“ആഹ്ഹ് ..!”
അവളുടെ ഉടലൊന്ന് വെട്ടിവിറച്ചു. ഒപ്പം പയ്യെ എന്‍റെ നേരെ മുഖം ചെരിച്ചു. ആ വശ്യത നിറഞ്ഞ കടക്കണ്ണുകളിലൊരു വിസ്മയ ഭാവമായിരുന്നു.
വലിയ സിദ്ധാന്തങ്ങളൊക്കെ പറഞ്ഞ ആളില്‍ നിന്നു അവളത് പ്രതീക്ഷിച്ചു കാണില്ല.
“മതി മതി…ഇനിയെനിക്ക് വയ്യ ചിരിക്കാന്‍…!”
അവള്‍ മുഖത്തൊരു കൃത്രിമച്ചിരി വിടര്‍ത്തിക്കൊണ്ട് എന്‍റെ കൈ ബലമായി പിടിച്ചു മാറ്റി.
“വന്നു കിടക്ക്…കാലത്തെ നേരത്തെ എണീറ്റ് ആ കുപ്പിയും വേസ്റ്റുമൊക്കെ കുഴിച്ചു മൂടണം. ആരെങ്കിലും കണ്ടാ പിന്നെ പറയണ്ട..!”
അവള്‍ കിടക്കയിലേക്ക് നടക്കാനാഞ്ഞു. പെട്ടെന്ന് ഞാനാ കൈ പിടിച്ചു നിര്‍ത്തി. അവള്‍ ചോദ്യഭാവത്തില്‍ തിരിഞ്ഞ് നോക്കി.
“കുഞ്ഞേച്ചി നടക്കണ്ട..ഞാന്‍ എടുത്തോണ്ട്പോയി കിടത്താം..!”
ഞാന്‍ ചുണ്ട് കടിച്ചുപിടിച്ചു കൊണ്ടൊരു കള്ളച്ചിരി പാസാക്കി.
“ഏത്…ഈ രണ്ടടി ദൂരത്തെക്കോ..!!”
അവളുടെ മുഖത്ത് അതിശയവും കളിയാക്കലുമൊക്കെ മിക്സായ ഒരു ചിരി പരന്നു. അവളൊന്ന്‍ കയ്യെത്തിച്ചാല്‍ തൊടാവുന്ന ദൂരത്തിലായിരുന്നു കട്ടില്‍.
“എന്നാ..നമുക്കൊന്ന് റൌണ്ടടിക്കാം..അപ്പൊ ദൂരം കൂടുതല്‍ കിട്ടുമല്ലോ..!”
എന്‍റെ ഉദ്ദേശം മനസ്സിലാക്കിക്കോട്ടേ എന്ന ചിന്തയോടെ ഞാനതേ കള്ളച്ചിരിയോടെ ഒന്ന് കണ്ണിറുക്കി കാണിച്ചു.
മനസിലായെടാ മോനെ എന്ന ഭാവത്തോടെ തലയിളക്കിക്കൊണ്ട് അവളെനിക്കഭിമുഖമായി തിരിഞ്ഞു നിന്നു.
“പക്ഷെ,എനിക്കിപ്പോ ഒട്ടും പൂസില്ലാട്ടോ…നടക്കാനും ഒടാനുമൊക്കെ ഒരു കൊഴപ്പവുമില്ല..!”
അവളെനിക്ക് പിടിതരാനുള്ള ഭാവമില്ല. ആ കണ്ണുകളിലെ ഭാവം കണ്ടാല്‍ അറിയാം എന്‍റെ മനസ്സിലിരിപ്പ് നന്നായി മനസ്സിലാക്കി കഴിഞ്ഞെന്ന്‍. എന്നാലും കളിപ്പിക്കാന്‍ തന്നെയാണവളുടെ ഭാവം.
പിന്നെ ഞാന്‍ ഒട്ടും അമാന്തിച്ചില്ല.അലസതയുടെ എല്ലാ കെട്ടുകളും പൊട്ടിച്ചെറിഞ്ഞ് ഇരുകൈകളും കൊണ്ട് അവളെ കോരിയെടുത്തു.
അവളൊരു കിലുങ്ങിച്ചിരിയോടെ തല പിന്നോട്ട് തൂക്കിക്കൊണ്ട് എന്‍റെ