അവിടുന്ന് നേരെ വീട്ടിലേക്ക് എത്തിയതും ഉമ്മറത്ത് അച്ഛനും അമ്മയും ഇരിപ്പുണ്ടായിരുന്നു… വണ്ടി പാർക്ക് ചെയ്ത് വീട്ടിലേക്ക് കയറുമ്പോൾ തന്നെ അച്ഛൻ അവൻ്റെ വിവരങ്ങൾ തിരക്കി… പിന്നെ അച്ഛനെ പറ്റി പറഞ്ഞില്ലല്ലോ അച്ഛൻ പ്രഭാകർ മേനോൻ.ഒരു ബാങ്ക് മാനേജർ ആണ്… പഠിക്കുന്ന കാലത്ത് കോളേജിൽ നിന്ന് എന്തോ തല്ലുണ്ടാക്കി ആശുപത്രി കിടന്നപ്പോൾ അവിടുത്തെ മെഡിക്കൽ സ്റ്റുഡൻ്റായ എൻ്റെ അമ്മയെ പ്രേമിച്ച് കല്യാണം കഴിച്ച ഒരു അണ്ടർറേറ്റഡ് കാമുകനാണ് പുള്ളി… അവർക്കുണ്ടായ ഏക സന്താനവുമാണ് ഈ ഞാൻ… അച്ഛനുള്ള മറുപടിയും കൊടുത്ത് അവൻ്റെ വീട്ടിൽ പോയി അമ്മയോടും പെങ്ങളോടും സംഭവം പറഞ്ഞ് അവരെ കൂട്ടികൊണ്ട് പോണ്ട കാര്യവും പറഞ്ഞ് ഞാൻ കുളിക്കാനായി എൻ്റെ മുറിയിലേക്ക് നടന്നു..
കുളിച്ചൊന്ന് ഫ്രഷായപ്പോൾ തലക്കുണ്ടായിരുന്ന കുറച്ച് ടെൻഷൻ ഒക്കെ കുറഞ്ഞത് പോലെ തോന്നി..അതുകൊണ്ട് തന്നെ വേഗം ഡ്രസ്സ് മാറി കാറിൻ്റെ താക്കോലും എടുത്ത് ഞാൻ താഴേക്കിറങ്ങി…
” അമ്മേ ഞാൻ പോവ്വാണേ… ”
അടുക്കളയിൽ എന്തോ ചെയ്യ്തുകൊണ്ടിരുന്ന അമ്മയോട് ഞാൻ പറഞ്ഞു
” ആദ്യം ആ മേശയിൽ എടുത്തുവച്ച ചോറെടുത്ത് കഴിക്ക്… വൈകുന്നേരം ആകാറായി നീ ഒന്നും കഴിച്ചില്ലെന്നെനിക്കറിയാം… അതുകൊണ്ട് കഴിച്ചിട്ട് ഇവിടുന്ന് പോയാ മതി… ”
അടുക്കളയിൽ നിന്ന് എത്തിനോക്കി അമ്മ എന്നോട് പറഞ്ഞു.
പുള്ളിക്കാരിയുടെ മറുപടി കേട്ടതും സമയം ഇല്ലാന്ന് പറഞ്ഞ് ഒഴിയാൻ നോക്കിയ എന്നോട് ഒരു സമയ കുറവുമില്ല കഴിച്ചിട്ട് പോയാ മതിന്നുള്ള അച്ഛൻ്റെ ശാസനവും വന്നു… ഇനിയും എന്തേലും പറഞ്ഞാ രണ്ടാളും കൂടി എന്നെ കെട്ടിയിട്ട് തീറ്റിക്കും… അതുകൊണ്ട് ഡൈനിങ് ടേബിളിലിരുന്ന് എന്തൊക്കെയോ കുറച്ച് കഴിച്ചിട്ട് അവരോട് രണ്ടാളോടും യാത്ര പറഞ്ഞ് ഞാൻ അവൻ്റെ വീട്ടിലേക്ക് തിരിച്ചു.
അവൻ്റെ വീട്ടിൽ പോയി കാര്യങ്ങളൊക്കെ പറഞ്ഞ് ഒരു വിധത്തിലാണ് അവരെ ആശ്വസിപ്പിച്ച് ഹോസ്പിറ്റലിൽ എത്തിച്ചത്.ഓർക്കാൻ കൂടി വയ്യ അവൻ്റമ്മ ഗിരിജാൻ്റിയും പെങ്ങള് നീതുവും രണ്ടാളും പാവങ്ങളാ എന്തോ അവരുടെ കണ്ണീര് കണ്ടത് വല്ലാത്തൊരു അവസ്ഥ തന്നാർന്നു… പിന്നെ കുഴപ്പങ്ങളൊന്നും