മനസ്സിലേക്ക് വന്നപ്പോൾ ഞാൻ ഉറപ്പിക്കുകയായിരുന്നു അത് സത്യമാണെന്ന്…
പിന്നെ ഒന്നുംതന്നെ എനിക്ക് പറയാനായി ഉണ്ടായിരുന്നില്ല… ഞാൻ വേഗം ഫോൺ കട്ട് ചെയ്ത് നിലത്തേക്ക് ഇരുന്നു…
ഈ സമയം ഞാനറിയാതെ തന്നെ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു…
കുറച്ചു നേരത്തെ ആ ഇരുപ്പിന് ശേഷം പെട്ടന്ന് എന്തോ ചിന്തിച്ചെന്നോണം ഞാൻ ചാടി എഴുന്നേറ്റുകൊണ്ട് മൊബൈൽ എടുത്തു…
മൊബൈലിലെ ഡിസ്‌പ്ലെയിൽ ചേച്ചിയും ലച്ചുവും കൂടി ഒരുമിച്ചു നിൽക്കുന്ന വോൾപേപ്പർ കണ്ടതോടെ എന്റെ ദേഷ്യം വീണ്ടും ഇരട്ടിച്ചു…ആർത്തിരമ്പുന്ന തിരമാലകളെ പോലെ അവ ഉള്ളിൽ അലയടിച്ചു… പക്ഷെ താൽക്കാലത്തേക്ക് അത് അടക്കുകയല്ലാതെ എനിക്ക് വേറെ നിവർത്തി ഉണ്ടായിരുന്നില്ല… കാരണം സത്യം എന്തെന്ന് ചേച്ചിയിൽ നിന്നു തന്നെ എനിക്ക് അറിയണമായിരുന്നു…
അങ്ങനെ വൈകുന്നേരം 4 മണിയോടെ ഞാൻ വീട്ടിലേക്ക് വിട്ടു…
ഞാൻ ചെല്ലുമ്പോൾ മുറ്റം അടിച്ചു വാരികൊണ്ടിരിക്കുകയായിരുന്ന ചേച്ചി എന്റെ വരവ് കണ്ട് എന്തോ പന്തികേട് തോന്നീട്ടാണോ എന്തോ പാവം ഒന്നും മിണ്ടാതെ ചൂലുമായി പുറകോട്ട് നടന്നു….
ഹലോ ഒന്ന് നിന്നേ…
എന്റെ ആ വിളി കേട്ടതും പെട്ടന്ന് സ്റ്റാച്ചു അടിച്ചപോലെ നിന്നുകൊണ്ട് ചേച്ചിയെന്നെ തിരിഞ്ഞുനോക്കി… ശേഷം എന്തേ എന്ന രൂപേണ തലയിട്ടികൊണ്ടൊരു ആംഗ്യവും…
എനിക്കൊരു കാര്യം പറയാനുണ്ട് ഒന്ന് റൂമിക്ക് വാ… പെട്ടന്ന് വേണം…
എന്താ കാര്യം…
ഓഹ് കാര്യറിഞ്ഞാലേ നീ വരൂ… അല്ല അമ്മ എവിടെ…