പിടിച്ചിതിരുന്നവന്റെ വലത് കൈ എനിക്ക് നേരെ വന്നു… പുറകിൽ നിന്ന് വിവേക് അത് കൈ കൊണ്ട് തടുത്തിട്ടു…
“അവന് അറിയതോണ്ടല്ലേ ” വിവേക് പറഞ്ഞു…
“നീ എന്റെ കൈ തടയാൻ മാത്രമായോ ” എന്ന് ചോദിച്ചു അവൻ കാല് പൊക്കി വിവേകിനെ ചവിട്ടാൻ ആഞ്ഞതും താജ് അവന്റെ കൈ പിടിച്ചു തിരിച്ചു അവനെ കുനിച്ചു നിർത്തി അവന്റെ തലയിൽ ചവിട്ടി… അതോടെ അവൻ ഫ്ലാറ്റ്… ഇത് കണ്ട് നിന്നവൻ എനിക്ക് നേരെ ഓടി അടുത്തു.. അവൻ എന്നെ ഇടിക്കാൻ വന്നതും ഞാൻ കുനിഞ്ഞു എന്നിട്ട് അവന്റെ മുതുകിൽ കൈമുട്ട് കൊണ്ട് ഇടിച്ചു ബാക്കിലേക്ക് ആക്കി വിവേക് അവനെ വന്ന സ്പീഡിൽ തന്നെ ചവിട്ടി ചവിട്ട് കൊണ്ട് അവൻ താഴെ വീണു… അപ്പോഴണ് വണ്ടിയിൽ നിന്നും ടൂൾസുമായി ഒരു കൂട്ടം ഇറങ്ങി വരുന്നത് കണ്ടത്… അവർ ഞങ്ങളുടെ അടുത്തേക്ക് വരുമ്പോൾ അവരുടെ പിറകിലായി കുറച്ചു ദൂരത്തിൽ പോലീസ് വണ്ടി വരുന്നത് ഞങ്ങൾ കണ്ടു… അവർ ഞങ്ങളുടെ അടുത്ത് എത്തിയപ്പോളേക്കും പോലീസും എത്തി… വണ്ടിയിൽ നിന്ന് ചാടി ഇറങ്ങി… അവരെ എല്ലാം പിടിച്ചു വണ്ടിയിൽ കയറ്റി… വേറെ ആരെങ്കിലും ഉണ്ടോ എന്ന് നോക്കാനായി ഒരാൾ അവരുടെ വണ്ടിയിൽ നോക്കി…
“ആഹ് മാർട്ടിൻ സാറും ഉണ്ടായിരുന്നോ ” ആ പോലീസുകാരൻ പുച്ഛത്തോടെ ചോദിച്ചു… എന്നിട്ട് മാർട്ടിനെ പുറത്തേക്ക് ഇറക്കി… ഞാൻ നോക്കിയപ്പോൾ മാർട്ടിന്റെ രണ്ട് കയ്യും പ്ലാസ്റ്റർ ഇട്ടിരിക്കുന്നു..
“എന്ത് പറ്റി മാർട്ടിനെ കയ്ക്കൊക്കെ ” SI സാർ മാർട്ടിനോട് ചോദിച്ചു… മാർട്ടിൻ ദേഷ്യത്തോടെ വിവേകിനെ നോക്കുന്നത് ഞാൻ കണ്ടു… ഞാൻ വിവേകിന്റെ മുഖത്ത് നോക്കിയപ്പോൾ നാണം കലർന്നൊരു ഭാവം അവന്റെ മുഖത്ത്..
“മാർട്ടിനെ പോകാം… കുറെ കേസുകൾ കിടപ്പുണ്ട് നിന്റെ പേരിൽ.. പിന്നെ തെളിയാത്ത കുറച്ചു കേസുകളും… അതൊക്കെ നിന്റെയും ഇവരുടെ തലയിൽ ഞാൻ കെട്ടി വെക്കും… നിയൊക്കെ കുറേക്കാലം ജെയിലിൽ കിടക്ക് അതാണ് നല്ലത് ” എന്ന് പറഞ്ഞു SI സാർ അവരെ എല്ലാം പിടിച്ചു ജീപ്പിൽ കയറ്റി… എന്നിട്ട് എന്റെ അടുത്തേക്ക് വന്നു…
“ഒരുപാട് കാലമായി ഇവനെ പിടിക്കാൻ നോക്കുന്നു നടന്നില്ല. ഓളിവിൽ ആയിരുന്നു.. Thanks ” SI സർ പറഞ്ഞു…
“thanks ഞങ്ങൾ അങ്ങോട്ട് അല്ലെ പറയേണ്ടത്… നിങ്ങൾ ഇപ്പോൾ വന്നില്ലായിരുന്നെങ്കിൽ അവർ ഞങ്ങളെ ഇപ്പൊ കൊന്നേനെ ” ഞാൻ പറഞ്ഞു…
“ഞങ്ങളെ ആരോ വിളിച്ചു പറഞ്ഞതാണ് ഇവിടെ ഇങ്ങനെ ഒരു പ്രശ്നം ഉണ്ടെന്ന് ” SI സർ പറഞ്ഞു…
“ആര് ” ഞാൻ ചോദിച്ചു…