” ഒരു സംശയം ചോദിച്ചോട്ടെ നീ എൻ്റെ കൂട്ടുകാരിയാണോ അതൊ അവൻ്റെയോ… നമ്മൾ ഇപ്പൊ എവിടെ വന്നത് നിൻ്റെ ഏതോ കസ്സിന് ആക്സിഡന്റ് പറ്റിയത് നോക്കാൻ വേണ്ടിയാണ്… ആ പൊട്ടകണ്ണൻ്റെ കാര്യം വിട്.. ”
നടന്നുകൊണ്ട് സംസാരിക്കുന്ന ശ്രദ്ധയെ പിടിച്ചു നിർത്തി ദിവ്യ ശബ്ദം കടുപ്പിച്ച് അത് പറഞ്ഞപ്പോൾ ശ്രദ്ധയ്ക്ക് നേരെമറിച്ച് ചിരിയാണ് വന്നത്
” എന്റെ പൊന്നു ദിവ്യേ നിൻ്റെ ചാടികടിക്കുന്ന സ്വഭാവത്തെ കൊണ്ടാണ് ഞാൻ പറഞ്ഞത്.. ”
” എന്റെ സ്വഭാവം ഇങ്ങനാ മാറ്റാൻ തൽക്കാലം ഉദ്ദേശമില്ല… മോള് നടക്ക്… ”
അതും പറഞ്ഞ് അവൾ ശ്രദ്ധയുടെ കൈയ്യും വലിച്ച് ഓപ്പറേഷൻ തിയേറ്ററിൽ അടുത്തേക്ക് നടന്നു… തീയേറ്ററിൻ്റെ മിററിലൂടെ അതുലിനെ കണ്ടതും ശ്രദ്ധ അതാണ് തന്റെ കസിനെന്ന് ദിവ്യയെ കാണിച്ചു..
” എടി ഇത് അവൻ്റെ കൂട്ടുകാരാ.. ”
അതുലിൻ്റെ കൂടെ കണ്ടു പരിചയം ഉള്ളതുകൊണ്ട് ശ്രദ്ധ വരാന്തയിൽ ഇരിക്കുന്ന അഭിന്നേയും നന്ദുവേയും ചൂണ്ടിക്കാണിച്ച് ദിവ്യയോട് പറഞ്ഞു. എന്താ പറ്റിയേന്ന് ചോദിച്ചുനോക്കാമെന്ന് പറഞ്ഞ് അവരുടെ അടുത്തേക്ക് രണ്ടാളും നീങ്ങി…
” ഹലോ അതുലിൻ്റെ കൂട്ടുകാരല്ലേ… ”
തല താഴ്ത്തി ഇരിക്കുന്ന അഭിനോട് ശ്രദ്ധ ചോദിച്ചതും ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റ് അവൻ അതേയെന്ന് മറുപടി നൽകി
” ഞാൻ ശ്രദ്ധ അവൻ്റെ കസിൻ ആണ്.. ഇവിടെയാണ് വർക്ക് ചെയ്യുന്നത്..അവന് എന്താ പറ്റിയത്… ”
” കോളേജിൻ്റെ അടുത്ത് വെച്ചൊരു ആക്സിഡന്റ് പറ്റിയതാണ്… കാലിന് ഒരു ചെറിയ സർജറി കഴിഞ്ഞു… വേറെ കൊഴപ്പൊന്നൂല്ല്യ… ”
ശ്രദ്ധയുടെ ചോദ്യത്തിന് അഭിൻ മറുപടി നൽകി