എൻ്റെ കിളിക്കൂട് 15 [Dasan]

Posted by

അതുവരെ ഓൺ ഡ്യൂട്ടി എഴുതി കൊള്ളാം എന്നും ഓഫീസർ പറഞ്ഞു. അതുകൊണ്ട് കാസർഗോഡ് പോയി ഞാൻ തിങ്കളാഴ്ചയാണ് എത്തിയത്. പറയാൻ വന്നത് ഞാൻ വീട്ടിൽ ഉണ്ടായിരുന്നു ആഴ്ചയിൽ ടൗണിൽ പോകാറുണ്ട്. അങ്ങനെയിരിക്കെ ഒരു ദിവസം ടൗണിൽ വച്ച് കിളിയെ കണ്ടിരുന്നു.
ഇത് പറഞ്ഞതോടെ ഞാൻ എഴുന്നേറ്റു. അവൻ എൻറെ കയ്യിൽ കയറി പിടിച്ചു.
ഞാൻ: ഞാൻ അതൊക്കെ മറക്കാൻ ശ്രമിക്കുകയാണ്, നീ എന്നെ ഓർമ്മിപ്പിക്കരുത്.
സുധി: നീ എനിക്ക് വാക്ക് തന്നതാണ്.
ഞാൻ: ഇത് അറിഞ്ഞിരുന്നെങ്കിൽ ഞാൻ ഇങ്ങോട്ട് വരിക പോലുമില്ലായിരുന്നു. ഒരു സൂചനയെങ്കിലും കിട്ടിയിരുന്നെങ്കിൽ വാക്കും തരില്ലായിരുന്നു. ശരി എനിക്ക് കേൾക്കണ്ട, എങ്കിലും നിനക്ക് തന്ന വാക്കിൻറെ പേരിൽ ഞാൻ ഇരിക്കുകയാണ്.
സുധി: എടാ, എനിക്കുതന്നെ വാക്കിൻറെ പേരിൽ നീ ഇരിക്കണ്ട.
ഞാൻ: ഇതിൻറെ പേരിൽ നമ്മൾ തമ്മിൽ പിണങ്ങണ്ട. നീ പറഞ്ഞോളൂ. ഒരു കാര്യം ഞാൻ പറയാം, നീ കണ്ടതല്ലേ അന്നത്തെ ആ സീൻ ഒക്കെ. എൻറെ അവസ്ഥയും നീ മനസ്സിലാക്കിയിട്ടുണ്ട് എന്ന് വിശ്വസിക്കുന്നു. അന്നത്തെ കുറച്ച് ദിവസങ്ങൾ ഞാൻ കഴിച്ചു കൂട്ടിയത് എങ്ങനെയെന്ന് നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ല. അതൊക്കെ മറന്നു, സ്വസ്ഥമായി ഒരു വികാര-വിചാരവും ഇല്ലാതെ അടിച്ചു പൊളിച്ചു ജീവിക്കുകയാണ്. ഞാനാ പ്രശ്നത്തിനു ശേഷം വല്ല കാലത്തും നാട്ടിൽ പോയാൽ പോയി എന്നായി. നാടുമായി ഇപ്പോൾ കാര്യമായ ബന്ധങ്ങളൊന്നുമില്ല. ഇടയ്ക്കെപ്പോഴെങ്കിലും അമ്മുമ്മയെ പോയി കണ്ടു ചിറ്റയുടെ വീട്ടിൽ തങ്ങി തിരിച്ചു പോരുന്നു. ഇപ്പോൾ ഒരു മാസമായി നാട്ടിൽ പോയിട്ട്. ഇനിയും നിനക്ക് ആ കാര്യം പറയാൻ തോന്നുന്നുണ്ടെങ്കിൽ പറയാം.
സുധി: എനിക്കറിയാം, നിൻറെ വിഷമങ്ങൾ ഒക്കെ. നമ്മൾ രണ്ടുപേരും ഒരുമിച്ച് അല്ലേ അവിടെ പോയത്. എന്നാലും ഞാൻ പറയുന്നത് മുഴുവൻ കേട്ടിട്ട് നിനക്ക് സ്വന്തമായി ഒരു തീരുമാനം എടുക്കാം. ഞാൻ അറിഞ്ഞ കാര്യങ്ങൾ നിന്നോട് പറയാതിരിക്കുന്നത് ശരിയല്ല. കിളിയുടെ ഭാഗത്ത് തെറ്റുണ്ട്, ഞാൻ സമ്മതിക്കുന്നു. ഞാനന്ന് ടൗണിൽ വച്ച് കിളിയെ കണ്ടു. എന്തോ സർട്ടിഫിക്കറ്റ് ഫോട്ടോ കോപ്പി എടുക്കാനോ എന്തോ വന്നതാണ്. ഞാൻ സംസാരിക്കാൻ ചെന്നിട്ട് ആദ്യമൊക്കെ അനുവദിച്ചില്ല. ഫോട്ടോ കോപ്പി എടുക്കുന്ന സ്ഥലത്ത് തിരക്കായത് കൊണ്ട് അടുത്തുള്ള മരത്തിന് തണലിലേക്ക് മാറിനിന്നു, ഞാൻ കിളിയുടെ അടുത്തേക്ക് ചെന്നു. എനിക്ക് മുഖം തരാതെ കൂടെ വന്ന കൂട്ടുകാരിയോട് സംസാരിച്ചു നിന്നു. ഞാൻ മറ്റേ കുട്ടിയോട് എനിക്ക് കിളിയുമായി സംസാരിക്കണമെന്ന് പറഞ്ഞപ്പോൾ ആ കുട്ടി മാറി. ഞാൻ, നീ ഹോസ്പിറ്റലിൽ ബോധമില്ലാതെ കിടന്ന് കാര്യവും മറ്റും പറഞ്ഞപ്പോഴാണ് കിളി അറിയുന്നത്. കിളി പറയുമ്പോഴാണ് മറ്റുവിവരങ്ങൾ ഞാനറിഞ്ഞത്. ദിവസവും വിളിക്കുന്ന നീ അന്ന് വിളിക്കാതെ ഇരുന്നപ്പോൾ വൈകീട്ട് കിളി നിൻറെ ഫോണിൽ

Leave a Reply

Your email address will not be published. Required fields are marked *