മെ… ദേ മിഥു വിളിക്കുന്നു…” എന്റെ ഫോൺ ടേബിളിൽ റിങ് ചെയ്തപ്പോൾ ഞാനച്ഛന്റെ മടിയിൽ നിന്നുമെണീറ്റു.

“എവിടെയാണിപ്പോ….”

“ഞാൻ എയർ പോർട്ടിലാ മേഥചേച്ചി…”

“ഓ പിന്നെം!! ഡാ…..നീയെന്നെ ചേച്ചി ന്ന് വിളിക്കാതെ ഇരിക്കാമോ പ്ലീസ്… കാലുപിടിക്കാം ഞാൻ…” ഞാനതു പറഞ്ഞപ്പോൾ പിറകിൽനിന്നുള്ള ചിരികേട്ട് എനിക്കും ദേഷ്യം മാറി ചിരി പയ്യെ മറ നീക്കി വരുന്നുണ്ടായിരുന്നു…

“ഉഹും.. ഫസ്റ് നൈറ്റിലുവിളിക്കാം…”

“നിന്നെ പറഞ്ഞിട്ട് കാര്യമില്ല…
പതിയെ വണ്ടിയോടിച്ചു വന്നാ മതിയേ…”

“ആഹ് ചേച്ചികുട്ടി…”

“പോടാ…..” ഞാൻ ചിണുങ്ങലോടെ ഫോൺ കട്ട് ചെയ്തു. ഡിന്നർ കഴിഞ്ഞു കിടന്നു….

Leave a Reply

Your email address will not be published. Required fields are marked *