എൻ്റെ കിളിക്കൂട് 15 [Dasan]

Posted by

ചായയുമായി സീത വന്നു.
അമ്മുമ്മ: മോളെ പറ്റി ഒക്കെ ഇവൻ വരുമ്പോൾ പറയാറുണ്ട്. മോൾ ഇപ്പോൾ എന്ത് ചെയ്യുകയാണ്.
സീത: ഡിഗ്രി അവസാന വർഷമാണ് അമ്മുമ്മെ.
അമ്മൂമ്മ: ഇവൻ പറഞ്ഞു, മോള് ആ നേരത്ത് വന്നില്ലായിരുന്നെങ്കിൽ എൻറെ മോന് എന്തെങ്കിലും പറ്റിയാൽ അറിയുമായിരുന്നോ.
സീത അടുക്കളയിൽ പോയി, കിളിയെ വിളിച്ചു കൊണ്ട് ഡൈനിംഗ് ടേബിളിൻ്റെ കസേരയിൽ ഇരുന്നു, രണ്ടുപേരും ചായ കുടിക്കാൻ തുടങ്ങി.
സീത: അണ്ണാ, നാളെ എപ്പോഴാണ് നമുക്ക് പോകേണ്ടത്?
ഞാൻ: വെളുപ്പിന് മൂന്ന് മണിക്ക് എങ്കിലും പോകണം.
കിളിയോട് സീത
സീത: ചേച്ചിയും, ഞങ്ങളുടെ കൂടെ വരില്ലേ?
അതിനെ ഉണ്ടക്കണ്ണി എന്നെ നോക്കുകയാണ് ചെയ്തത്. അമ്മുമ്മയ്ക്ക് ഇവരെ കണ്ടപ്പോൾ ഉള്ള സന്തോഷത്തിൽ ഒരുപാട് സംസാരിച്ചുകൊണ്ടിരുന്നു. വണ്ടിയിൽ നിന്നും എല്ലാവരും ഇറങ്ങിപ്പോന്നത് അല്ലാതെ ബാഗുകളും സാധനങ്ങളും ഒന്നും എടുത്തിട്ട് ഉണ്ടായിരുന്നില്ല. ഉണ്ടക്കണ്ണിയെ ഒന്നുകൂടി വട്ട് പിടിപ്പിക്കാൻ, സീതയെ കണ്ണുകൊണ്ട് ഞാൻ പുറത്തേക്ക് വിളിച്ചു. അപ്പോഴേക്കും സമയം ഇരുട്ടിയിട്ടുണ്ടായിരുന്നു. സീത പുറത്തേക്ക് വന്നു, കാറിൻറെ ഡോർ തുറന്നു. സാധനങ്ങൾ ഇറക്കുന്ന അതിനിടയിൽ
ഞാൻ: ഇപ്പോൾ മനസ്സിലായോ സർപ്രൈസ്. ഇത് പറഞ്ഞാൽ ആ ത്രില്ല് നഷ്ടപ്പെടില്ലെ, അതുകൊണ്ടാണ് പറയാതിരുന്നത്.
സീത: ഈ കക്ഷി ആണല്ലേ അന്ന് എന്നെ ചീത്ത പറഞ്ഞത്. എന്നിട്ട് ഒരു വാക്ക് അണ്ണൻ എന്നോട് പറഞ്ഞില്ലല്ലോ.
ഞാൻ: അതൊക്കെ ഒരു വലിയ കഥയാണ്. അവിടെ ചെന്നിട്ട് സൗകര്യംപോലെ ഞാൻ പറഞ്ഞു തരാം. ആ സാധനത്തിനെ ഇടക്കിടക്ക് നമുക്ക് വട്ടു പിടിപ്പിക്കണം. അതുകണ്ടൊ, പെട്ടെന്ന് നോക്കരുത്. നമ്മളെ നിരീക്ഷിക്കാൻ അടുക്കളയുടെ വാതിൽ ഇനി അവിടെ വന്നു നിൽക്കുന്നത് കണ്ടൊ?
