🌷 വൈശാഖി 🌷 [🎀 𝓜 𝓓 𝓥 🎀]

Posted by

മുടി ഉണങ്ങാനായി വിരിച്ചിട്ടുകൊണ്ട് എന്റെയടുത്തുണ്ട്. അവൾ ഹാഫ് സാരിയാണ് ഇട്ടിരിക്കുന്നതപ്പോൾ. എനിക്ക് ശെരിക്കും അവളെ ഒന്ന് ചുംബിക്കണം എന്ന് തോന്നി. അടുക്കളയിൽ വെച്ച് ചെയ്യാൻ തോന്നിയിരുന്നു പക്ഷെ. എന്തോ പെട്ടന്നു മകൻ എങ്ങാനും വന്നാൽ അവനു എങ്ങാനും കണ്ടാൽ അത് കുഴപ്പമാണ് എന്ന് ഞാനും ഓർത്തപ്പോൾ കടിച്ചു പിടിച്ചിരുന്നു.

ആദിയെ ഉറക്കാൻ സുമി താഴേക്ക് പോയപ്പോൾ ഞാനും വൈശുവും കൂടെ കൈകോർത്തു കൊണ്ട് നിലാവിൽ ചേർന്ന് നിന്നു.

“വൈശു…….”

“കുട്ടേട്ടാ…” അവളെന്റെ കൈകൾ ഇറുകെ പിടിച്ചു..തണുത്ത കാറ്റ് അവളുടെ മുടിയിഴകളെ തട്ടി തടഞ്ഞു പോകുന്നുണ്ടായിരുന്നു..

“എന്റെ സ്വപ്നം ആയിരുന്നു അന്നൊക്കെ..മനസ്സിൽ ഏറ്റവും ഇഷ്ടമുള്ള ആളിന്റെകൂടെ നല്ല തണുപ്പും മഞ്ഞുമുള്ള ഒരു സ്‌ഥലത്തേക്ക് പോകുക ..”

“പോയിട്ട്…?!!” ഞാൻ അവളെ ആ നിമിഷം ചേർത്ത് പിടിച്ചുകൊണ്ട് ചോദിച്ചു…

“അത്…”

“നിന്നെ എനിക്കുതരുമോ…?!!” ചക്ക വെട്ടിയിട്ട പോലെ ഞാൻ ചോദിച്ചു!!!!!!!!

“കുട്ടേട്ടാ…!!!!” അവളെന്റെ കൈ എന്റെ കൈയിൽ നിന്നും വിട്ടു…

അവളൊന്നും മിണ്ടാതെ തിരികെ നടന്നപ്പോൾ ഞാനാകെ വല്ലാതെയായി….പറഞ്ഞത് അബദ്ധമായോ എന്ന് ആലോചിച്ചു. ഒന്നാമത് അത് നടക്കാത്ത കാര്യമാണ്… കാര്യം സുമിയും കൂടെയുണ്ടല്ലോ… ആകെ മൂന്ന് ദിവസത്തെ ട്രിപ്പ് ആണ്.
രണ്ടു രാത്രി കിട്ടും അതിൽ… തന്നെ.

ആവശ്യമില്ലാത്ത കാര്യം ആലോചിച്ചു. പോട്ടെ! അത് അവളോട് പറയുകയും ചെയ്തതിൽ ഖേദിച്ചുകൊണ്ട് ഞാൻ മനസ്സിൽ പിറുപിറുത്തു, താഴെ സുമിയെ നോക്കാൻ ചെന്നപ്പോൾ അവളുറങ്ങിയിരുന്നു.. തിരികെ വൈശുവിനെ കാണാൻ പോകണം എന്നുണ്ട്. ഒന്ന് സോറി ചോദിയ്ക്കാൻ!!! പക്ഷെ സുമി എണീറ്റു വന്നാൽ അറീല.. അതുകൊണ്ട് മാത്രം ഞാൻ മിണ്ടാതെ കിടന്നു…

അന്ന് പെട്ടന്ന് തന്നെ ഞാൻ ഉറങ്ങിപ്പോയി.. എണീറ്റപ്പോൾ സുമിയും വൈശുവും അടുക്കളയിൽ ഇടിയപ്പം ഉണ്ടാകുന്ന തിരക്കിലാണ്..വൈശു കോഫിയിട്ടുകൊണ്ട് ഹാളിലേക്ക് വന്നു. അവളൊന്നും മിണ്ടാതെ തന്നിട്ട് തിരിച്ചുപോയപ്പോൾ എനിക്കൊരു കാര്യം കൃത്യമായി മനസിലായി. ഞാൻ കാണിച്ചത് മണ്ടത്തരം ആണെന്ന്..

അങ്ങനെ ട്രിപ്പ് പോകാനുള്ള ഒരുക്കമായി അടുത്ത ദിവസമാണ് പോകാൻ പ്ലാൻ. അന്ന് രാത്രിയും വൈശു സുമിയുടെ മുന്നിൽ വെച്ച് മാത്രം എന്നോട് പതിവുപോലെ എന്തോ കുശലം പറഞ്ഞു. ഞാനും എന്തോ മറുപടി പറഞ്ഞു.

“എന്താ വൈശു നു ഒരു സന്തോഷം ഇല്ലാത്ത പോലെ..”

“ഒന്നുല്ല ചേച്ചി…”

“ട്രിപ്പ് പോകുമ്പോ സുജിത് കൂടെ വേണമായിരുന്നു ല്ലേ കുട്ടേട്ടാ..”

“അതെ..” ഞാനും പപ്പടം പൊട്ടിക്കുമ്പോ പറഞ്ഞു… പക്ഷെ അത് കേട്ടപ്പോളും വൈശുന്റെ മുഖത്തൊരു സന്തോഷം ഉണ്ടായിരുന്നില്ല. ഞാൻ പക്ഷെ

Leave a Reply

Your email address will not be published. Required fields are marked *