അറവുകാരൻ 2 [Achillies] [Climax]

Posted by

എത്തുമ്പോൾ ശ്രീജയുടെ വീടിനു മുന്നിൽ ജീപ്പ് കിടക്കുന്നത് കണ്ടു.
കുഞ്ഞൂട്ടി മുന്നിൽ ഇരിപ്പുണ്ടായിരുന്നു.

“എന്നാടാ….”

“ആഹ് ശിവേട്ടനോ….
ഓഹ് ചേട്ടത്തിയുടെ അമ്മയ്ക്ക് ദീനം കൂടി,
ജീപ്പിൽ കൊണ്ടോയി ടൗണിലെ ആശുപത്രിയിൽ കാണിക്കാൻ ഇച്ഛായൻ എന്നെ വിട്ടതാ….”

അപ്പോഴേക്കും സുധാമ്മയെ താങ്ങിക്കൊണ്ട് സുജയും ശ്രീജയും വന്നു.

“ഇത് പെട്ടെന്നെന്നാ പറ്റി…ഞാൻ രാവിലെ പോകുംന്നേരം കുഴപ്പൊന്നും ഉണ്ടായില്ലല്ലോ, ”

ജീപ്പിന്റെ പിൻവാതിൽ തുറന്നിട്ട ശിവൻ സുധാമ്മയെ കയ്യിലെടുത്തു സീറ്റിലേക്ക് കിടത്തി.

“നീ പൊയ്ക്കഴിഞ്ഞപ്പോഴാ തുടങ്ങിയെ…പിന്നെ കുട്ടൂനെ കവലയിൽ ജീപ്പ് നോക്കാൻ വിട്ടപ്പോൾ ഇവനെ കണ്ടു….
ഇച്ഛായനോട് പറഞ്ഞിട്ട് ഇവൻ ഇങ്ങ് പോന്നു…”

പുറകിൽ ഒരു സഞ്ചിയും മറ്റുമായി കുട്ടു നിൽപ്പുണ്ടായിരുന്നു.
ജീപ്പിൽ കയറിയ സുധ അപ്പോഴും അവശയായി ശ്വാസം വലിച്ചുകൊണ്ടിരുന്നു.

“ശ്രീജാമ്മെ പോവാം…”

പാവാടയും ബ്ലൗസും ഇട്ടു ഓടിപ്പാഞ്ഞിറങ്ങിയ അനു അപ്പോഴേക്കും അവിടെ എത്തി.

“ഇവളും വരുന്നുണ്ടോ….”

“കുട്ടുവിന് കൂട്ട് എന്നും പറഞ്ഞു പോരുന്നതാ….”

അനുവിനെ കൂട്ടിപ്പിടിച്ചു ശ്രീജ ജീപ്പിലേക്ക് നടന്നു.

“നിക്ക് ശ്രീജേച്ചി ഒരു ഷർട്ട് ഇടട്ടെ ഞാനൂടെ വരാം….
എന്തേലും ആവശ്യം വന്നാലോ…”

“ഒന്ന് പോടാ ശിവാ…ഇവളെ ഇവിടെ ഒറ്റയ്ക്ക് നിർത്തിയിട്ടോ…
നീ വരേണ്ട കാര്യം ഒന്നുമില്ല,
കുഞ്ഞു ഉണ്ടല്ലോ….ഞങ്ങൾ പോയിട്ട് ഇരുട്ടും മുന്നേ ഇങ്ങു വരും…”

ശ്രീജ നേരെ ജീപ്പിനു പിന്നിലേക്ക് കയറി സുധമ്മയുടെ തല എടുത്തു മടിയിലേക്ക് വച്ചു.

“കേറ് പിള്ളേരെ….”

“ഞങ്ങൾ മുന്നിൽ കേറിക്കോളാം…”

അനുവിന്റെ കയ്യും പിടിച്ചു വലിച്ചുകൊണ്ട് കുട്ടു മുന്നിലെ സീറ്റിൽ കയറിയിരുന്നു.

“എന്നാ പോയെക്കുവാ ചേട്ടായി…”

കുഞ്ഞൂട്ടി ജീപ്പ് സ്റ്റാർട്ട് ആക്കി.

“സൂക്ഷിച്ചു പോയി വാ….”

Leave a Reply

Your email address will not be published. Required fields are marked *