കൊടുക്കാൻ വേണ്ടി മാത്രം അദ്ദേഹത്തിന്റെ മുന്നിൽ ചെല്ലും.
എന്നോട് ഒരു വാക്ക് പോലും മിണ്ടില്ല.
ഞങ്ങളുടെ കല്യാണം കഴിഞ്ഞ കാര്യം അദ്ദേഹം എങ്ങനെ അറിഞ്ഞത് എന്ന് ചോദിച്ചപ്പോൾ, റോസമ്മ പറഞ്ഞത്.
അവർക്ക് അതിനെക്കുറിച്ച് ഒന്നും അറിയില്ല അവർ പണിക്ക് വന്നിട്ട് കുറച്ചു നാളുകൾ ആയിട്ടുള്ളു അത്രേ…
ഞാൻ അപ്പോൾ വീട്ടിലെ പണിക്കർക്ക് ഉള്ള ചായ റോസമ്മ ചേച്ചിക്ക് പകരം കൊടുക്കാൻ വേണ്ടി തുടങ്ങി.
അങ്ങനെ കോര ചേട്ടനോട് അദ്ദേഹത്തെ കുറിച്ചും കുടുംബത്തെ കുറിച്ചുമൊക്കെ ചോദിച്ചു…
അദ്ദേഹമാണ് പറഞ്ഞത്, അമലിന്റെ സ്‌കൂൾ മാഷ് അമലിനെ പഠിപ്പിക്കാൻ വരുമായിരുന്നു, അയാൾ ഒരു കീഴ് ജാതിക്കാരൻ ആയിരുന്നു അയാളാണ് അമലിന്റെ അമ്മയെ വശീകരിച്ചുകൊണ്ട് സ്വന്തമാക്കി…
അവർ നാടുവിട്ടപ്പോൾ അമലിനു 10 വയസൊ മറ്റോ ആയിരുന്നു.
പിന്നെ അവൻ അച്ഛനെ പേടിച്ചാണ് ഇത്രയും കാലം ജീവിച്ചത്, ഇവിടെത്തെ ഒരു പ്രമാണിയുടെ മകളെ അമലിനു കല്യാണം ഉറപ്പിച്ചതിനു ശേഷം അമൽ അച്ഛനുമായി വഴക്കുണ്ടാക്കി വീട്ടിൽ നിന്നും ഇറങ്ങി പോയിരുന്നു….അന്ന് അമലിനെ അച്ഛൻ ഒത്തിരി തല്ലി. അമൽ കരഞ്ഞുകൊണ്ട് വീട് വിട്ടിറങ്ങിയതാണ്. അമലിന്റെ കാര്യങ്ങൾ അറിഞ്ഞപ്പോൾ എനിക്ക് അന്ന് കിടന്നുറങ്ങാൻ കഴിഞ്ഞില്ല.
അമലിനെ കുറിച്ചോർത്തു ഞാൻ. എത്ര പാവമായിരുന്നു അവൻ. ഒന്നും തുറന്നു പറയില്ല. എല്ലാം മനസിലൊതുക്കി നടക്കുന്ന പാവം. അവനു ഞാൻ മാത്രമേയുള്ളു. സ്നേഹിക്കാൻ ആ പാവം ഇന്നെവിടെയാണോ എന്തോ….. നീ എന്തെ എന്നെ വിളിക്കാത്തെ!!!
എത്ര നാളായി ഞാൻ കാത്തിരിക്കുന്നു……… അവനും ഞാനും ഞങ്ങളുടെ കുട്ടികളും മാത്രമുള്ള കൊച്ചുലോകത്തെ പറ്റിയവൻ എപ്പോഴും പറയും…അവനാകെയുള്ള സ്വപ്നമാണ്…… എനിക്കും ഞാൻ കണ്ണുകളടച്ചു പതിയെ ഉറങ്ങി…..
അടുത്ത ദിവസമം റോസമ്മ ചേച്ചിക്ക് പനി വന്നപ്പോൾ അവർ വീട്ടിലേക്ക് പോയതുകൊണ്ട് ആ വലിയ വീടിന്റെ അകം തുടക്കാനും അടിച്ചു വരാനും ഞാൻ തന്നെ…ആദ്യമായി ആ വീടിന്റെ എല്ലാ മുറികളിലേക്കും കയറി.
പക്ഷെ ഞാനും അദ്ദേഹവും മാത്രമുള്ള ആ ദിവസങ്ങളിൽ ഒന്ന് പോലും അദ്ദേഹം എന്നെ നോക്കാനോ മിണ്ടാനോ ഒന്നും തയാറായില്ല. പക്ഷെ അദ്ദേഹത്തിനെ കാണുമ്പോൾ പിണക്കം മാറ്റാൻ വേണ്ടി ഞാൻ മിക്കപ്പോഴും പേടിച്ചിട്ടാണെങ്കിലും ചിരിച്ചു…
ആകെ ചോറ് വിളമ്പിക്കൊടുക്കുക..ചായ ഉണ്ടാക്കുക എന്നിങ്ങനെ ഉള്ള പണികൾ മാത്രം. പിന്നെ ജോലിക്കാർക്ക് ഭക്ഷണം കൊടുക്കുക. കോര ചേട്ടൻ കൊണ്ടുവരുന്ന മീനും ഇറച്ചിയും വെച്ചുണ്ടാകുക….മിക്കപ്പോഴും വീട്ടിൽ