മേഥ ~ മിഥുൻ ~ മേദിനി [𝓜 𝓓 𝓥 & 𝐌𝐞𝐞𝐫𝐚]

Posted by

ബസ് അടുത്ത സ്റ്റോപ്പിൽ നിന്നു. എന്റെ സെയിം ബാച്ച് ആയിട്ടുള്ള ട്വിൻസ് പെൺകുട്ടികൾ. പേര് അറിയില്ല. അവർ മുന്പിലൂടെ കയറി. മൂന്നാലു സീറ്റ് പിറകെ ഒഴിഞ്ഞു കിടക്കുന്നുണ്ടെങ്കിലും ആ കുട്ടികൾ എന്റെ പിറകിലെ സീറ്റിലിരുന്ന അവനോടു പറഞ്ഞു.

“ഇതേ സ്ത്രീകളുടെ സീറ്റാണ്…. പിറകിൽ പൊയ്ക്കോ….”
ഒരല്പം ധാർഷ്ട്യം ആ വാക്കുകളിൽ ഉണ്ട്.

“പിറകിൽ ഒത്തിരി ജനറൽ സീറ്റുണ്ടല്ലോ ചേച്ചിമാരെ അതിലിരുന്നുടെ….”
അവൻ ഇപ്രകാരം പറഞ്ഞു.

“ഞങ്ങൾക്ക് ഞങ്ങൾ അവകാശപ്പെട്ട സീറ്റാണ് ചോദിച്ചത്. നീ എണീറ്റു പോയെ….” എന്നായി അവർ…..

എനിക്ക് മിണ്ടാതെ ഇരിക്കാൻ തോന്നിയില്ല. പെൺകുട്ടിക്കൾക്കിത്ര അഹങ്കാരമോ എന്ന് ഞാൻ ഓര്ത്തു.
ഞാൻ അവനെ നോക്കിയപ്പോൾ നിസ്സഹായനായി എന്ത് പറയാണെമന്നറിയാതെ ഇരിക്കുന്നു. പാവം. തലയുയർത്തി ഞാൻ അവനുവേണ്ടി ആ കുട്ടികളോട് സംസാരിച്ചു…

“ജനറൽ സീറ്റിൽ ആർക്കും ഇരിക്കാം. അവകാശമെന്ന് പറയാൻ മാത്രം ഇവിടെയാരും ഒന്നും പിടിച്ചു വെച്ചിട്ടൊന്നുമില്ല….
ആ സീറ്റിൽ പോയിരുന്നൂടെ രണ്ടാളും…”

അവർക്ക് ഞാൻ പറഞ്ഞത് തീരെയിഷ്ടപെട്ടില്ല.
“നിന്റെ കാമുകനാണോടി ഇവൻ ? എങ്കിൽ നീ കൂടെയിരുത്തിക്കോ….” എന്നു പറഞ്ഞു. അത് കേട്ട ബസിലെ ചിലർ ചിരിക്കുന്നതും കൂടെ കണ്ടപ്പോൾ എനിക്കെന്തു മറുപടി പറയണം എന്ന് അറിഞ്ഞില്ല.
പെട്ടന്ന് അതുങ്ങളുടെ പറച്ചിൽ കേട്ടതുമെനിക്ക് ദേഷ്യവും കരച്ചിലും വന്നു. ഞാൻ കണ്ണടച്ച് കരയുന്നത് കണ്ടതും. അവൻ സീറ്റിൽ നിന്നും എണീറ്റു. അവൻ മാറിയിരിക്കാൻ പോവുകയാണോ എന്ന് ഞാനോർത്തു. പക്ഷെ. അത് പറഞ്ഞ ട്വിൻസ് ലെ വായാടി പെൺകുട്ടിയുടെ കരണം നോക്കി അവൻ ഒന്നടിച്ചു. ഒരുവൾ കരയുമ്പോ മറ്റേ കുട്ടി അവനോടു വീണ്ടും കയർത്തു. ഞാനന്നേരം കണ്ണ് തുടച്ചുകൊണ്ട് അവളുമാരെ കലിപ്പിച്ചു ഒന്ന് നോക്കി,
അവനോടു എന്റെയൊപ്പം വന്നിരിക്കാൻ വേണ്ടി ഞാൻ ക്ഷണിച്ചു. ട്വിൻസ് അവർ ആഗ്രഹിച്ച പോലെയാ സീറ്റിലിരുന്നു.

എനിക്കും അവനും എന്തോ സംസാരിക്കണം എന്നുണ്ട് എങ്ങനെ എന്ത് പറയുമെന്ന് അറീല. മനസിൽ അവളുമാർ എറിഞ്ഞ ആ വാചകമായിരുന്നു.

ഞാൻ തന്നെ പേര് പറഞ്ഞു മേഥ..മേഥ മയൂരി. സെക്കൻഡ് ഇയർ പി.ജി മാത്‍സ്.

മിഥുൻ. സെക്കൻഡ് ഇയർ യൂ.ജി മാത്‍സ്.

വീട് എവിടെയാണ്. ആരൊക്കെയുണ്ട് വീട്ടിൽ അത്രേം ചോദിച്ചപ്പോൾ തന്നെ കോളേജ് എത്തി. അവൻ പിന്നെ കാണാം എന്ന് പറഞ്ഞു. ഞങ്ങൾ അന്ന് ചിരിച്ചു പിരിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *