എന്റെ സ്വന്തം ദേവൂട്ടി 3 [Trollan]

Posted by

എന്ത് ചെയ്യണം എന്ന് അറിയാതെ ഞാൻ നടുങ്ങി പോയി. അത്രയും ആളുകളുടെ മുന്നിൽ നാട്ടുകാരുടെ ഇടയിൽ എന്നെ കെട്ടിപിടിച്ചു വിടാതെ മുറുകെ പിടിച്ചേക്കുവാ ആണ്. ഞാൻ പിടി വിടാടി എന്നൊക്കെ പറഞ്ഞു വീടിക്കൻ നോക്കിട്ടും നടക്കാനില്ല പെരുമ്പമ്പ് ഇരയെ പിടിച്ചെക്ന്നപോലെ പിടി ആയിരുന്നു അവളുടെ കൈ കൊണ്ട് എന്നെ വട്ടം ഇട്ട് പിടിച്ചേക്കുന്നത്. അപ്പോഴേക്കും അവിടെ ആകെ സംസാരം ആയി. അവളുടെ ചേട്ടൻ ആണ് എന്ന് തോന്നുന്നു അവളെ പിടിച്ചു മാറ്റാൻ നോക്കിട്ട് നടന്നില്ല. അവൾ വിളിച്ചു പറഞ്ഞു.

“ഞങ്ങൾ തമ്മിൽ ഇഷ്ടത്തിൽ ആണ്. എനിക്ക് കല്യാണം വേണ്ടാ.

ഞാൻ ഹരിയുടെ കൂടെ പോകുവാ ”

ഞാൻ ആകെ കിളി പോയ അവസ്ഥ ആയി.

നാട്ടുകാർ മൊത്തം വളഞ്ഞു. എനിക്ക് ആണേൽ ഒന്നും പറയാൻ പോലും പറ്റാത്ത അവസ്ഥ ആയി. അവൾ എല്ലാം തുറന്നു അടിച്ചു പറയുവാ.

“ഇഷ്ടത്തിലോ.

എപ്പോ.”

എന്ന് ഞാൻ ചോദിച്ചു.

“ഇനി നീ കാൽ മാറിയാൽ ഞാൻ ആത്മഹത്യാ ചെയ്യും ”

എന്ന് പറഞ്ഞതോടെ നാട്ടുകാർ മൊത്തം ഇളക്കി.

കെട്ടാൻ വന്നാ ചേകനും കുടുബവും അവിടെ നിന്ന് ഇറങ്ങി പോയി.

എടി എന്ന് വിളിച്ചു ഒരു തള്ള അവളെ അടിക്കാൻ വന്നെങ്കിലും നാട്ടുകാരികൾ തടഞ്ഞു. പിന്നെ ഇവളുടെ വീട്ടുകാർ ആണെന്ന് തോന്നുന്നു എല്ലാം വീട്ടിൽ കയറി കതക് വലിച്ചു അടച്ചു. ആ അടക്കൽ കേട്ടപ്പോളെ എനിക്ക് ഒരു കാര്യം മനസിലായി എനിക്ക് രെക്ഷപെടാൻ ഉള്ള എല്ലാ വാതിലുകളും ആണ് അവിടെ അടഞ്ഞത് എന്ന്.

പിന്നെ നാട്ടുകാർ ഏറ്റെടുത്തു.

നീ എന്തിനാ ഇവളേ അനോഷിച്ചു വന്നത് എന്നുള്ള ഒരുപാട് ചോദ്യങ്ങൾ ഉയർന്നു അതിനുള്ള അൻസർ ഒന്നും അവർക്ക് തൃപ്തികാരം അല്ലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *