എൻ്റെ കിളിക്കൂട് 15 [Dasan]

Posted by

എല്ലാം പറഞ്ഞ് ഒക്കെ ആക്കി റൂമിലേക്ക് വന്നു.

രാവിലെ സുധിയെ വിളിച്ച് വണ്ടിയുടെ കാര്യം പറയാമല്ലോ എന്ന് കരുതി ഫോണെടുത്തു നോക്കുമ്പോൾ രാത്രിയിലെ അഞ്ച് മിസ്കോൾ കാണുന്നു. ഇതാരപ്പാ രാത്രി 5 മിസ്കോൾ അടിച്ചത്. ഓപ്പൺ ചെയ്തപ്പോൾ അതേ കോൾ. വണ്ടിയുടെ തിരക്കുമായി നടന്നതുകൊണ്ട് അമ്മുമ്മയെ വിളിച്ച് പറയാൻ പറ്റിയില്ല. വിളിച്ചാലും അമ്മൂമ്മയ്ക്ക് എടുക്കാൻ അറിയില്ലല്ലോ. ആ പിള്ളേർ കളിച്ചുകളിച്ച് പല പോലീസ് സ്റ്റേഷനിലേക്ക് വിളിക്കാതെ ഇരുന്നാൽ ഭാഗ്യം, എൻറെ പേരിലുള്ള കണക്ഷനാണ്. ഞാൻ ഒരു മണ്ടത്തരം കാണിച്ചു. അന്നാ ഫോണിൽ നിന്നും സിം ഊരി മാറിയാൽ മതിയായിരുന്നു. ഞാൻ കരുതിയത് അമ്മൂമ്മയ്ക്ക് ഇതൊന്നും അറിയില്ലല്ലോ. ഫോൺ ചാർജ് ഇല്ലാതെ ഇരിക്കുകയും ആണ്. ഇത് ഇപ്പോൾ എന്ത് ചെയ്യും, വണ്ടി മേടിക്കുക ആണെങ്കിൽ ചേട്ടനെയും ഫാമിലിയേയും കൂട്ടി വീടു വരെ പോകാം. സുധിയുടെ വീട്ടിൽ ലക്ഷ്മിയുടെ കാര്യം അവതരിപ്പിക്കാൻ ചേട്ടനെയും കൂട്ടി പോണം. ഏതായാലും ഈ വെള്ളിയാഴ്ച ലീവ് എടുത്തു പോകാം. ഇന്നിപ്പോൾ ബുധൻ, നാളെ കഴിഞ്ഞ് പോകാം. ഗുരുവായൂരും തൃപ്രയാറും കൂടൽമാണിക്യ ക്ഷേത്രത്തിലും അവരെ കൊണ്ടുപോകാം. അപ്പോൾ ആ ഫോൺ എടുത്ത് ഇങ്ങോട്ട് കൊണ്ടുവരാം. സാധാരണ സമയത്ത് തന്നെ ഓഫീസിൽ പോയി, രാവിലെ ഉള്ള കുറച്ചു പണികളൊക്കെ ഒതുക്കി. രവി ചേട്ടനെ പറഞ്ഞ് എല്ലാം ഏർപ്പാടാക്കി. ഉച്ചക്ക് തിരിച്ചു വരാം എന്ന് പറഞ്ഞ് ഞാനിറങ്ങി. ബാങ്കിൽ പോയി പൈസയും എടുത്ത് ഓഫീസിന് മുമ്പിൽ നിൽക്കുമ്പോൾ സീത എത്തി. ഞങ്ങൾ ഒരു ഓട്ടോ പിടിച്ച് അയാളുടെ വീട്ടിലെത്തി. അയാൾ പറഞ്ഞ പൈസ കൊടുത്തു,താക്കോലും വണ്ടിയുടെ ബുക്കും പേപ്പറും എന്നെ ഏൽപ്പിച്ചു. ബാക്കി കാര്യങ്ങൾ അടുത്തദിവസം അയാൾ വിളിക്കാമെന്നും എന്നിട്ട് ഒരുമിച്ചു പോയി ബാങ്കിൽ ലോൺൻറെ പേപ്പറുകൾ ശരിയാക്കാമെന്ന് വ്യവസ്ഥയിൽ വണ്ടിയുമായി ഞങ്ങൾ പോന്നു. വണ്ടി സീതക്ക് ഇഷ്ടപ്പെട്ടു. സീതയെ വീട്ടിലാക്കി