മം എന്തേ…. എന്തിനാ ഇങ്ങോട്ട് വന്നേ ക്ഷമ ചോദിക്കാനാണെങ്കിൽ ഇപ്പൊ തന്നെ തിരിച്ചു വിട്ടോ…
അതും പറഞ്ഞു എന്റെ കട്ടികുറഞ്ഞ മീശ പിരിച്ചു ആ ഗൗരവം ഒട്ടും വിടാതെ ഞാൻ ചേച്ചിയെ അടിമുടി ഒന്ന് നോക്കി…
പെട്ടന്നാണ് എന്റെ പ്ലാനുകളെ മൊത്തത്തിൽ തകിടം മറിച്ചുകൊണ്ട് ചേച്ചിയിൽ നിന്നും ആ ശബ്ദം എന്റെ ഇടത് ചെവിയിലേക്ക് എത്തിയത്…
അല്പം വൈകിയാണ് കാതിലേക്ക് വന്നത് ശബ്ദം മാത്രമല്ല നല്ലൊരു അടിയും കൂടിയാണ് എന്നുള്ള സത്യം ഞാൻ മനസ്സിലാക്കുന്നത്…
പെട്ടന്നുണ്ടായ പ്രവർത്തി ആയതുകൊണ്ട് ഞാൻ ശെരിക്കും ഞെട്ടിയിരുന്നു… പക്ഷെ അപ്പോഴേക്കും ആ വേദന മാറ്റാനെന്നോണം ചേച്ചിയെന്നെ കേറി കെട്ടിപിടിച്ചു….
എടീ പട്ടി തല്ലും തന്നിട്ട് കെട്ടിപ്പിടിക്കുന്നോ… വിടടി…
അതേ ഇത് ഞാൻ ചെയ്‌തത് ഇനിമേലാൽ ഇമ്മാതിരി ചെറിയ കാര്യങ്ങൾക്ക് ദേഷ്യം കാണിക്കാതിരിക്കാനാ… പിന്നെ കെട്ടി പിടുത്തം അത്… അതെന്റെ അനിയനെ ആദ്യായിട്ട് തല്ലിയതിന്റെ വിഷമം ഉണ്ടായോണ്ടാ…
അതും പറഞ്ഞു ചേച്ചി എന്നിൽനിന്നും മാറി നിന്നു…
അല്ല കഴിഞ്ഞോ…
എന്ത്…?
അല്ലാ ഈ വിഷമം പ്രകടിപ്പിക്കലേ…
നിനക്കേ ഒന്നല്ലടാ ഒരുപാട് തന്നാലും ഒരു മാറ്റോം ഉണ്ടാവത്തില്ല…