അതും പറഞ്ഞു ചേച്ചി പുറത്തോട്ടു നടന്നു…
അതേ ചേച്ചി..
എന്താടാ..
സോറി…
അതൊന്നും കൊഴപ്പില്ലടാ നീ പുറത്തേക്ക് വാ…
അല്ല ചേച്ചി ഈ അച്ഛനും അമ്മയും എന്താ ഇത്രനേരായിട്ടും കാണാത്തെ…
ഞാനമ്മയെ വിളിച്ചിട്ടുണ്ടായിരുന്നു.. വരാൻ വൈകുമെന്നാ പറഞ്ഞേ…
അതെന്താ….
ആഹ് എനിക്കൊന്നും അറിയത്തില്ല വേണേൽ വിളിച്ചു ചോദിക്ക്… അതും പറഞ്ഞു ചേച്ചി നടന്നു… ഒപ്പം ഞാനും…
അങ്ങനെ ഞങ്ങൾ മൂന്നുപേരും കൂടി കൊണ്ടുവന്ന ഫുഡ്ഡും കഴിച്ചു ടീവിയും കണ്ടിരിക്കുമ്പോഴാണ് അമ്മയും അച്ഛനും വരുന്നത്…
അവരെ കണ്ടതും ലച്ചു വേഗം എണീറ്റ് അമ്മയുടെ അടുത്തേക്ക് നടന്നു…
ആന്റി… മാമന് എങ്ങനുണ്ട്…
അമ്മയുടെ കയ്യിലെ ബാഗ് വാങ്ങിച്ചുകൊണ്ടാണ് ലച്ചുവത് ചോദിച്ചത്…
കൊഴപ്പൊന്നും ഇല്ല മോളെ ഡിസ്ചാർജ് ആയി വീട്ടിലേക്ക് വന്നിട്ടുണ്ട്..