ഫൈസലിന്റെ ഉമ്മയോട് എന്തൊക്കെയോ തള്ളി മറിക്കുകയാണ്…
“എന്ത് തള്ളാണ് ഉമ്മി തള്ളുന്നെ ” ഞാൻ ഉമ്മിടെ അടുത്ത് ചെന്ന് കളിയാക്കി ചോദിച്ചു…
“നീ ഒന്ന് പോടാ അവിടുന്ന്… ഞാൻ വെറുതെ കാര്യം പറഞ്ഞതാ ”ഉമ്മി എന്റെ തോളിൽ അടിച്ചിട്ട് പറഞ്ഞു…
“മോൻ എവിടെ ആയിരുന്നു ” ഫൈസലിന്റെ ഉമ്മ എന്നോട് ചോദിച്ചു…
“ഞാൻ അത്യാവശ്യമായി ഒരു സ്ഥാലം വരെ പോയതാണ് ” അപ്പോൾ ആഫി എന്റെ അടുത്തേക്ക് വന്നു…
“എങ്ങനെ ഉണ്ട് വീട്ടുകാർ ഒക്കെ ” ഞാൻ അവളുടെ അടുത്തേക്ക് തിരിഞ്ഞു നിന്ന് പതിയെ ചോദിച്ചു…
“നാത്തൂനും ഉമ്മയും വാപ്പയും ഒന്നും കുഴപ്പമില്ല… പക്ഷെ അടുത്ത വീട്ടിൽ ഇവരുടെ സ്വന്തക്കാർ താമസിക്കുന്നുണ്ട്… അവിടെ ഇക്കാടെ മുറപ്പെണ്ണ് ഉണ്ട്.. അവൾ ആൾ അത്ര ശെരിയല്ല… എനിക്ക് പണ്ടേ അവളെ ഇഷ്ടമല്ല ” ആഫി പറഞ്ഞു…
“നാളെ മുതൽ നീ ഇവിടെ താമസിക്കേണ്ടതാ… വെറുതെ പ്രേശ്നങ്ങൾ ഒന്നും ഉണ്ടാക്കരുത്.. എല്ലാരേയും സ്നേഹിക്കണം ” അത് പറയുമ്പോൾ എനിക്ക് എവിടുന്നോ വിഷമം വന്നുകൊണ്ടിരിക്കുന്നു ഇരുന്നു…
“ദേ ഇക്കാ, വെറുതെ എന്നെക്കൂടെ കരയിപ്പിക്കരുത്.. മിണ്ടാതെ പോയെ ” അവൾ നിറഞ്ഞു വന്ന കണ്ണുനീർ തുടച്ചുകൊണ്ട് പറഞ്ഞു…
അങ്ങനെ ഞങ്ങൾ ഫുഡ് ഒക്കെ കഴിച്ചു ചെക്കനേം പെണ്ണിനേം കൊണ്ട് ഞങ്ങളുടെ വീട്ടിലേക്ക് യാത്രയായി.. വീട്ടിൽ ചെന്നപ്പോൾ മുതൽ എല്ലാരും കളിയും ചിരിയുമായി സന്ദോഷത്തോടെ ആയിരുന്നു.. പക്ഷെ ഒരാളെ മാത്രം എല്ലാവർക്കും മിസ്സ് ചെയ്തു… കുറച്ചു നാൾ മാത്രമേ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു എങ്കിലും അത്രയും നാൾ കൊണ്ട് തന്നെ ഞങ്ങളുടെ എല്ലാം മനസ്സിൽ ഇടം നേടിയ ജാസ്മിൻ.. സമയം കടന്നു പോയി… എല്ലാവരും ഉറക്കമായി.. അങ്ങനെ ആ കല്യാണ ദിവസം കഴിഞ്ഞു… അടുത്ത ദിവസം പെണ്ണിനേയും ചെറുക്കനെയും അവർ കൊണ്ട് പോകാനായി വന്നു..അവർ വന്നത് മുതൽ ആഫിക്ക് ടെൻഷൻ ആയിരുന്നു…കുറച്ചു നേരം ഇരുന്നു സംസാരിച്ചിട്ട് അവർ ഫുഡ് ഒക്കെ കഴിച്ചു ആഫി എന്തൊക്കെയോ കഴിച്ചെന്നു വരുത്തി എഴുനേറ്റു… അവൾ പോകുന്നതിന്റെ വിഷമം എനിക്ക് അവളുടെ മുഖത്ത് നോക്കിയപ്പോൾ എവിടുന്നോ വന്നു..എന്റെ കണ്ണുകൾ നിറഞ്ഞു തുടങ്ങി.. ഞാൻ അത് ആരും കാണാതെ ഇരിക്കാനായി വീടിന്റെ ഉള്ളിലേക്ക് കയറി പോയി… റൂമിൽ കയറി ഭിത്തിയിൽ ചാരി നിന്നതും കണ്ണുകളിൽ നിന്ന് കണ്ണുനീർ കവിളിലൂടെ ഒഴുകാൻ തുടങ്ങി…ആരോ ഡോറിലൂടെ എത്തി നോക്കുന്നത് ഞാൻ അറിഞ്ഞു… അപ്പോൾ തന്നെ ഞാൻ മറു സൈഡിലേക്ക് ചരിഞ്ഞു നിന്ന് കണ്ണുകൾ തുടച്ചു തിരിഞ്ഞതും ആഫി എന്റെ മുകളികേക്ക് വന്ന് വീണു പൊട്ടി കരഞ്ഞു… അതുകണ്ട് നിക്കാൻ എനിക്കും പറ്റുന്നുണ്ടായിരുന്നില്ല… ഞാനും അവളും കരച്ചിലോടെ കരച്ചിലായി… ഞാൻ അവളെയും കൊണ്ട് ബെഡിലേക്ക് ഇരുന്നു… അവൾ എന്തൊക്കെയോ