🌷 വൈശാഖി 🌷 [🎀 𝓜 𝓓 𝓥 🎀]

Posted by

ഞാൻ ലയിച്ചു നിന്നു. വൈശുവിന്റെ മുറിയിലേക്ക് ഞാൻ നോക്കി. അവളും എന്നെ നോക്കുന്നുണ്ട്. ഞാൻ കണ്ണിമയ്ക്കാതെ അവളെയൊന്നു നോക്കുമ്പോ വൈശു നാണിച്ചു ചിരിച്ചപ്പോൾ അവളെ കോരിയെടുത്തുകൊണ്ട് ആ രാത്രി മുഴുവനും ചുംബനം കൊണ്ട് മൂടണം എന്ന് മനസ്സിലോർത്തു.….

വൈശു വാതിൽ ചാരി നിന്നുകൊണ്ട് ഗുഡ് നൈറ്റ് പറയാൻ വന്നു.

“പുറത്തേക്ക് വാ ……..”

“ഉഹും …വന്നാൽ ശെരിയാവില്ല…..” അവളതും പറഞ്ഞു ചിരിച്ചു, എനിക്കും ചിരിവന്നിട്ട് പാടില്ലായിരുന്നു.

“വാ എന്റെ കൊച്ചെ….”
വൈശു പുറത്തേക്കിറങ്ങി വന്നപ്പോൾ തണുത്ത ഒരു കാറ്റടിച്ചു. ചാറൽ മഴ അവളുടെ ചൈത്ര ശോഭയുള്ള മുഖത്തേക്കടിച്ചു. തണുപ്പിൽ അവളുടെ ചുണ്ടുകൾ വിറക്കുന്നുണ്ടായിരുന്നു. അവൾ ഇറയത്തു ഒറ്റുന്ന വെള്ളം തട്ടാതെയിരിക്കാൻ എന്റെ പിറകിൽ നിന്നു. ഞാൻ സിഗരറ്റു താഴെയിട്ടപ്പോൾ….

“കുട്ടേട്ടാ …. എനിക്കെന്തോ പോലെ…”

“എന്ത് പറ്റി…”

“പ്ലീസ്….
എനിക്ക് നിയന്ത്രിക്കാൻ വയ്യ കുട്ടേട്ടാ….
ഞാൻ ഉറങ്ങട്ടെ….”

“മോളെ….” ഞാൻ തിരിഞ്ഞു നിന്നപ്പോൾ അവൾ വീണ്ടും കരഞ്ഞു.

“അതിനിപ്പോ തെറ്റൊന്നും ചെയ്യാൻ ഞാൻ പറഞ്ഞില്ലാലോ …പിന്നെന്താ..”

“പക്ഷെ…. പക്ഷെ …എനിക്ക് …വേണം!!!!” അവളെന്നെ ഇറുകെ കെട്ടിപിടിച്ചു…. പെട്ടന്നു ഒരു ഇടി മിന്നൽ!!!! അതെന്റെ നെഞ്ചിലും വീണു.. ഞാനും ആനിമിഷം വൈശുവിനെ ഇറുകെ പുണർന്നു…

അവളുടെ മനസ്സിൽ കുറ്റബോധമുണ്ടെന്നു എനിക്ക് മനസിലായി. എനിക്കും അതുണ്ട് രണ്ടാളും അതിനു മുതിർന്നാൽ പിന്നെ അതൊരു പുതിയ തുടക്കമായിരിക്കും. രണ്ടാൾക്കും അതിന്റെ ലഹരി ഒരുപാടിഷ്ടപെടുമെന്നും അറിയാം. ഒന്നിൽ നിർത്താൻ പറ്റുമോ എന്ന് പോലും സംശയം തോന്നും….

പക്ഷെ ദൈവമായിട്ട് തന്ന അനുഗ്രഹിക്കപ്പെട്ട ഒരു നിമിഷണിമാണിതെന്നും ഞാനോർത്തു. അങ്ങനെ വിശ്വസിക്കാൻ ആണ് വൈശുവും ഇഷ്ടപെടുന്നതിപ്പോൾ. അല്ലെങ്കിൽ ഈ നിമിഷം സുമി ഇവിടെയുണ്ടാകേണ്ടതാണ്…… എനിക്കും വൈശുവിനും ഞങ്ങളുടെ പ്രേമമദിരകളെ കൊതി തീരെ തീർക്കാൻ വേണ്ടി മാത്രം തന്ന ഈ രതിമദനലോലമായ നിമിഷങ്ങൾ എന്റെയും വൈശുവിന്റെയും മനസ്സിൽ ആളി കത്തികൊണ്ടിരുന്നു. അവളുടെ കണ്ണിൽ എന്നോടുള്ള തീരാദാഹം മാത്രം ഞാനപ്പോൾ കണ്ടു…..

അവളുടെ നെറ്റിയിൽ ഞാൻ സൗമ്യമായി ചുംബിച്ചു. അവൾ ശ്വാസം വിട്ടുകൊണ്ട് കണ്ണുകളെ ഇറുകിയടച്ചുകൊണ്ട് തലതാഴ്ത്തി നിന്നു. അവളുടെ കൈകൾ

Leave a Reply

Your email address will not be published. Required fields are marked *