“അതെ മോനു… ഈ നിക്കുന്ന ശ്രീകല ചേച്ചിയെ ഞങ്ങൾ എല്ലാരും കൂടെ ചേർന്നാണ് 24 വര്ഷംമുന്നേ അവരുടെ വീട്ടിൽനിന്നും കട്ടോണ്ട് വന്നത് അതോണ്ട്, മോനെ ഇവിടെയാരും ഒന്നും ചെയ്യില്ല….കേട്ടോ….”
“പിന്നെ മേഥമോള് എന്ത് ചെയ്താലും അവളൊത്തിരി ആലോചിച്ചേ തീരുമാനം എടുക്കു. ഞങ്ങളുടെ പെണ്മക്കൾക്കൊക്കെ മേഥ തന്നെയാണ് അന്നും നിന്നും മോഡൽ….”
“അതോണ്ട് അവളുടെ മുത്തശ്ശന്റെ സ്‌ഥാനത്തു നിന്നും എനിക്ക് സമ്മതമാണ്…എന്താ വാസൂ നിനക്ക് എതിർപ്പുണ്ടോ….?? നിനക്കോ ശ്രീകല..”
അമ്മയും അച്ഛനും അവരുടെ സമ്മതം ഒരു പുഞ്ചിരിയിൽ ഒതുക്കി. ഇത്രയും ഓപ്പൺ സ്പേസ് മകൾക്ക് തന്നിട്ടും അവളുടെ ഉള്ളിലെ പ്രണയം രണ്ടാളോടും മറച്ചു വെച്ചെന്ന് അവർക്ക് നിരാശയൊന്നും ഉണ്ടായിരുന്നില്ല.
അമ്മയുടെ അച്ഛന്റെയും പുഞ്ചിരിക്കുന്ന മുഖത്തേക്ക് നോക്കുമ്പോ എനിക്കും മിഥുനും കണ്ണിൽ വെള്ളം വരുന്നുണ്ടായിരുന്നു.. ഞാനും അവനും വേഗം അമ്മയുടെയും അച്ഛന്റെയോ മുന്നിൽ നിന്നു കരഞ്ഞു തൊഴുതു……ഈ ജന്മം ഞങ്ങൾക്ക് വീട്ടുകാരുടെ സമ്മതം കിട്ടുമെന്ന് കരുതിയതല്ല… ഇന്നിപ്പോ ആവേശംകൊണ്ടാണെകിലും…. എല്ലാത്തിനും ഒരു ശുഭം എന്നെഴുതിയ പോലെ…..
“കരയല്ലേ മോളെ…”
“മോനു ഇപ്പോഴും പഠിക്കുവാണെന്നാണ് പറഞ്ഞത് എന്താ പഠിക്കുന്നെ..??!” ഗോപാലൻ ചേട്ടൻ ആദ്യം ചോദിക്കണ്ട ചോദ്യമായിരുന്നു അത്. പക്ഷെ…..
“B.SC ഫൈനൽ എയർ..!!!!”
“അയ്യോ!!! രണ്ടു വർഷം ഇളയതോ..” അദ്ദേഹം എന്നെ തന്നെ ഒന്ന് കൂർപ്പിച്ചു നോക്കി…..ഞാൻ താഴെ ടൈല്സിലേക്കും….
“എന്റെ മേഥമോളെ… നീ..” എല്ലാരും എന്നെ ചിരിച്ചു കൊണ്ട് തൊഴുതു…..ഞാനൊന്നും പറയാതെ സ്റ്റെയർകേസ് ഓടി കയറി..
നാളുകൾ ഇങ്ങനെ പോയിക്കൊണ്ടിരുന്നു …..
കല്യാണ നിശ്ചയത്തിനു മുൻപുള്ള ആ കൂലങ്കശമായ ചർച്ച കഴിഞ്ഞു…വലിയ കുടുംബം ആയോണ്ട് അമ്മാവന്മാരും അമ്മായിമാരും ചുറ്റുമിരുന്നു എന്റെ ഭാവിയെക്കുറിച്ചുള്ള പൊരിഞ്ഞ ചർച്ച!!!. ഞാൻ എന്താകുമെന്നറിയാതെ പിള്ളേര് സെറ്റിന്റെ കൂടെ മുകളിൽ ശ്വാസം അടക്കിയിരുന്നു. കസിൻസ് പെൺകുട്ടികൾ എന്നോട് ആളെങ്ങനെ ഇരിക്കും. വെളുത്തിട്ടാണോ ….ഉയരമുണ്ടോ …ചന്തമുണ്ടോ മീശയുണ്ടോ…
എന്നൊക്കെ ചോദിച്ചുകൊണ്ടിരുന്നു …..
കാരണവന്മാർക്ക് മിഥുനെ കുറിച്ച് പറഞ്ഞു മനസിലാക്കാൻ അച്ഛനും അമ്മയും ഒത്തിരി കഷ്ടപ്പെടുന്നത് കണ്ടപ്പോൾ ഈ ജന്മം അവരുടെ മകളായി ജനിച്ചതാണ് ഏറ്റവും വലിയ പുണ്യമെന്നു ഞാനോർത്തു. ആ രാത്രി സോഫയിൽ അച്ഛന്റെ അമ്മയുടെയും മടിയിൽ കിടന്നുകൊണ്ട് ടീവി കാണുമ്പോ ഞാൻ അവരോടു