ടീവി ഓൺ ചെയ്യാൻ എന്നോട് പറഞ്ഞു. ഞാൻ ടീവി ഓൺ ചെയ്തപ്പോൾ എന്നെ അടുത്തേക്ക് വിളിച്ചു.
ഞാൻ ഒരല്പം നീങ്ങി അച്ഛന്റെ അടുത്തിരുന്നു. അച്ഛൻ പക്ഷെ എന്നെ പിടിച്ചു ചേർത്ത് ഇരുത്തി. അധികാരത്തോടെ എന്നെ തൊട്ടു പിടിച്ചപ്പോൾ എനിക്ക് നാണം വന്നെങ്കിലും ഞാൻ എന്നെ നിയന്ത്രിച്ചു. അച്ഛൻ പറഞ്ഞു. “സാരി നിനക്ക് നന്നായിട്ടുണ്ട്” എന്ന്, ഞാൻ എന്റെ സാരിയുടെ മുന്താണിയിൽ പിടിച്ചുകൊണ്ട് എന്റെ മൂക്കിലെ വിയർപ്പ് തുടച്ചു…..
“എനിക്കൊരു കാര്യം ചോദിക്കാനുണ്ട് …..” അച്ഛൻ എന്റെ നെറ്റിയിൽ മുടിയിൽ കോതി…..
“എന്താ മോളെ…..”
“ഞാനച്ഛാന്നു വിളിച്ചോട്ടെ…”. അച്ഛനെന്നെ നോട്ടം കൊണ്ട് ഉഴിഞ്ഞപ്പോൾ മനസ്സിൽ എനിക്ക് നേർത്ത വിഷാദം അലതല്ലി. കൺ കോണിൽ കണ്ണീർ തുടിച്ചു. അച്ഛൻ എന്ത് പറയുമെന്നറിയില്ല.
എന്റെ കണ്ണിലേക്കു നോക്കി എന്റെ കണ്ണീരു തുടച്ചുകൊണ്ട് അച്ഛൻ ശ്വാസമെടുത്തു. ഒരു നിമിഷത്തിനു ശേഷം അച്ഛൻ എന്നോട് അങ്ങനെ തന്നെ വിളിച്ചോളാൻ പറഞ്ഞു. ഞാൻ അപ്പൊ അച്ഛന്റെ അടുത്തിരുന്നു കൊണ്ട് അച്ഛന്റെ മാറിലേക്ക് ചാഞ്ഞു തേങ്ങി കരഞ്ഞു….
“എനിക്ക് ഇപ്പൊ ആരുമില്ല, അച്ഛനും അമ്മയും മരിച്ചു, അമൽ എവിടെയാണ് എന്ന് പോലും എനിക്കറിയില്ല. അഭയം തേടി വന്നവളാണ് ഞാൻ….”
“മോളെ…” അച്ഛൻ എന്നെ കെട്ടിപ്പിച്ചുകൊണ്ട് എന്റെ നെറ്റിയിൽ ചുംബിച്ചു….
“അമൽ ഇപ്പൊ എവിടെയാണ്……”
“അറിയില്ല അച്ഛാ. കൊച്ചിയിൽ ഒരു കപ്പലിൽ ജോലി കിട്ടി പോയതാണ് ഇതുവരെ ഒരു വിവരവും ഇല്ല. ആലോചിക്കുമ്പോ പേടിയാവുന്നുണ്ട്, തിരിച്ചു വരും എന്ന് തന്നെയാണ് എന്റെ വിശ്വാസം….”
“ആഹ് വരുമായിക്കും, നമുക്ക് അന്വേഷിക്കാം മോളെ…..
പിന്നെ ഞാൻ മോളെയാദ്യം കണ്ടപ്പോൾ എനിക്ക്….ദേഷ്യം സഹിക്കാൻ പറ്റിയില്ല, അതുകൊണ്ട് തല്ലിയതാണ്, മോള് ക്ഷമിക്ക്….”
“ഉം, എനിക്കിപ്പോ അച്ഛൻ മാത്രമല്ലെ ഉള്ളൂ. അച്ഛന് ഞാനും അതുകൊണ്ട് ഇങ്ങനെ മാപ്പു പറച്ചിൽ ഒന്നും വേണ്ട….”
“മോൾക്ക് എന്നോട് ദേഷ്യമുണ്ടോ…” അച്ഛൻ എന്റെ കവിളിൽ ഇരുകയ്യും ചേർത്ത് ചോദിച്ചപ്പോൾ കൊച്ചുകുട്ടിയെപ്പോലെ എനിക്ക് തോന്നി.
“ഇല്ല അച്ഛാ, ഒരിക്കലുമില്ല…”
“നീയെന്റെ സ്വന്തം മോളാണ് …..” അച്ഛൻ വികാരത്തോടെ പറഞ്ഞപ്പോൾ എന്റെ നെഞ്ചും ഇടറി. അച്ഛൻ എന്നെ ചേർത്തുപിടിച്ചുകൊണ്ട് നെറ്റിയിൽ ചുംബിച്ചു… ഞാൻ അച്ഛനെ കെട്ടിപ്പിടിക്കാൻ തോന്നിയെങ്കിലും പെട്ടന്ന് മനസ് വിലക്കി….
“ശരി ഞാൻ ഇച്ചിരി നേരം കിടക്കട്ടെ….”
എന്ന് പറഞ്ഞുകൊണ്ട് ഞാൻ ഉച്ചയുറക്കത്തിലേക്ക് കടന്നു. അച്ഛൻ ടീവി