🌷 വൈശാഖി 🌷 [🎀 𝓜 𝓓 𝓥 🎀]

Posted by

ഏല്പിച്ചു. 3 തരം മോഹിപ്പിക്കുന്ന പായസവുമായി സദ്യയും ഗംഭീരമായി. വൈഷ്ണവി കരഞ്ഞുകൊണ്ട് പടിയിറങ്ങി.

വിവാഹത്തിന് പൈസ എല്ലാം സെറ്റിൽ ചെയ്യാൻ ഞാൻ തന്നെയിറങ്ങി. എല്ലാം ഭംഗിയായി കഴിഞ്ഞു. സുമിയ്ക്ക് തലേന്ന് ഉറക്കമിളച്ചതിന്റെ ക്ഷീണം കാരണം തലവേദനഎന്ന് പറഞ്ഞപ്പോൾ ഞാൻ അവളോട് ഒരല്പം റസ്റ്റ് ചെയ്യാൻ പറഞ്ഞു.വിരുന്നിനും കുറച്ചു പേര് അനിലിന്റെ വീട്ടിലേക്ക് റിസപ്ഷന് ചെല്ലണമായിരുന്നു. ഞാനും വൈശുവും കൂടെ കാറിൽ ചെല്ലാമെന്നായി. പിന്നെ ഒന്ന് രണ്ടു ബന്ധുക്കളും കൂടെയുണ്ട്. കാർ ഞാൻ ഓടിക്കുമ്പോ വൈശു മുന്നിൽ ഇരുന്നു.

അനിലിന്റെ വീട് അത്യവശ്യം ടൗണിൽ തന്നെയാണ്. ചെന്നപ്പോൾ നല്ല തിരക്കുണ്ട്. വലിയ കുടുംബം ആണ് അവരുടെയെന്നു തോന്നി. അവൻ കലക്ടറേറ് ഓഫീസിൽ ആണ് ജോലിയെന്ന് പറഞ്ഞിരുന്നു.
സ്റ്റേജിന്റെ താഴെ ഞാനും വൈശുവും അടുത്തിരുന്നു. വൈഷ്ണവി ഞങ്ങളെ നോക്കി കൈ കാണിച്ചു വിളിച്ചു. റിസപ്ഷന് ഫോട്ടോ എടുക്കുമ്പോ ഞാനും വൈശുവും പിറകിൽ കൈകോർത്തുകൊണ്ട് ഇറുകെ പിടിച്ചപ്പോൾ അതെറ്റവും ശ്രേഷ്ഠമായ അനുഭൂതിയായി ഞങ്ങളുടെ ഉള്ളിലെ പ്രണയത്തെ പുല്കിയുണർത്തി….

ആശംസകൾ ചൊരിഞ്ഞ ശേഷം ഒന്നിച്ചു ഫുഡ് കഴിക്കുമ്പോ അവളുടെ കാലുകൾ എന്റെ കാലിനെ തഴുകി ഉരുമ്മി കിന്നാരം പറഞ്ഞുകൊണ്ടിരുന്നു….. പക്ഷെ എന്റെ മനസിലപ്പോൾ മറ്റൊന്നായിരുന്നു. നാളെ ഈ നേരം ആവുമ്പൊ ഞാനും സുമിയും തിരികെ പോണമെന്നു ആലോചിപ്പോൾ എനിക്കെന്തോ…..

തിരികെ ഞങ്ങൾ വീടത്തി. കാർ പാർക് ചെയ്തതിനു ശേഷം സുജിത്തിനെ ഞാൻ വിളിച്ചു വിശേഷമൊക്കെ അവനെ അപ്ഡേറ്റ് ചെയ്തു. വീട്ടിലേക്ക് കയറി. അപ്പോഴും സുമി മയക്കത്തിലായിരുന്നു… ആദി ആ സമയം വൈശുവിന്റെ അമ്മയുടെ ഒപ്പം ആയിരുന്നു. സുമിയെ ഞാൻ തട്ടി വിളിച്ചു, പോയ കാര്യമൊക്കെ പറഞ്ഞു. കുറച്ചു നേരം എല്ലാരും ചേർന്ന് സംസാരിച്ചിരുന്നു. ശേഷം വിശപ്പില്ലെങ്കിലും ചെറുതായി കഴിക്കാൻ ഞാനും വൈശുവും സുമിയോടപ്പമിരുന്നു. ഡിന്നറിനു ശേഷം, നാളെ പോകാനുള്ള ഒരുക്കങ്ങൾ എല്ലാം ഞങ്ങൾ രണ്ടാളും കൂടെ ഒരുക്കി… കിടക്കുന്നതിനു മുൻപ് ഷവറിൽ നനയുമ്പോ വൈശുവിന്റെ മഴയിൽ നനഞ്ഞ രൂപമെന്റെ മനസിലേക്ക് വന്നു…

രാത്രി അവളെയൊന്നു തനിച്ചു കാണണം എന്ന് മനസ്സിൽ മോഹിച്ചു.
ഇനി എപ്പോഴാണ് കാണുക എന്നറിയില്ല. ഇവിടെനിന്നു പോകാനേ തോന്നുന്നില്ല. പക്ഷെ പോയില്ലേ പറ്റൂ. നാണത്തിൽ മുങ്ങിയ വെണ്ണിലാ ചന്ദ്രനെ ജനലിലൂടെ ഞാൻ നോക്കുമ്പോ വൈശുവിന്റെ മുഖമെന്റെ മനസ്സിൽ തെളിഞ്ഞു. ലൈറ്റ് ഓഫാക്കി ഞാനും സുമിയും കിടന്നു. ആദി ഉറങ്ങിയിരുന്നു. സുമി ഉറങ്ങും വരെ ഞാൻ കാത്തിരുന്നു. അവളുറങ്ങിയപ്പോൾ ഞാൻ വൈശുവിന്റെ മുറിയിലേക്ക് കയറി ചെല്ലാൻ തീരുമാനിച്ചു. പയ്യെ പമ്മി ഞാൻ അവളുടെ മുറിയുടെ മുന്നിലെത്തി. പതിയെ വാതിലിൽ മുട്ടി.

ഒരുനിമിഷം കഴിഞ്ഞാണ് വൈശു വാതിൽ തുറന്നത്. ഞാൻ അവളെ

Leave a Reply

Your email address will not be published. Required fields are marked *