അവസാന മാർഗം എന്ന ചിന്തയിൽ ഞാൻ അച്ഛനോട് കാര്യം അവതരിപ്പിച്ചു. ആകെയുള്ള കൃഷിസ്ഥലം നമുക്ക് പണയം വെക്കാം. കാർഷിക ലോൺ കിട്ടുമോ എന്ന് നോക്കാം. ആ പണം കൊണ്ട് കടങ്ങൾ തീർക്കാം. സാവകാശം ഭൂമി തിരിച്ചെടുക്കുകയും ചെയ്യാം. ഒട്ടും താല്പര്യമില്ലായിരുന്നിട്ടു കൂടി അച്ഛന് കാര്യങ്ങളുടെ കിടപ്പ് നന്നായി അറിയാമായിരുന്നു. മനസില്ലാമനസോടെ അദ്ദേഹം സമ്മതിച്ചു.
ലോണിനുവേണ്ടി പല ബാങ്കുകളും കയറിഇറങ്ങി. എല്ലാവര്ക്കും ആസ്തിയും ജോബ് സെക്യൂരിറ്റിയും ഒക്കെ അറിയണം. അത് രണ്ടും ഈശ്വരാനുഗ്രഹം കൊണ്ട് കൈയിലില്ല..! വെറുതെ കയറി ഇറങ്ങി ചെരുപ്പ് തേഞ്ഞതല്ലാതെ വേറെയൊരു ഗുണവും ഉണ്ടായില്ല. രക്ഷപെടാനുള്ള ഓരോ വഴികളും കൊട്ടിയടക്കപെടുന്നത് ഞാൻ നിസഹായതയോടെ കണ്ടുനിന്നു.
ഒരു വെള്ളിയാഴ്ച വൈകുന്നേരം. സ്റ്റോറിൽ ഇരുന്നിട്ട് ഒരു സമാധാനവും കിട്ടുന്നില്ല. നേരെ കടയുടമയായ അഫ്സൽ ഇക്കയുടെ അടുത്ത് ചെന്ന് ചോദിച്ചു -” ഇക്ക ഞാൻ ഇന്ന് നേരത്തെ പൊയ്കോട്ടെ? ഇരിന്നിട്ടൊരു സമാധാനവും ഇൽഇക്ക. എവിടേലും പോയി കുറച്ചുനേരം ഇരിക്കണം. നാളെ ഞാൻ രണ്ട് ഷിഫ്റ്റ് എടുത്തോളം”. എന്നെ സ്വന്തം സഹോദരനെ പോലെ കാണുന്ന ഇക്കക്ക് എൻ്റെ എല്ലാ പ്രശ്നങ്ങളും അറിയാം. ആൾക്ക് കഴിയുന്ന പോലെ സഹായിക്കാറുമുണ്ട്. ” എടാ നീ വിഷമിക്കണ്ടിരിക്ക്. എല്ലാം ശരിയാകും. പടച്ചോൻ ഒരു വഴി കാണിച്ചുതരും. നീ വേണേ രണ്ടു ദിവസം വരണ്ട. ഇവിടെ ഞാൻ കാര്യങ്ങൾ അഡ്ജസ്റ്റ് ചെയ്ത് ഓടിച്ചോളാം.”
ഇക്കയോട് നന്ദി പറഞ്ഞു ഞാൻ എന്റെ പഴയ spendor ബൈക്കിൽ കയറി. ഒരു 10 മിനിറ്റ് മുന്നോട്ട് പോയപ്പോൾ ഫോൺ ബെല്ലടിച്ചു. വണ്ടി ഒതുക്കി നോക്കിയപ്പോൾ അമ്മയാണ്. ” എടാ നീ വരുമ്പോൾ വീട്ടിലേക്ക് ഇത്തിരി സാദനങ്ങൾ വാങ്ങി വരൂട്ടോ” എന്നും പറഞ്ഞൊരു ലിസ്റ്റും തന്നു. ഞാൻ പേഴ്‌സ് തുറന്ന് നോക്കി. പത്തിന്റെയും അമ്പത്തിന്റെയും ഒന്നുരണ്ട് നോട്ടുകൾ. ” ഹമ്.. അപ്പൊ ഇന്നും കടം തന്നെ എന്നും സ്വയം പറഞ്ഞൊന്ന് ചിരിച്ചിട്ട് വാച്ചിൽ നോക്കി. സമയം ഏകദേശം 4 മണി. നേരെ വണ്ടി അടുത്ത് പരിചയമുള്ള ഒരു സൂപ്പർ മാർക്കറ്റിലേക്ക് എടുത്തു.
കടയിലെ ജിമ്മി ചേട്ടനോട് ആദ്യമേ തന്നെ കടം പറഞ്ഞ് മുഖത്തൊരു ജാള്യതയുടെ ചിരി വെച്ചുകെട്ടി ഞാൻ അകത്തേക്ക് കയറി ( മാസ്ക് വെക്കുന്നതിന്റെ ഗുണങ്ങൾ പലതാണെന്ന് പറയുന്നത് വെറുതെ അല്ല.! ). ഞാൻ കറിപ്പൊടികൾ ഇരിക്കുന്ന ഭാഗത്തേക്ക് മെല്ലെ നടന്നു. A/C ഇടാൻ നിയമപരമായി കഴിയില്ലാത്തത് കൊണ്ട് നല്ല ചൂട്. നെറ്റിൽ വന്നിരുന്ന ചെറിയ