അറവുകാരൻ 2 [Achillies] [Climax]

Posted by

അനു ഒട്ടും പ്രതീക്ഷിക്കാതെ ആയിരുന്നു ശ്രീജയുടെ ചോദ്യം.

നിറഞ്ഞു നിന്ന അനുവിന്റെ മുഖത്ത് പൊടുന്നനെ ആണ് കാർമേഘം ഇരുണ്ടു കൂടിയത്.

“ആവോ….കറുത്ത ഒരു മീശയും,
കയ്യിൽ തൂങ്ങി നടന്നതും, ഇടയ്ക്ക് കാണുന്ന ഒരു ചിരിയുമൊക്കെ എവിടെയോ പോലെ ഓർമ ഉണ്ട് വേറൊന്നും ഓർമ ഇല്ല…”

തല കുമ്പിട്ട് അനു പറയുന്നത് കേട്ട ശ്രീജയും വല്ലാതെ ആയി, എങ്കിലും പറയാനുള്ളതിന്റെ ആഴം മനസ്സിലാക്കിയ ശ്രീജ,
ഒന്നൂടെ മനസ്സിരുത്തി അനുവിനെ അലിവോടെ നോക്കി.

“അനൂട്ടിക്ക്, എപ്പോഴേലും അച്ഛനും കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നീട്ടുണ്ടോ…”

വല്ലാതെ ആയ അനു ശ്രീജയെ നോക്കി ചിണുങ്ങി.

“എന്താ ശ്രീജാമ്മെ ഇപ്പോൾ ഇങ്ങനെയൊക്കെ ചോദിക്കുന്നെ…
അച്ഛനില്ലെങ്കിലും എനിക്കെന്റെ അമ്മയില്ലേ…
എന്തോരം കഷ്ടപ്പെട്ടിട്ടാണെങ്കിലും എന്റെ അമ്മ എന്നെ നോക്കണില്ലേ…”

“അതെനിക്കറിയാം മോളെ….
നിനക്ക് വേണ്ടിയാ വീണു പോയിട്ടും എന്റെ കൊച്ചു ജീവിച്ചത്,
ഇപ്പോഴും ഓരോ നിമിഷോം ജീവിക്കുന്നതും നിനക്ക് വേണ്ടിയാ,
എന്റെ അനുകുട്ടി ഒരിക്കലും അമ്മയെ വിഷമിപ്പിക്കരുതട്ടൊ,….
ദൈവം പൊറുക്കൂല, അവളുടെ മനസ്സ് വേദനിച്ചാൽ…”

“എന്താ ശ്രീജാമ്മെ….എന്റെ അമ്മെ ഞാൻ ഒരിക്കലും വേദനിപ്പിക്കില്ല…എനിക്കെന്റെ അമ്മ മാത്രല്ലേ ഉള്ളൂ…”

കണ്ണ് നിറഞ്ഞു തുടങ്ങിയ അനുവിന്റെ മുഖം കണ്ട ശ്രീജ പെട്ടെന്ന് വിഷയം മാറ്റി.

“അതൊക്കെ പോട്ടെ ന്റെ അനുകുട്ടി….
ഇപ്പോൾ ഇത് പറ, എപ്പോഴേലും അച്ഛൻ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് അനുകുട്ടിക്ക് തോന്നിയിട്ടുണ്ടോ…”

“അങ്ങനെ ചോദിച്ചാ,
സ്കൂളിൽ രാവിലെ സുഹ്റയെ അവളുടെ ഉപ്പ കൊണ്ട് വന്നു വിടുമ്പോൾ അത് കണ്ടോണ്ടു നിക്കുമ്പോ എനിക്കും തോന്നാറുണ്ട്,
പിന്നെ കവലയിലൂടെ കയ്യും പിടിച്ചു നടന്നു പീടികയിലെ മിഠായി വാങ്ങിത്തരാൻ ഇപ്പോഴും അച്ഛൻ ഉണ്ടായെങ്കിൽ എന്ന് ഞാൻ ആലോചിക്കാറുണ്ട്…
പിന്നെ..
പിന്നെ…. ”

“പിന്നെ എന്താടി അനുകുട്ടി…”

അനു ഇരുന്നു വിക്കുന്നത് കണ്ട ശ്രീജ അവളെ തന്നെ നോക്കി ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *