എൻ്റെ കിളിക്കൂട് 15 [Dasan]

Posted by

വിളിച്ചപ്പോൾ എടുത്തില്ല. പിറ്റേന്ന് അതിരാവിലെ വിളിച്ചപ്പോൾ ഒരു പെണ്ണ് എടുത്തുവെന്നും, വീണ്ടും വിളിച്ചപ്പോഴും അതേ പെണ്ണ് തന്നെ എടുത്തെന്നും .അപ്പോള് ആ പെണ്ണിനോട് കിളി ചൂടായെന്നും, ഈ വിവരങ്ങളൊന്നും പറഞ്ഞില്ലെന്നും. അതിനു മുമ്പത്തെ ദിവസം വൈകുന്നേരം നിന്നെ വിളിച്ചപ്പോൾ ഫോൺ എടുത്തില്ല എന്നും പിറ്റേദിവസം രാവിലെ വിളിച്ചിട്ടും അതേ സ്ഥിതി തന്നെ ആയിരുന്നു എന്നും കിളി പറഞ്ഞു. അപ്പോൾ സ്വാഭാവികമായും ആർക്കും തോന്നാവുന്ന സംശയം കിളിക്കും ഉണ്ടായി. അതിരാവിലെ ഒറ്റയ്ക്ക് താമസിക്കുന്ന നിൻറെ ഫോൺ എടുക്കാൻ പറ്റിയ പെണ്ണ് ആരാണെന്ന് ചിന്തിച്ചു പോകാവുന്നതേയുള്ളൂ. ഈ സംഭവം ഉണ്ടായിട്ടും നീ കിളിയെ തിരിച്ചു വിളിച്ചില്ല. വ്യാഴാഴ്ചയാണ് ഈ സംഭവം നടക്കുന്നത്. അതിനുശേഷം വെള്ളി ശനി ഈ ദിവസങ്ങളിൽ ഒക്കെ നിൻറെ ഫോൺ പ്രതീക്ഷിച്ച് കിളി ഇരുന്നു. നീ വിളിക്കാതെ ഇരുന്നപ്പോൾ സ്വാഭാവികമായും ഉണ്ടാവുന്ന സംശയം കിളിക്കും ഉണ്ടായി. എന്തുകൊണ്ട് കളി ആ പെണ്ണിനോട് സംസാരിച്ചിട്ടും നീ തിരിച്ചു വിളിച്ചില്ല എന്ന സംശയം അതാണ് ഇത്രയും വഷളാക്കിയത്. നീ ഈ ദിവസങ്ങളിൽ ബോധമില്ലാതെ കിടക്കുകയാണ് എന്നുള്ള കാര്യം കിളിക്ക് അറിയില്ലല്ലോ. നീ വിളിക്കാതെ ആയപ്പോൾ, അവൾ ശനിയാഴ്ച വൈകിട്ട് പ്രകാശനോട് ഞായറാഴ്ച രാവിലെ അവളെ കൂട്ടിക്കൊണ്ടുപോകാൻ വരാൻ പറഞ്ഞു. ഇതിൽ ആരാണ് കുറ്റക്കാരൻ. കിളിയുടെ സ്ഥാനത്ത് നീ ആയിരുന്നെങ്കിൽ. നീ വീട്ടിൽ അറിയിക്കേണ്ട എന്നു പറഞ്ഞത് തെറ്റ്.
ഇതൊക്കെ കേട്ടപ്പോൾ ഞാൻ വല്ലാതായി.
ഞാൻ: എടാ, ഞാൻ വീട്ടിൽ അറിയിക്കേണ്ട എന്ന് പറഞ്ഞത്. ബോധം മറഞ്ഞു പോകുന്ന കണ്ടീഷനിൽ ആണ് ഞാൻ അത് പറഞ്ഞത്. അപ്പോൾ എൻറെ മനസ്സിൽ അമ്മൂമ്മയും കിളിയും വിഷമിക്കുന്ന അവസ്ഥ ഓർത്തിട്ടാണ് അങ്ങനെ പറയേണ്ടിവന്നത്. എനിക്കറിയില്ലല്ലോ എൻറെ അവസ്ഥ എന്താണെന്ന് ഉള്ള