ഇല്ലാന്നൊക്കെ പറഞ്ഞ് എങ്ങനെയൊക്കയോ ഹോസ്പിറ്റലിൽ വരെ എത്തിച്ചു… പക്ഷേ ഐസിയുവിലെ അവൻ്റെ കിടപ്പ് കണ്ട് അവരുടെ കൺട്രോള് പിന്നേം പോയി…
കുറച്ച് പാടുപെട്ടു അവരെ ഒന്ന് സമാധാനിപ്പിക്കാൻ ഇപ്പോൾ കൂട്ടിന് അവന്മാരും ഉള്ളതുകൊണ്ട് ഏറെക്കുറെ ഒരു ആശ്വാസമായി… അപ്പോളാണ് അഭിൻ അവിടേക്ക് വന്ന ശ്രദ്ധയെ പറ്റി പറയുന്നതും അവളെ കാണിച്ചുതരുന്നതും അവള് വന്നതോടുകൂടി ആൻ്റിക്കും നീതുവിനും കുറച്ച് ആശ്വാസമായി…
സമയം പിന്നെയും ഒരുപാട് നീങ്ങി അപ്പോഴാണ് ഞാൻ ഓർത്തത് ഇവളുടെ കൂടെയല്ലേ നേരത്തെ ആ ശൂർപ്പണകയെ കണ്ടത്… അതെങ്ങാനുമുണ്ടോ ഈ പരിസരത്ത് നേരത്തെ വെല്ലുവിളിച്ച് പോയതാ.. ഞാൻ ചുറ്റുപാടും ഒന്ന് വീക്ഷിച്ചു…ഹേ ഇല്ല ഭാഗ്യം…
” ഇയാൾ എന്താ നോക്കുന്നേ… ”
ചോദ്യം കേട്ടാണ് ഞാൻ തിരിഞ്ഞത് ശ്രദ്ധയായിരുന്നു
” അല്ല തന്നെയല്ലേ ലിഫ്റ്റിനടുത്ത് വെച്ച് നേരത്തെ കണ്ടത് അപ്പോൾ കൂടെയുണ്ടായിരുന്ന കൂട്ടുകാരിയെ തപ്പുവായിരുന്നു… ആ കൊച്ചിന് വല്ല കൊഴപ്പോണ്ടോ…? ”
അവൾ ചോദിച്ചതിനുള്ള മറുപടിയും കൂട്ടത്തിൽ എൻ്റെ കാര്യമായ സംശയവും ഞാൻ അവളോട് ചോദിച്ചു. അതിന് അവളുടെ ചിരിച്ചുകൊണ്ടുള്ള മറുപടിയും വന്നു..
” ഹേയ് അത് അവൾ ഡ്യൂട്ടി ഡോക്ടറുമായി കലിപ്പിലായിരുന്നു അപ്പോഴാണ് ഈ സംഭവം കൂടി നടന്നത് അതാ തന്നോട് ചാടിക്കടിച്ചത്… പിന്നെ ആള് വേഗം ചൂടാവുന്ന കൂടത്തിലാ… ”
” അപ്പൊ ആരോടൊക്കെയോ ഉള്ള കലിപ്പാണ് കക്ഷി എന്നോട് തീർത്തത്… പിന്നെ ദേഷ്യത്തിൻ്റെ കാര്യത്തിൽ അവള് സൂപ്പർഫാസ്റ്റാണേൽ ഞാൻ എക്സ്പ്രസ്സാ ലഅതാണല്ലോ നേരത്തെ ആ പുകില് മൊത്തം ഉണ്ടാവാൻ കാരണം… ”
” അത് അവിടെവെച്ചുള്ള ഇയാളുടെ പ്രകടനം കണ്ടപ്പോൾ മനസ്സിലായി… അതാ രംഗം വഷളാകും എന്ന് തോന്നിയപ്പോൾ ഞാൻ ദിവ്യയേയും വിളിച്ച് പോന്നത്.. ”
” ദിവ്യാന്നാണോ അതിൻ്റെ പേര്…ഒട്ടും ചേരുന്നില്ല… സ്വഭാവം വച്ച് നോക്കിയ അതിന് പറ്റിയ പേര് ഉണ്ണിയാർച്ചാന്നാ…അല്ലേ പിന്നെ ഞാൻ നേരത്തെ വിളിച്ചതാ നല്ലത് ശൂർപ്പണഖ… ”
അതും പറഞ്ഞ് ഞങ്ങൾ രണ്ടാളും ചിരിക്കുമ്പോളായിരുന്നു കുറച്ച് മാറിനിന്ന്