സീത ഭാഗം എടുത്ത് തിരിഞ്ഞു പോകുന്നതിനിടയിൽ കിളിയെ കണ്ടു. ബാഗുകൾ ഒക്കെ എൻറെ പുറകിൽ വയ്ക്കാൻ ഞാൻ പറഞ്ഞു. ഉടനെ കിളി വന്ന് സീതയെ വിളിച്ചുകൊണ്ടുപോയി. കുറച്ചുകഴിഞ്ഞപ്പോൾ സീത അവരുടെ ബാഗുമെടുത്ത് അമ്മാവൻ്റെ ബെഡ്റൂമിലേക്ക് പോയി. അവിടെ ഈ കുട്ടിത്തേവാങ്ക് കിടക്കുന്നതുകൊണ്ടാണ് ഞാനാ ബാഗുകൾ ഒക്കെ എടുത്ത് മുറിയിലേക്ക് വച്ചത്. ഇനി ഇവരെ അവിടെ കൊണ്ട് ചെന്ന് കിടത്തിയാൽ, ഒരു വിഷമമുണ്ടാവേണ്ടല്ലോ എന്ന് കരുതി. 8:30 ആയപ്പോൾ ഭക്ഷണം കഴിച്ച് എല്ലാവരും നേരത്തെ കിടന്നാൽ വെളുപ്പിന് എഴുന്നേറ്റ് പോകാം. അതുകൊണ്ട് എല്ലാവരും ഭക്ഷണം കഴിച്ചു. കിടക്കാൻ നേരം അമ്മാവൻറെ മുറിയിലെ കട്ടിൽ ഫാമിലി കോട്ട് ആയിരുന്നതിനാൽ, അവരോട് മൂന്നു ‘പേരോടും അവിടെ കിടക്കാൻ പറഞ്ഞു. അവർ ആ മുറിയിൽ കയറി വാതിലടച്ചു. ഇനി ആ കുട്ടിത്തേവാങ്കിന് ഒറ്റക്ക് എങ്ങാനും കിടക്കണം എന്ന് തോന്നിയാലോ എന്ന് കരുതി. അമ്മുമ്മയോട്
ഞാൻ: ഞാനിവിടെ സെറ്റിയിൽ കിടക്കുവാ, ആ മുറിയിൽ കയറി ആർക്കെങ്കിലും കിടക്കാം.
അമ്മുമ്മ: മോളെ നിനക്ക് ഒറ്റക്ക് അവിടെ കിടക്കണോ?
മിണ്ടാട്ടമില്ല. ഇവിടെ എന്താണ് ഊമയാണോ. ഇന്നിവിടെ വന്നിട്ട് ഒരു ശബ്ദം പോലും കേട്ടിട്ടില്ല. വരട്ടെ പോകുന്നതിനുമുമ്പ് ഞാൻ ഒന്ന് കൊടുക്കും. അഹങ്കാരം കൂടുതലാണ്. അന്ന് അവന് കൊടുത്തതിൻ്റെ ബാക്കി ഇവൾക്ക് കൊടുക്കണം. നാളെ കൂടി ഇവളെ വട്ടു പിടിപ്പിക്കണം. ഞായറാഴ്ച ഇവരെ അമ്മൂമ്മയുടെ കൂടെ ചിറ്റയുടെ വീട്ടിലേക്ക് പറഞ്ഞയക്കണം. എന്നിട്ട് ഇവക്ക് രണ്ട് കൊടുത്ത് ഒതുക്കണം.

NB :തുടരണൊ വേണ്ടയൊ എന്ന് നിങ്ങൾ തിരുമാനിക്കു. എന്തായാലും എനിക്ക് സന്തോഷമെയുള്ളു, എൻ്റെ കിളിയെ നിങ്ങൾ ഇത്രയും എപ്പിസോഡ് ആയി സ്വീകരിച്ചതിന്. അഭിപ്രായം പ്രതീക്ഷിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *