” എടി പിന്നെ ആള് കാര്യങ്ങളൊക്കെ നല്ലോണം ഹാൻഡിൽ ചെയ്യുന്നുണ്ട്… ഇച്ചിരി മെച്യൂരിറ്റി ഉള്ള കൂട്ടത്തിലാ… ഒരുപാട് കാശ് ചെലവാകുന്നതും കണ്ടു… ”
” വല്ല കള്ളനോട്ടുമായിക്കും… ”
കേൾക്കാൻ താൽപര്യമില്ലാത്ത രീതിയിൽ ദിവ്യ പറഞ്ഞു…
” പോടി നിനക്ക് ഭ്രാന്താ… ഒരാളെക്കൊണ്ട് നല്ലതും പറയരുത്.. ”
” ഇത്രക്ക് ഇഷ്ടമായെങ്കിൽ നിനക്കവനെ കെട്ടികൂടെ… ”
ഒരൊഴുക്കൻ മട്ടിൽ ശ്രദ്ധയോട് ദിവ്യ പറഞ്ഞു
” അടുത്ത മാസം കല്യാണം ഉറപ്പിച്ച പെണ്ണായിപോയി അല്ലേൽ എനിക്ക് ഒക്കെയായിരുന്നു… ” അതും പറഞ്ഞ് ഒന്ന് ചിരിച്ചതിനുശേഷം ശ്രദ്ധ തുടർന്നു
” എന്റെ അഭിപ്രായത്തിൽ നീയവനെ പ്രേമിച്ചോ… രണ്ടിൻ്റെ സ്വഭാവം വെച്ച് കറക്റ്റ് മേച്ചാ… ”
വണ്ടി സ്റ്റാർട്ട് ആക്കുന്ന ദിവ്യയെ നോക്കി അതും പറഞ്ഞ് ശ്രദ്ധ പൊട്ടിച്ചിരിക്കാൻ തുടങ്ങി…
” പിന്നെ മേച്ച്… ഇങ്ങോട്ട് കയറടി പോത്തെ ഇല്ലൽ നടന്ന് വീട്ടിൽ പോകേണ്ടിവരും… ”
” ഞാൻ ഒരു സത്യം പറഞ്ഞെന്നേയുള്ളൂ… ”
ചിരിച്ചുകൊണ്ട് പറഞ്ഞ് ശ്രദ്ധ വേഗം വണ്ടിയുടെ പിന്നിൽ കയറി…
” അവളുടെ ഒരു സത്യം…എൻ്റെ ഗുരുവായൂരപ്പാ… നാളെ തൊട്ടാ പൊട്ടക്കണ്ണനേം കാണണല്ലോ ഇവിടെ വന്നാ… ”
വണ്ടി മുന്നോട്ട് എടുക്കുമ്പോ അറിയാതെ ദിവ്യ അത് പറഞ്ഞു… പുറകിൽ ഇരിക്കുന്ന ശ്രദ്ധ അത് കേൾക്കുകയും ചെയ്യ്തു…
” എന്താടി അവനെ കണ്ടാ പ്രേമിച്ചു പോകുമെന്ന് പേടി ഉണ്ടോ… “