ഭക്ഷണവും കഴിച്ച് ഞാൻ ഓഫീസിലേക്ക് തിരിച്ചുപോന്നു. ഓഫീസിലിരിക്കുമ്പോൾ രാവിലെ സുധിയെ വിളിക്കാനിരുന്നത് ഓർത്തു. അതിനിടയിൽ പല കാര്യങ്ങളും ചിന്തിച്ചതുകൊണ്ട് ഇത് മറന്നുപോയിരുന്നു. സുധിയെ വിളിച്ച് വണ്ടിയെടുത്ത കാര്യം പറഞ്ഞു. അപ്പോൾ അവൻ പറഞ്ഞു “ഞാൻ നിന്നെ കാണാൻ വരാൻ ഇരിക്കുകയായിരുന്നു. ഇന്നു വൈകിട്ട് ഒന്നു കാണണം. അപ്പോൾ വണ്ടിയും കാണാമല്ലോ വൈകിട്ട് 5:30 ന് മ്യൂസിയത്തിൽ വച്ച് കാണാം”
വൈകിട്ട് 5:30 ആയപ്പോൾ ഞാൻ മ്യൂസിയത്തിൽ എത്തി. ഫോൺ വിളിച്ചപ്പോൾ അവൻ എത്തിയിട്ടുണ്ട് ഇവിടെ ഒരു ബെഞ്ചിൽ ഇരിപ്പുണ്ട് എന്ന് പറഞ്ഞു. ഞാൻ, അവൻ പറഞ്ഞ ബെഞ്ചിനടുത്ത് ചെന്നു. അവൻ അടുത്ത് തന്നെ ഞാനും ഇരുന്നു.
സുധി: ഞാൻ പറയാൻ പോകുന്ന കാര്യം, നീ ക്ഷമയോടെ കേൾക്കണം.
ഞാൻ അവനെ നോക്കി. ഇവനെന്താണ് പറഞ്ഞു വരുന്നത്, ക്ഷമയോടെ കേൾക്കാൻ.
സുധി: നീ ഞാൻ പറയുന്നതു മുഴുവൻ കേട്ടിട്ടേ എഴുന്നേറ്റു പോകാവൂ. അത് നീ വാക്കു തരണം.
ഞാൻ: എന്താടാ ഇത്. നീ വലിയ തത്വജ്ഞാനിയായ പോലെ സംസാരിക്കുന്നു. ഒന്നു വളച്ചു കെട്ടാതെ കാര്യം പറഞ്ഞിട്ട് പോകാൻ നോക്കാം. ഞാൻ ശിവൻ ചേട്ടൻ വിളിച്ചു പറയട്ടെ, വൈകിട്ട് പാഴ്സൽ വാങ്ങി സുധിയെ കൂട്ടി വരാം എന്ന്.
സുധി: അതൊക്കെ പറയാം. നീ ഞാൻ പറഞ്ഞതിന് സമാധാനം പറഞ്ഞില്ല. നീ എനിക്ക് വാക്ക് തരണം ഞാൻ പറയുന്നതു മുഴുവൻ കേട്ടിട്ട് പോകുവെന്ന്.
വേറെ മാർഗങ്ങളൊന്നും ഇല്ലാത്തതിനാൽ ഞാൻ വാക്ക് കൊടുത്തു.
സുധി: ഞാൻ കഴിഞ്ഞ ആഴ്ച മുമ്പുള്ള ആഴ്ച ലീവെടുത്ത് വീട്ടിൽ പോയിരുന്നു, അച്ഛന് നല്ല സുഖമില്ല എന്ന് പറഞ്ഞതുകൊണ്ട്. ഒരാഴ്ച വീട്ടിലുണ്ടായിരുന്നു. വെള്ളിയാഴ്ച ആയപ്പോൾ ഓഫീസിൽ നിന്നും വിളി വന്നു. തിങ്കളാഴ്ച കാസർഗോഡ് പോകണം എന്നും, മന്ത്രിയുടെ സെമിനാർ ഉണ്ട് രണ്ടു ദിവസത്തെ പ്രോഗ്രാമാണ്. അതുകഴിഞ്ഞ് ഈ ആഴ്ച, തിങ്കളാഴ്ച ഓഫീസിൽ എത്തിയാൽ മതിയെന്നും,

Leave a Reply

Your email address will not be published. Required fields are marked *