കാര്യം. എൻറെ അപ്പോഴത്തെ അവസ്ഥ തന്നെ ആയിരിക്കുമല്ലോ നീ അറിയിക്കുന്നത്. എനിക്ക് ബോധമില്ലാതെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണ് എന്ന് പറയുമ്പോഴുള്ള ഇവിടത്തെ അവസ്ഥ ഒന്നോർത്തു നോക്കൂ. ഞാൻ കരുതിയത് ചെറിയൊരു പനി അത് മരുന്ന് കഴിച്ച് മാറിയാൽ ഞാൻ ഇങ്ങോട്ട് പോരുമല്ലോ, അത്രയേ ഞാൻ പ്രതീക്ഷിച്ചു ഉള്ളൂ. ഇങ്ങനെയൊരു അവസ്ഥയിൽ കൊണ്ടുചെന്നെത്തിക്കുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും ചിന്തിച്ചിട്ടില്ല. അതൊക്കെ പോട്ടെ, എന്നിട്ട് കിളി ചെയ്തതെന്താണ്? ആ ഷിബു എന്നുപറയുന്ന നാറിയുടെ കൂടെ…… നീ കണ്ടതല്ലേ. കല്യാണ വീട്ടിൽ വച്ച് നടന്ന സംഭവങ്ങൾ ഞാൻ നിന്നോട് പറഞ്ഞിട്ടുണ്ട്.
സുധി: അതിലൊന്നും വലിയ കാര്യമൊന്നുമില്ലായിരുന്നു. കിളി എന്നോട് പറഞ്ഞു നിന്നെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി കാണിച്ചതാണ് ഇതൊക്കെ. അല്ലാതെ കിളിക്ക് അവനോടൊന്നുമില്ല.
ഞാൻ: എന്തെങ്കിലുമാകട്ടെ കഴിഞ്ഞതൊക്കെ കഴിഞ്ഞു. അവൾക്ക് ഞാനെന്ന ബാധ ഒഴിവായി കിട്ടിയപ്പോൾ സമാധാനം ആയിട്ടുണ്ടാവും. വാ നമുക്ക് പോകാം. പോകുന്നവഴി എല്ലാവർക്കും പാർസൽ വാങ്ങി ചേട്ടൻറെ വീട്ടിൽ കൂടാം. നിന്നെ ഞാൻ തിരിച്ച് നീ താമസിക്കുന്ന സ്ഥലത്ത് കൊണ്ടുവന്ന ആക്കുകയും ചെയ്യാം.
സുധി: പോകാൻ വരട്ടെ, നിനക്ക് കഴിയുമോ കിളിയെ മറക്കാൻ?
ഞാൻ: എനിക്ക് മറക്കാൻ കഴിയുമൊ ഇല്ലയോ എന്നുള്ളതല്ല പ്രശ്നം. അവൾക്ക് എന്നോട് ഒരു തരിമ്പു പോലും സ്നേഹം ഉണ്ടായിരുന്നെങ്കിൽ, ഞാൻ സ്കൂളിൽ ചെന്നപ്പോൾ സംസാരിക്കാൻ തയ്യാറാകുമായിരുന്നു. അതിന് തയ്യാറായില്ല എന്ന് മാത്രമല്ല ക്ലാസിലെ കുറച്ച് കുട്ടികളുടെ മുൻപിൽ വെച്ച് കരണത്ത് അടിക്കുകയും ചെയ്തു. എന്നിട്ടും ഞാൻ അവൾ ടെസ്റ്റ്‌ കഴിയുന്നതുവരെ കാത്തുനിന്നു,

Leave a Reply

Your email address will not be published. Required fields are marked *