“ഇല്ലെടാ പൊന്നേ…കുഞ്ഞേച്ചി ഇങ്ങനെ പറ്റിക്കിടക്കാം…നിന്‍റെ കയ്യിലിങ്ങനെ തൂങ്ങിക്കിടക്കുമ്പോ എന്തൊരു സുഖാണെന്നോഡാ വാവേ..!”
ആലസ്യത്തില്‍ മുങ്ങിയ ഒരു മൂളലിന്‍റെ അകമ്പടിയോടെ ആ തളിര്‍ ചുണ്ടുകളുടെ ചൂട് എന്‍റെ കഴുത്തില്‍ പതിഞ്ഞു.
അവളുടെ ആ സംബോധന എന്നില്‍ ഏട്ടത്തിയമ്മയുടെ ഓര്‍മകളുണര്‍ത്തി.അവരുടെ ആ വാത്സല്യം നിറഞ്ഞ ‘വാവേ’ എന്ന വിളി കാതുകളില്‍ മുഴങ്ങുന്നത് പോലെ തോന്നി.
“കുഞ്ഞേച്ചി എന്തിനാ അങ്ങനെ വിളിക്കുന്നെ…എന്നെ അമ്പൂസെന്നു വിളിച്ചാ മതി…!”
അവള്‍ മെല്ലെ മുഖമുയര്‍ത്തി. മെല്ലെ ആ മുഖത്ത് അര്‍ത്ഥഗര്‍ഭമായൊരു പുഞ്ചിരി വിരിഞ്ഞു.
“എന്തൊക്കെയോ ഓര്‍മ വരുന്നുണ്ടല്ലേ…മ്ഹും…എനിക്കറിയാം..! ഏടത്തീനെ നല്ല പോലെ മിസ് ചെയ്യുന്നുണ്ടോ…?”
ഞാനവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു. എന്‍റെ മനസ്സ് വായിച്ചത് പോലെ ആ മുഖം മങ്ങി.
അവളൊരുപക്ഷെ മറ്റൊരു മറുപടിയാണ് പ്രതീക്ഷിച്ചിട്ടുണ്ടാവുക. നിമിഷം എന്‍റെ കണ്ണില്‍ തന്നെ നോക്കിയ ശേഷം അവളെന്‍റെ കൈകളില്‍ നിന്നും ഊര്‍ന്നിറങ്ങി.
“ഞാന്‍ കിടക്കട്ടെ…നല്ല തലവേദന..!”
അവള്‍ ബെഡ്ഡില്‍ ഇരുന്നു.
“അമ്പൂസ് റൂമിലേക്ക് പൊയ്ക്കോ..മുറി മാറിക്കിടന്നാ ചിലപ്പോ ഉറക്കം വരില്ല..കുഞ്ഞേച്ചിയ്ക്ക് കൊഴപ്പോന്നൂല്ല…പൊയ്ക്കോ…ആ ലൈറ്റ് ഓഫാക്കി വാതിലൊന്നു ചാരിത്തന്നാ മാത്രം മതി..!”
അവള്‍ കിടക്കയിലേക്ക് കയറിയ ശേഷം എനിക്ക് പിന്തിരിഞ്ഞു കിടന്നു കളഞ്ഞു.
അവള്‍ക്ക് നല്ല പോലെ ഫീലായെന്ന് എനിക്ക് മനസ്സിലായി. ആ സങ്കടം ഞാന്‍ കാണാതിരിക്കാനാണ് തലവേദനയെന്നും പറഞ്ഞു കയറിക്കിടന്നതും.
ആ കിടപ്പ് കണ്ടപ്പോള്‍ ശരിക്കും എന്‍റെ ഉള്ളിലൊരു നീറ്റലുയര്‍ന്നു. പക്ഷെ ഏട്ടത്തിയമ്മയുടെ കാര്യത്തില്‍ സ്വയം കബളിപ്പിക്കാന്‍ എനിക്കെങ്ങനെ കഴിയും.
” ആ ലൈറ്റ് ഒന്ന് ഒഫാക്ക്വോ അമ്പൂസേ..!”
കുഞ്ഞേച്ചിയുടെ ചെതുമ്പിച്ച ശബ്ദം എന്നെ കൂടുതല്‍ മുറിപ്പെടുത്തി. എന്ത് കൊണ്ടോ അവളെ ഒറ്റക്കാക്കിയങ്ങ് പോകാന്‍ മനസ്സനുവദിക്കുന്നില്ല.
ലൈറ്റ് ഓഫാക്കി വാതില്‍ അകത്തുനിന്നും ചാരിയ ശേഷം ഞാനാ ഇരുട്ടില്‍ തന്നെ നിന്നു.