” അവൻ്റെ വീട്ടിൽ പറഞ്ഞോ… ”
” ഇല്ലാ പറഞ്ഞിട്ടില്ല പെട്ടെന്ന് വിളിച്ച് ടെൻഷൻ ആകേണ്ട എന്നു കരുതി.. കാര്യം പറഞ്ഞ് അവരെ കൂട്ടി വരാൻ ഞങ്ങടേ ഒരു കൂട്ടുകാരൻ അവൻ്റെ വീട്ടിലേക്ക് പോയിട്ടുണ്ട്… അല്ല നിങ്ങൾ എങ്ങനാ ഇത് അറിഞ്ഞത് ”
” എന്റെ ഒരു കൂട്ടുകാരൻ നിങ്ങടെ കോളേജിൽ ഉണ്ട് അവൻ വഴിയറിഞ്ഞതാണ്…പിന്നെ റിസപ്ഷനിൽ ചോദിച്ചപ്പോഴാണ് ഇങ്ങോട്ട് കൊണ്ടുവന്നു എന്ന് പറഞ്ഞത്… വേറെ കുഴപ്പമൊന്നുമില്ലല്ലോ അപ്പൊ ശരി ഞങ്ങൾക്ക് റൗണ്ട്സ്സ് ഉണ്ട്… ഇവിടൊക്കെ തന്നെ കാണും എന്തേലും ആവശ്യമുണ്ടേൽ പറയണേ… ആന്റി വന്നാ ഞാൻ ഇങ്ങോട്ടേക്ക് വരാം.. ”
അതും പറഞ്ഞ് അവർക്ക് രണ്ടുപേർക്കും ഒരു പുഞ്ചിരി നൽകി ശ്രദ്ധയും ദിവ്യയും തങ്ങളുടെ ഡ്യൂട്ടി സ്ഥലത്തേക്ക് നടന്നു…
” എടാ അജ്ജൂ… നിനക്ക് ആ നേഴ്സിനോട് വഴക്കിടേണ്ട വല്ല കാര്യവുമുണ്ടായിരുന്നോ.. ”
പാർക്കിംഗ് ഏരിയയിലേക്ക് നടക്കുംമ്പോൾ എന്നോട് അവൻ ചോദിച്ച ചോദ്യം എനിക്കത്ര സുഖിച്ചില്ല…
” പിന്നെ ആവശ്യമില്ലാത്തെ വന്ന് കൂട്ടിയിടിച്ചിട്ട് ഇങ്ങോട്ട് പൊട്ടക്കണ്ണാന്ന് വിളിച്ചവളെ ഞാൻ മടിയിലിരിത്തി കൊഞ്ചികാടാ…അവളുണ്ടല്ലോ അഹങ്കാരത്തിന് കൈയ്യും കാലും വച്ച സാധനാ…”
” എടാ എന്നാലും അതൊരു നേഴ്സ് അല്ലേ… നീ അതിനെ ആൾക്കാര് കേൾക്കത്തക്ക രീതിയിലാ ഓരോന്ന് പറഞ്ഞത്… ”
മോനേ ശ്രീഹരി നീ വലിയ നന്മമരം ആയിരിക്കും…എന്റെ സ്വഭാവം ഇങ്ങനാ തൽക്കാലം മാറ്റാൻ ഉദ്ദേശമില്ല… മോൻ ഇപ്പോ പറഞ്ഞ പണി പോയി ചെയ്യ്… ”
അവൻ്റെ വണ്ടിയുടെ അടുത്തേക്ക് അവനെ തള്ളികോണ്ട് പറഞ്ഞ് ഞാനെൻ്റെ വണ്ടി എടുത്ത് സ്റ്റാർട്ട് ആക്കി…പോകുന്നതിന് മുൻപ് വന്നാൽ റിസപ്ഷനിൽ പോയി റൂം നമ്പർ ചോദിച്ച് ഡ്രസ്സ് മാറി അവന്മാരെയും കൂട്ടി കാൻ്റീനിൽ പോയി ഭക്ഷണം കഴിക്കണമെന്നും ഞാൻ അവനെ ഓർമിപ്പിച്ചു