എൻ്റെ കിളിക്കൂട് 15 [Dasan]

Posted by

വിചാരിച്ചിരിക്കുകയായിരുന്നു. നമുക്കെല്ലാവർക്കും കൂടി ഈ വെള്ളിയാഴ്ച ഇവിടെ നിന്നും പുറപ്പെടാം. വീട്ടിൽ തങ്ങി ഗുരുവായൂരും തൃപ്രയാറും കൂടൽമാണിക്യ ക്ഷേത്രവും കണ്ടു ഞായറാഴ്ച തിരിച്ചു പോരാം. ഞാൻ ചേട്ടനോട് പറഞ്ഞു സമ്മതിപ്പിച്ചു കൊള്ളാം.
ഇത് കേട്ടപ്പോൾ ചേച്ചിക്ക് ഭയങ്കര സന്തോഷം.
ചേച്ചി: കുറെനാളുകളായി ഗുരുവായൂർ പോയിട്ട്.
സീത: പണ്ടെങ്ങോ പോയതാണ്. എനിക്ക് നേരിയ ഓർമ്മയെയുള്ളൂ.
ഞാൻ: നിങ്ങൾക്ക് സമ്മതം ആണല്ലോ? ബാക്കി ചേട്ടനെ കൊണ്ട് സമ്മതിക്കുന്ന കാര്യം ഞാൻ ഏറ്റു.
അമ്മയും മകളും കാറിൽനിന്നിറങ്ങി, കാർ ലോക്ക് ചെയ്ത് ഞങ്ങൾ അവരുടെ വീട്ടിലേക്ക് നടന്നു. കയ്യിലെ പൊതി കണ്ടപ്പോൾ
സീത: എന്താണെന്ന് ഇത്രയും കൂടുതൽ ഐസ്ക്രീമൊ.
ഞാൻ: ഐസ്ക്രീം മാത്രമല്ല ചിക്കൻ ബിരിയാണി ഉണ്ട്.
ചേച്ചി: എന്തിനാണ് അജയ, അവിടെ ചോറും കറികളും ഇരിപ്പുണ്ട്.
ഞാൻ: വണ്ടി മേടിച്ച സന്തോഷത്തിൽ വാങ്ങിയതാണ് ചേച്ചി.
ഞങ്ങൾ വീട്ടിലേക്ക് കയറിച്ചെല്ലുമ്പോൾ ചേട്ടൻ ടിവിയും കണ്ടിരിക്കുന്നു. ചേട്ടനോട് ഗുരുവായൂർ പോകുന്ന കാര്യം പറഞ്ഞപ്പോൾ
ഞാൻ: നമുക്കെല്ലാവർക്കും കൂടി, വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് എൻറെ വീട്ടിലേക്ക് പോയി. പിറ്റേദിവസം ഗുരുവായൂരും തൃപ്രയാറും കയറി അന്ന് വൈകീട്ട് കൂടൽമാണിക്യം ക്ഷേത്ര ദർശനവും നടത്തി ഞായറാഴ്ച ഉച്ചകഴിഞ്ഞ് തിരിച്ചുപോരുന്നു. വണ്ടി മേടിച്ചിട്ട് അമ്പലത്തിൽ ഒക്കെ പോകുന്നത് നല്ലതല്ലേ.
ചേട്ടൻ: അജയൻ ഇവരെയും കൊണ്ടുപോകു. എനിക്ക് യൂണിയൻറെ കുറച്ചു പരിപാടികൾ ഉണ്ട് ശനിയാഴ്ച.
സീത: അച്ഛൻ ഞങ്ങളുടെ കൂടെ വരണം. പരിപാടികളൊക്കെ അവരെ നടത്തിക്കോള്ളും.
ഞാൻ: ശനിയാഴ്ച ഗുരുവായൂരും തൃപ്രയാറും ദർശനം നടത്തി തിരിച്ചു വന്നിട്ട്, നമുക്ക് സുധിയുടെ വീട്ടിൽ പോയി ആ ലക്ഷ്മിയുടെ കാര്യം ഒന്ന് അവതരിപ്പിക്കാം. അതും കൂടി മുൻകൂട്ടി കണ്ടുകൊണ്ടാണ് ഞാൻ ഈ യാത്ര പ്ലാൻ ചെയ്തത്. അവരുടെ കാര്യത്തിൽ ഒരു തീരുമാനം പെട്ടെന്ന് എടുക്കണം. അപ്പോൾ നാളെ കഴിഞ്ഞ് നമ്മൾ പുറപ്പെടുന്നു. രണ്ടു ദിവസത്തേക്കുള്ള ഡ്രസ്സുകൾ എല്ലാവരും കരുതുക.
എല്ലാം സെറ്റ് ആക്കി ഭക്ഷണം കഴിച്ച് എൻറെ സങ്കേതത്തിലേക്ക് പോന്നു. സമയം ഒമ്പത് മുക്കാൽ, സുധിയെ വിളിച്ച് ഞങ്ങൾ പോകുന്ന കാര്യം പറയാമല്ലോ എന്ന് കരുതി ഫോൺ തപ്പിയെടുത്തു. ഓഫീസിൽ പോയി വന്നാൽ ധരിച്ചു കൊണ്ടുപോകുന്ന വസ്ത്രങ്ങൾ നനച്ചിടും. അങ്ങനെ ചെയ്യുന്നതിനു മുമ്പ് ഷർട്ടിലും പാൻറ് പോക്കറ്റിലും ഉള്ള സാധനങ്ങൾ എടുത്തു മേശമേൽ വെക്കും. ഫോൺ ആണെങ്കിൽ കിടക്കയിൽ എവിടെയെങ്കിലും വലിച്ചെറിയും. ഇപ്പോൾ ആ ഫോൺ കൊണ്ട് ഉപകാരങ്ങൾ ഒന്നുമില്ല, ഉപദ്രവമെയുള്ളൂ. ഓഫീസ് കാര്യത്തിന് ആരെങ്കിലും ഇങ്ങനെ വിളിച്ചു കൊണ്ടിരിക്കും. അതുകൊണ്ട് വന്നു കഴിഞ്ഞാൽ ഒരു സ്വസ്ഥതക്ക് വേണ്ടി ഫോൺ മാറ്റി എവിടെയെങ്കിലും വെക്കും. എന്നിട്ട് കുളിച്ച് ചേട്ടൻറെ വീട്ടിലേക്ക് പോകും. ഇതാണ് ഇപ്പോഴത്തെ പതിവ്, ഫോൺ തപ്പിയെടുത്തു. സുധിയെ വിളിക്കാൻ, ലോക്ക് തുറന്നപ്പോൾ ആറ്

Leave a Reply

Your email address will not be published. Required fields are marked *