ആ ഭാരവും താങ്ങി മെല്ലെ മുന്നോട്ടു നടക്കവേ ഞാനൊന്ന് കണക്ക് കൂട്ടി നോക്കി.
“എന്നാ വേണ്ട…ഏടത്തീടെ അത്രയും ഉണ്ടോ..അത് പറഞ്ഞാ മതി..!”
അത് ചോദിച്ചതും എന്‍റെ അനിഷ്ടം കാണാതിരിക്കാനെന്ന വണ്ണം അവള്‍ കുസൃതിയോടെ ചുണ്ടുകള്‍ കൂട്ടിപ്പിടിച്ച് കണ്ണുകള്‍ ഇറുക്കിയടച്ച് കളഞ്ഞു.
ഞാന്‍ പെട്ടെന്ന് നിന്നു. എന്നിട്ട് അവളെയൊന്നു തറപ്പിച്ചു നോക്കി. ആ താരതമ്യം ചെയ്യല്‍ എന്നെ ചെറുതായി ചൊടിപ്പിച്ചിരുന്നു.
അവള്‍, എന്താണ് സംഭവിക്കുന്നതെന്നറിയാനായി ഒരു കണ്ണ് മാത്രം അല്പം തുറന്ന് എന്നെ നോക്കി. ആ ഒരൊറ്റ ഭാവം കൊണ്ട് അവളെന്നെയങ്ങ് സോപ്പിട്ട് കുപ്പിയിലാക്കിക്കളഞ്ഞു.
എനിക്കത് ഒരുപാടങ്ങ് ഇഷ്ടമായിപ്പോയി. അതിന്‍റെ ഒരു ലാഞ്ചന എന്‍റെമുഖത്തും പരന്നു.
വിചാരിച്ചതുപോലെ പേടിക്കാനൊന്നുമില്ലെന്നു മനസ്സിലായതോടെ അവള്‍ മിഴികള്‍ തുറന്നു.
“പറയ്…ഏടത്തീടെ അത്രയും വെയ്റ്റുണ്ടോ എനിക്ക്..?”
അവളെന്‍റെ മുഖത്തെ ഭാവങ്ങള്‍ സസൂക്ഷ്മം വായിച്ചെടുക്കുന്നത് പോലെ കണ്ണുകള്‍ വിടര്‍ത്തിപ്പിടിച്ചു.
“അതിപ്പോ…ഞാന്‍ ഏടത്തിയെ ഇങ്ങനെ എടുത്തിട്ടൊന്നുമില്ല…!”
ഒരു നേരിയ ചമ്മല്‍ ഉണ്ടായിരുന്നതിനാല്‍ അവളുടെ മുഖത്തു നോക്കാതെയാണ് പറഞ്ഞത്. അടുത്ത ചോദ്യം ഉടന്‍ തന്നെ വരുമെന്ന് തോന്നിയതിനാല്‍ ഞാന്‍ വേഗത്തില്‍ നടന്നു.
“മ്ഹും…ഇങ്ങനെയല്ലേ എടുക്കാതുള്ളൂ…വേറെ രീതിയിലൊക്കെ എടുത്തിട്ടുണ്ടല്ലോ..അപ്പൊ അറിയാതിരിക്ക്യോ..!”
അവളുദ്ദേശിച്ച ആ ‘വേറെ രീതി’ എന്താണെന്ന് എനിക്ക് മനസ്സിലായി.അതെന്നെ നന്നായിട്ട് നാണം കെടുത്തി.
ഭാഗ്യത്തിന് അപ്പോഴേക്കും റൂമിലെത്തിയിരുന്നു. അടുത്ത ചോദ്യത്തിന് മുന്‍പ് തന്നെ രക്ഷപ്പെടാനായി ഞാനവളെ കിടക്കയിലേക്കിരുത്താന്‍ ശ്രമിച്ചു.
എന്നാല്‍ അനിഷ്ടത്തോടെ മുഖം ചുളിച്ച് ഒരു ചിനുക്കത്തോടെ അവളെന്‍റെ കഴുത്തിലെ ചുറ്റിപ്പിടുത്തം കൂടുതല്‍ മുറുക്കുകയാണ് ചെയ്തത്.
“പ്ലീസ് ഡാ…ച്ചിരി നേരം കൂടെ……പ്ലീസ്..പ്ലീസ്..!”
കൊഞ്ചല്‍ നിറഞ്ഞ ഒരു അപേക്ഷാ ഭാവത്തില്‍ അവളെന്‍റെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി. ഞാന്‍ ആകെ വെട്ടിലായി.
“എന്‍റെ കൈ വേദനിക്കും കുഞ്ഞേച്ചീ..!”