🌷 വൈശാഖി 🌷 [🎀 𝓜 𝓓 𝓥 🎀]

Posted by

അവളുടെ സ്മൈലി വീണ്ടുമെന്റെ ഫോണിലേക്ക്’വന്നപ്പോൾ ഞാനതും നോക്കി ചിരിച്ചുകൊണ്ട് ഫോൺ പോക്കറ്റിലേക്കിട്ടു. ബിൽ അടിക്കുന്ന വല്യപ്പച്ചനോട് പറഞ്ഞു ഞാനിപ്പോ വരാമെന്ന്. എന്നിട്ടൊരല്പം വേഗത്തിൽ തന്നെ ബേക്കറിയുടെ മുന്നിൽ പാർക്ക് ചെയ്ത എന്റെ ക്വാളിസും എടുത്തു ഞാൻ നേരെ ബാങ്കിലേക്ക് വിട്ടു…

🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹

ഹായ് കൂട്ടുകാരെ എന്റെ പേര് നിരഞ്ജൻ. ടൗണിന്റെ ഒത്തനടുക്ക് ടോപ് നോച് എന്ന പേരിൽ ഒരു ബേക്കറിനടത്തുന്നു. അടുത്തുള്ള കോളേജിലെ പിള്ളേരും ടീച്ചർമാരും ഏതു നേരവും എന്റെ കടയിൽ സൊറ പറഞ്ഞിരിക്കുന്നത് പതിവാണ്. നല്ല കോഫിയും ജൂസും എല്ലാമെന്റെ കടയിൽ കിട്ടും സൊ ഞാനെന്തിനാ പുറത്തു പോയി ചായ കുടിക്കുന്നെ എന്നാണോ, എനിക്കറിയില്ല സത്യം പറഞ്ഞാ….

ഇതവളെ കാണാൻ വേണ്ടിയുള്ള പോക്കാണ്. അല്പദൂരമുള്ള SBT ബ്രാഞ്ച് വരെ. അവിടെന്നു അവളെയും കൂട്ടി തൊട്ടടുത്ത ജംഗഷനിലെ ഒരു കുഞ്ഞു ചായക്കട വരെ!! കാര്യം അസ്‌ഥിക്ക് പിടിച്ച പ്രേമം ആണെങ്കിലും ഞാൻ ഒരു വിവാഹിതനും കുഞ്ഞിന്റെ അച്ഛനും ഒക്കെയായിപ്പോയില്ലേ… ഭാര്യാ അറിയാതെ എത്ര നാൾ കൊണ്ട് പോകാനൊക്കുമെന്നൊന്നും എനിക്കറീല!! പക്ഷെ മറക്കാനും വയ്യ!! അവളെയെനിക്കത്രയ്ക്ക് ഇഷ്ടമാണ്. ആളൊരു പഞ്ച പാവമാണ്. പൊട്ടിക്കുട്ടിയാണ്, അവളെയെനിക്ക് ജീവിതത്തിലെ ഏറ്റവും സ്‌പെഷ്യൽ ആയ നിമിഷത്തിൽ തന്നപ്പോൾ ഞാൻ അറിഞ്ഞതാണിതൊക്കെ…അവളുടെ കണ്ണിൽ നിന്നും കണ്ണെടുക്കാതെ ജന്മങ്ങളോളും നോക്കിയിരുന്നപ്പോൾ….

വൈശാഖി, അതാണ് ആൾടെ പേര്, കക്ഷിയെ ഞാനാണ് വളച്ചെടുത്തത് എന്ന് നിങ്ങൾ വിചാരിക്കുന്നുണ്ടാവും അല്ലാട്ടോ.., സംഗതി മുടിഞ്ഞ പ്രേമമാണ് അവക്കിങ്ങോട്ടു, പിന്നെ നമ്മൾ ആണുങ്ങളുടെ മനസ്സല്ലേ !!!!!! ആത്മാർത്ഥമായ പ്രണയം എങ്ങനെ കണ്ടില്ലെന്നു നടിക്കും?!! ഒരു കാവ്യമായി അവൾ എന്റെ ചുറ്റും ഇങ്ങനെ നില്കുമ്പോ…. അവളുടെ പാദസരത്തിന്റെ കിലുക്കം പോലും ഞാൻ സദാസമയം കാതോർക്കുമ്പോ വീണു പോയി മച്ചാന്മാരെ!! ഇതെന്റെയും വൈശാഖിയുടെയും ലവ് സ്റ്റോറിയാണ്!!
കഥയിലേക്ക് തന്നെ തിരികെ പോകാം….

ഇപ്പൊ ഞാൻ ഡ്രൈവ് ചെയ്യുകയാണ് 10 മിനുട്ട് എടുക്കും അതിനുള്ളിൽ എന്റെ കഥപറയാം ട്ടോ…

എന്റെ മകൻ ആദിയുടെ 5 ആം പിറന്നാളിന്റെ പിറ്റേന്ന്. ഭാര്യ സുമിഷ രണ്ടൂസം ഹോസ്പിറ്റലിൽ നിന്നും ലീവ് ആയിരുന്നു, കാര്യം അളിയൻ സുജിത്തും കുവൈറ്റിൽ നിന്നു ലീവിന് വന്നിരിക്കുകയാണ്, അതുകൊണ്ട് അവനും ഒപ്പം ഭാര്യ വൈശാഖിയും തലേന്ന് തന്നെ വന്നിരുന്നു, അവൾക്ക് ബാങ്കിലാണ് കേട്ടോ ജോലി. ഇപ്പൊ മനസിലായോ ആളാരാണ് എന്ന്. സുജിത് നെറ്റ്‌വർക്ക് എഞ്ചിനീയർ ആണ്. അവരുടെ കല്യാണം കഴിഞ്ഞിട്ട് ഏതാണ്ട് ഒരു വർഷമായിട്ടുള്ളു. കുട്ടികളായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *