നന്ദു എന്നെ വിളിച്ചത് ഞാൻ കാര്യം എന്താണെന്നറിയാൻ അവൻ്റടുത് നീങ്ങി..
” ഡാ അവൻ്റെ ബൈക്ക് ഷോറൂമിൽ കയറ്റി.. നല്ല പണിയുണ്ട് അവൻമാര് എന്തൊക്കെയോ പാർട്സ് വാങ്ങാൻ ഉണ്ടെന്ന് പറഞ്ഞ് അഡ്വാൻസ് ചോദിച്ചിട്ടുണ്ട് എൻ്റെ കയ്യിൽ ഉള്ളത് തികയൂല നിൻ്റെ കയ്യിൽ വല്ലതുമുണ്ടോ… ”
” ഡാ വണ്ടിടെ ലോണിൻ്റെ പൈസയുണ്ട് തൽക്കാലം അത് എടുക്കാം…ബാക്കി നമുക്ക് പിന്നെ നോക്കാം… എന്തായാലും ആശുപത്രി ചെലവും വണ്ടിയുടേയും ഒക്കെ കൂടി കോളേജിന്ന് ഒരുതുക എന്തായാലും പിരിക്കണം… തൽക്കാലം നീ ഇത് കൊണ്ടുപോയി കൊടുക്ക്…”
അതും പറഞ്ഞ് പേഴ്സിന്ന് പൈസയും കൊടുത്ത് അവനേയും പറഞ്ഞ് വിട്ട് ഞാൻ അവരുടെ അടുത്തേക്ക് തിരിച്ച് വന്ന് അവൻ്റെ അമ്മയോട് സംസാരിക്കാൻ തുടങ്ങി… അപ്പോഴേക്കും സമയം ഏതാണ്ട് വൈകുന്നേരം ആവാറായിരുന്നു…
” ഗിരിജാൻ്റി എന്തായാലും മൂന്നാഴ്ച്ച ഇവിടെ കിടക്കേണ്ടിവരും… അത് ഞങ്ങൾ നിന്നോളും.. ”
ഞാൻ പിള്ളേരെ ചൂണ്ടിക്കാണിച്ച് പറഞ്ഞു
” വേണ്ട മോനേ…അതെങ്ങനെ ശരിയാവും ഞങ്ങള് നിക്കാം…”
” ആൻ്റി നീതുവിന് കോളേജ് പോകേണ്ടതല്ലേ… ഇവിടെ നിന്നെങ്ങനാ…ഫൈനൽ ഇയർ അല്ലെ… എക്സാം അടുത്തുണ്ട് അതുകൊണ്ട് ഞാൻ പറയുന്നത് കേൾക്ക് രാവിലെ കോളേജിൽ പോകുമ്പോൾ നീതു ആൻ്റിയെ ഇവിടെ ഇറക്കട്ടെ എന്നിട്ട് കോളേജ് വിട്ട് വൈകിട്ട് ഇവിടെ വന്ന് രണ്ടാളും വീട്ടിലേക്ക് തിരിച്ചോ… രാത്രി എന്തായാലും ഞങ്ങൾ ഇവിടെ നിൽക്കാം…”
ഞാൻ രണ്ടുപേരോടുമായി വീണ്ടും വ്യക്തമാക്കി പറഞ്ഞു
” വേണ്ട മക്കളെ നിങ്ങൾക്കത് ബുദ്ധിമുട്ടാണ്… നിങ്ങൾ എങ്ങനാ ഇവിടെ… ”
കാര്യങ്ങൾ ഏതാണ്ടൊക്കെ പറഞ്ഞു കൊടുത്തിട്ടും ബുദ്ധിമുട്ട് ഉണ്ടാകും എന്ന് കരുതിയാണ് പുള്ളിക്കാരി അങ്ങനെ വീണ്ടും പറഞ്ഞത്… അപ്പോഴാണ് ശ്രദ്ധ