“ചോദിച്ചാൽ അല്ലെ പറയാൻ പറ്റു… ഞാൻ ചോദിച്ചു നോക്കട്ടെ ” ആഫി ചോദിച്ചു
“ആഹ് നോക്ക് ” എന്നിട്ട് ഞാനും ആഫിയും അവളുടെ റൂമിലേക്ക് പോയി ഇരുന്നു..അവൾ ഫോണിൽ എന്തൊക്കെയോ ചെയ്ത് കൊണ്ട് ഇരുന്നു… ഞാൻ അവളുടെ മടിയിൽ തലവെച്ചു കിടന്നു.. അപ്പോൾ എന്റെ ഫോണിൽ മെസ്സേജ് നോട്ടിഫിക്കേഷൻ വന്നു… ഞാൻ ഫോൺ എടുത്തു നോക്കി അറിയാത്ത ഒരു നമ്പറിൽ നിന്ന് ഒരു വോയിസ് മെസ്സേജ് ആയിരുന്നു… ഞാൻ അത് പ്ലേ ചെയ്തു…
‘നീ എത്രയെന്ന് പറഞ്ഞു അവളെ അവിടെ പിടിച്ചു നിർത്തും… അവൾ എന്ന് പുറത്തിറങ്ങുന്നോ അന്ന് അവൾ തീരും… അതിനു നീ എതിരായി നിന്നാൽ നിന്നെയും തീർക്കും ’ ഒരു പെണ്ണിന്റെ ശബ്ദം ആയിരുന്നു… ഐഷ ആണെന്ന് എനിക്ക് മനസിലായി…ഇത് കേട്ട് ഞാൻ ആഫിയെ നോക്കി അവൾ ചെറുതായി പേടിച്ചെന്ന് തോന്നുന്നു…
“അയ്യേ നീ പേടിക്കണ്ട… അവൾ ഒന്നും ചെയ്യില്ല.. ” ഞാൻ അവളെ പറഞ്ഞു സമാധാനിപ്പിച്ചു…എന്നിട്ട് എന്ത് ചെയ്യണം എന്ന് ആലോചിച്ചു… കുറെ നേരത്തെ ആലോചനക്ക് ശേഷം ഒരു കാര്യം അങ്ങ് തെരുമാനിച്ചു… ഞാൻ എഴുനേറ്റ് വിവേകിനെ വിളിച്ചു…
“എടാ വാ ഒരു സ്ഥാലം വരെ പോകാം ” ഞാൻ പറഞ്ഞു…
“എങ്ങോട്ടാ ” അവൻ ചോദിച്ചു…
“ഐഷയുടെ അടുത്തേക്ക് ” ഞാൻ പറഞ്ഞു…
“എടാ വേണ്ട.. അത് ശെരിയാകില്ല… നീ അവളെ ഇറക്കി വിട്…നീ എന്തിനാ അവളെ ഇങ്ങനെ സംരെക്ഷിക്കുന്നെ… ഇറക്കി വിട് ”
“എടാ അത് പറ്റില്ല അവൾ ഒരു സഹായം ചോദിച്ചതാ… അത് ചെയ്തില്ലായിരുന്നെങ്കിൽ ചിലപ്പോൾ ഇതൊന്നും വരില്ലായിരുന്നു… ഇതിപ്പോ ഞാൻ ചെയ്തത് പോലെ ആയില്ലേ… ഇനി അങ്ങനെ ഇറക്കി വിടാൻ പറ്റില്ല ”ഞാൻ പറഞ്ഞു…
“എടാ അവളെ ഇറക്കി വിടുന്നതാണ് നല്ലത് ” അവൻ പറഞ്ഞു…
“നീ ഇനി എന്തൊക്കെ പറഞ്ഞാലും ഇറക്കി വിടാൻ പറ്റില്ല… അല്ല നീ എന്തിനാ ഇത്രക്ക് പേടിക്കുന്നെ ”
“എടാ , ഞാൻ ഇനി എന്ത് ചെയ്യണം ”അവൻ ചോദിച്ചു… ഞാൻ ഒന്ന് ആലോചിച്ചു…
“നിനക്ക് അവളുടെ സ്ഥാലം അറിയാമോ ” ഞാൻ ചോദിച്ചു
“എടാ അത് വേണ്ട.. അവൾ താമസിക്കുന്ന സ്ഥാലം ശെരിയല്ല ” അവൻ എന്നെ പിന്തിരിപ്പിക്കാൻ നോക്കി…
“എടാ നീ സ്ഥാലം പറയുന്നുണ്ടോ… പേടി ആണേൽ നീ വരണ്ട ”