അപ്പോഴാണ് ഇതെല്ലാം കേട്ട സന്തോഷത്തിൽ പൊട്ടിച്ചിരിച്ചുകൊണ്ട് ചേച്ചി എന്റെ റൂമിലേക്ക് കേറി വരുന്നത്… വന്നപാടെ അവളെന്നെ കെട്ടിപിടിച്ചുകൊണ്ട് കവിളിലൊരു ഉമ്മയും തന്നു…
വിനൂട്ടാ താങ്ക്സ് ഡാ….
അതേ താങ്ക്സ് ഒക്കെ അവിടിരിക്കട്ടെ ചെറിയൊരു പ്രശ്‌നുണ്ട്…
എന്താടാ..?
അതുവരെ ചിരിച്ച മുഖത്തോടെ നിന്നിരുന്ന ചേച്ചി ഞാനത് പറഞ്ഞു തീർന്നതും കയ്യിലെ നഖം കടിച്ചു ചിന്താവിഷ്ടയായിക്കൊണ്ട് എന്നോട് ചോദിച്ചു…
വേറൊന്നും അല്ല അച്ഛന് ആ ബന്ധം വിട്ടുകളയാൻ അത്ര താൽപ്പര്യൊന്നും ഇല്ല… എന്തായാലും നീയൊന്നു സൂക്ഷിച്ചോ…
അയ്യോ… ഇനിപ്പോ എന്ത് ചെയ്യും…
പേടിക്കൊന്നും വേണ്ടടി ചേച്ചി ഞാനില്ലേ… ആ പിന്നെ അതും പറഞ്ഞു ഓവറായങ്ങ് തുള്ളിച്ചാടണ്ടാ താൽക്കാലത്തേക്ക് സമാധാനിക്കാം എന്നേയുള്ളു…എന്തായാലും അച്ഛന്റെ അടുത്ത വരവുവരെ നിനക്ക് സമയം കിട്ടും…
ഹാവൂ….
മം അതുവരെ എന്റെ ചേച്ചി അടിച്ചുപൊളിച്ചോട്ടോ…
ഓഹ് പിന്നെ എനിക്ക് പേടിയൊന്നും ഇല്ല… എനിക്കെന്റെ വിനൂട്ടൻ ഇല്ലേ…
മം.. മതി മതി സുഖിപ്പിച്ചത്…
അതും പറഞ്ഞു ചിരിച്ചുകൊണ്ട് ഞാൻ ഡ്രസ്സ് മാറി പുറത്തേക്ക് നടന്നു….
ഞാനുള്ളതിന്റെ ആ ധൈര്യം അവളിൽ അപ്പോഴൊക്കെ നല്ലപോലെ ഉണ്ടായിരുന്നെങ്കിലും പിന്നീട് എപ്പഴോ അവളെന്നിൽ നിന്നും അകലുകയായിരുന്നു…