എൻ്റെ കിളിക്കൂട് 15 [Dasan]

Posted by

ഞാൻ: ഇന്ന് ഞാൻ ഒരു വണ്ടി പോയി നോക്കി. പിന്നെ വരാം എന്ന് പറഞ്ഞു ഞാൻ പോന്നു.
ഇത് കേട്ടിരുന്ന സീത പെട്ടെന്ന് ചാടി കേറി ചോദിച്ചു.
സീത: അണ്ണാ ഏതു വണ്ടിയാണ്, നമ്മൾ പറഞ്ഞ വണ്ടി ആണോ.
ഞാൻ: അതെ, അയാൾ ഗൾഫിൽ പോകാൻ പോവുകയാണ്. അതുകൊണ്ട് വണ്ടി വിൽക്കാൻ പോകുന്നു. ചേട്ടൻറെ പരിചയത്തിൽ ഏതെങ്കിലും വർഷോപ്പ് കാരനുണ്ടൊ? അയാളെയും കൂട്ടി നമുക്ക് അടുത്ത ദിവസം തന്നെ പോകാം.
ചേട്ടൻ: ഉണ്ട്,
ചേച്ചിയോട്
ചേട്ടൻ: നമ്മുടെ ജോഷി ഇല്ലേ, അവൻ കാർ വർക്ഷോപ്പിൽ ആണ്. അവനെയും കൂട്ടി നമുക്ക് നാളെ തന്നെ പോകാം.
സീത: അപ്പോൾ എനിക്ക് കാണണ്ടേ കാർ.
ഞാൻ: നാളെ കാർ കാണാൻ പോകുന്നതേയുള്ളൂ. കുഴപ്പമൊന്നുമില്ലെങ്കിൽ അഡ്വാൻസ് കൊടുത്തിട്ട് പോരും. കാർ കൊണ്ടു വരാൻ പോകുമ്പോൾ ചീതമ്മയെ കൊണ്ടു പോകും. പോരേ.
സീത: മതി.
സംസാരിച്ചിരുന്നു, 10:30 ആയപ്പോൾ റൂമിലേക്ക് പോന്നു. റൂമിൽ ചെന്നപ്പോൾ ഫോണിൻറെ സ്ക്രീൻ തെളിഞ്ഞു കിടക്കുന്നു. ഞാനിപ്പോൾ ഫോൺ അങ്ങനെ ഉപയോഗിക്കാറില്ല. റൂമിൽ വന്നാൽ അവിടെ എവിടെയെങ്കിലും ഇട്ടിട്ടുണ്ടാവും. ജോലിക്കു പോകുമ്പോൾ മിക്കവാറും മറന്നു പോകാറുണ്ട്. സ്ക്രീൻ തെളിഞ്ഞു കിടക്കുന്നത് എന്താണെന്നറിയാൻ എടുത്തു നോക്കിയപ്പോൾ മൂന്ന് മിസ്കോൾ, ഓഫീസു കാര്യത്തിന് ഓഫീസർ എങ്ങാനും ആണോ, പെരുകി വിളിച്ചില്ലെങ്കിൽ നാളെ പുകിൽ ആയിരിക്കും. എന്ന് കരുതി നോക്കിയപ്പോൾ Kaali എന്ന് തന്നെ തെളിഞ്ഞു. ഈ അമ്മൂമ്മയെ കൊണ്ട് തോറ്റല്ലോ, ആ ഫോണും എടുത്തുകൊണ്ട് അമ്മുമ്മയ്ക്ക് വല്ല കാര്യവുമുണ്ടോ ചിറ്റയുടെ വീട്ടിൽ പോകാൻ. ഇനി ഈ നേരമായി നാളെ ആകട്ടെ വിളിച്ച് പറയണം. അടുത്ത ദിവസം വൈകിട്ടു തന്നെ കാർ കാണാൻ, വർഷോപ്പ് കാരനെ കൊണ്ടുപോയി ചേട്ടനും ഉണ്ടായിരുന്നു. വർഷോപ്പ് കാരൻ എന്നോട് ഒക്കെ പറഞ്ഞു. വണ്ടിയുടെ ഉടമസ്ഥനോട് നാളെ കാലത്ത് വരാം എന്ന് പറഞ്ഞ് പോന്നു. രാത്രിയിൽ പിറ്റേന്ന് പോകുന്നതിനെ കാര്യങ്ങളൊക്കെ പറഞ്ഞു ഉറപ്പിച്ചു.
ചേട്ടൻ: നാളെ എങ്ങനെയാണ്?
ഞാൻ: രാവിലെ പോയി ഓഫീസിൽ ഹാജരാകണം, എന്നിട്ട് ഓഫീസിലെ കാര്യങ്ങൾ രവിച്ചേട്ടനെ പറഞ്ഞേൽപ്പിച്ച്, ബാങ്കിൽ പോയി പൈസ വിഡ്രോ ചെയ്തു. നേരെ അയാളുടെ വീട്ടിലേക്ക്. ചേട്ടൻ ഓഫീസിലേക്ക് വരില്ലേ?
സീത: അപ്പോൾ എന്നെ കൊണ്ടു പോകുന്നില്ലെ?
ചേട്ടൻ: സീതയും അജയനും കൂടി പോയി വണ്ടി കൊണ്ട് വന്നാൽ മതി, ഞാനില്ല.
ഞാൻ: എങ്ങനെ സീതേ ? എപ്പോൾ എത്തും.
സീത: പറഞ്ഞാൽ മതി ഞാൻ അപ്പോൾ എത്തും. എന്നെ കോളേജിൽ ഗേറ്റിനടുത്ത് നിർത്തിയതുപോലെ ഞാൻ നിർത്തില്ല.
ഞാൻ: എൻറെ പൊന്നോ. പണ്ട് എങ്ങാണ്ടൊ എന്തോ ചെയ്തെന്നും പറഞ്ഞു, ഇപ്പോഴും അതും പൊക്കി പിടിച്ചു നിൽക്കുകയാണ്.
സീത: കൊള്ളാം. ആറുമണിക്ക് ശേഷം ആ ഭാഗത്ത് ഒരു കുഞ്ഞിനു കാണില്ല. ഇത്തിരി കൂടി താമസിച്ചിരുന്ന എങ്കിൽ. എന്നെ എവിടെ പോയി തപ്പും ആയിരുന്നു.
ഞാൻ: എൻറെ തെറ്റ് ഞാൻ സമ്മതിക്കുന്നു. പിന്നെ നാളത്തെ കേസ് പറയാം 11 മണിക്ക് ഓഫീസിനടുത്ത് വന്നാൽമതി.

Leave a Reply

Your email address will not be published. Required fields are marked *