അമ്മ കടയ്ക്ക് പോയിരിക്കയാ…
ഓഹ് എന്നാ നീ വരണ്ടാ ഞാൻ കൊണ്ടോയിക്കോളാം… അതും പറഞ്ഞു ചേച്ചിയെ കോരിയെടുത്തുകൊണ്ട് ഞാനെന്റെ ബെഡ്റൂമിലേക്ക് നടന്നു…
ശേഷം വാതിൽ കുറ്റിയിട്ടുകൊണ്ട് ചേച്ചിയുടെ അടുത്തേക്ക് നടന്നതും…
വിനൂട്ടാ മാറിയേ… ഇതൊന്നും ശെരിയല്ലാട്ടോ ഒന്നില്ലേലും എന്റെ കല്ല്യാണം ഉറപ്പിച്ചതല്ലേ…
സമാധാനത്തിൽ ചോദിച്ചു മനസിലാക്കാം എന്ന് കരുതി അടുത്ത് ചെന്നതായിരുന്നു ഞാൻ.. പക്ഷെ ആ ഡയലോഗ് കേട്ടതോടെ എന്റെ ഉള്ളിൽ അടക്കി വെച്ചിരുന്ന ദേഷ്യമെല്ലാം ഒരുമിച്ചു പുറത്തുചാടുകയും എന്റെ കൈ ചേച്ചിയുടെ കവിളിലേക്ക് പായുകയും ചേച്ചി ബെഡിലേക്ക് വീഴലും എല്ലാം ഒരുമിച്ചായിരുന്നു….
ച്ചിഹ്… നിർത്തടി ജീവനുതുല്യം സ്നേഹിച്ചതല്ലെടി നിന്നെ ഞാൻ എന്നിട്ട് ഒരു വാക്ക് പോലും എന്നോട് പറയാതെ…
വിനൂട്ടാ… എന്താടാ എന്താ കാര്യം… എന്റെ കയ്യിൽ പിടിച്ചുകൊണ്ടു ചേച്ചി ചോദിച്ചു…
വിടടി എന്നെ… നീയെന്നെ ഇനി തൊട്ടുപോകരുത് എനിക്ക് വെറുപ്പാ നിന്നെ…
പെട്ടന്നുണ്ടായ വിഷമത്തിൽ അതും പറഞ്ഞു കണ്ണുകൾ തുടച്ചു ഞാനവിടുന്ന് ഇറങ്ങുമ്പോൾ ചേച്ചി സഹതാപത്തോടെ ഒന്നുമറിയാതെ നോക്കുന്നത് ഞാൻ കണ്ടിരുന്നു…
പക്ഷെ അതിലേറെ എന്റെ ഉള്ള് നീറുന്നുണ്ടായിരുന്നത് കൊണ്ട് ഞാനത് കണ്ടഭാവം നടിക്കാതെ പുറത്തേക്ക് പോയി…
അപ്പോഴത്തെ എന്റെ അവസ്ഥയിൽ ഉള്ളൊന്ന് തണുക്കാനായി എനിക്ക് കുറച്ചു നേരം ഒറ്റക്കിരിക്കണമായിരുന്നു…
അങ്ങനെ അതുകഴിഞ്ഞു ഏറെ ഇരുട്ടിയാണ് ഞാൻ വീട്ടിലേക്ക് ചെന്നത്..
വീട്ടിലേക്ക് കേറുമ്പോൾ ഞാൻ പ്രതീക്ഷിച്ചതുപോലെതന്നെ തല്ലിയതെന്തിനാണാവോ എന്നും ചിന്തിച്ചു താടിക്ക് കയ്യും കൊടുത്തു