എൻ്റെ കിളിക്കൂട് 15 [Dasan]

Posted by

വെള്ളിയാഴ്ച ഓഫീസിൽ പോയി, 11 മണിക്ക്, ഓഫീസിൽ നിന്നും ഇറങ്ങി. താമസസ്ഥലത്തേക്ക് വരുന്ന വഴി ഫോൺ അടിക്കുന്നത് കേട്ട്, ഓഫീസിൽ നിന്നും ആരെങ്കിലും ആയിരിക്കും എന്ന് കരുതി എടുത്തു നോക്കുമ്പോൾ അതേ കോൾ. ഞാൻ അറ്റൻഡ് ചെയ്തില്ല. വ്യാഴാഴ്ചയും എൻറെ ഫോണിൽ മിസ്കോൾ ഉണ്ടായിരുന്നു. റൂമിലെത്തി ഒന്നു കുളിച്ച് കൊണ്ടുപോകാനുള്ള ബാഗ് വണ്ടിയിൽ എടുത്തുവച്ചു. നോക്കുമ്പോൾ അവർ റെഡിയായി മുറ്റത്തിറങ്ങി നിൽപ്പുണ്ട്. അവരോട് നേരത്തെ പറഞ്ഞിട്ടുണ്ടായിരുന്നു പോകുന്ന വഴി ഭക്ഷണം കഴിക്കാമെന്ന്. അവർ വന്ന വണ്ടിയിൽ കയറി ഞങ്ങൾ യാത്ര തുടങ്ങി. പോകുന്ന വഴി ഉച്ചയായപ്പോൾ നല്ല ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു വീണ്ടും യാത്ര തുടർന്നു. വണ്ടിയിൽ സീത വാതോരാതെ സംസാരിച്ചുകൊണ്ടിരുന്നു. യാത്ര തുടങ്ങിയപ്പോൾ ചേട്ടൻ ആണ് എൻറെ സൈഡിൽ ഇരുന്നിരുന്നത്. ഭക്ഷണം കഴിച്ച് കയറിയപ്പോൾ സീത ചേട്ടൻ്റെ സീറ്റിൽ ഇരുന്നു. സീത വളരെ സന്തോഷത്തിലായിരുന്നു. ആലപ്പുഴ അടുക്കാറായപ്പോഴേയ്ക്കും ചേട്ടനും ചേച്ചിയും ഉറക്കം തുടങ്ങി. സീത ഇരുന്ന കലപില വർത്തമാനം പറഞ്ഞതുകൊണ്ട് ബോറടിക്കാതെ ഡ്രൈവിംഗ് ചെയ്തു. ഞാൻ സീതയോട് ഒരു കാര്യം പറഞ്ഞു.
ഞാൻ: സീതക്ക് ഒരു സർപ്രൈസ് അവിടെ ചെല്ലുമ്പോൾ കാണിച്ചുതരാം.
സീത: എന്താണത്?
ഞാൻ: അത് നേരത്തെ പറഞ്ഞാൽ സപ്ലൈസ് ആവില്ലല്ലോ.
സീത: എന്നാലും ഒരു ക്ലൂ തരാൻ പറ്റുമോ?
ഞാൻ: ഇടയ്ക്ക് എന്നോട് ഒരു കാര്യം ചോദിക്കാറില്ല, ആരുടെയൊ പേര്.
സീത: പേരൊ?
ഞാൻ: അതെ, എൻറെ ഫോണിൽ ഉള്ള…
സീത: ഓ ….. കാളിയമ്മുമ്മ.
ഞാൻ: അതെ, കാളിയമ്മുമ്മ.
സീത: അതിൽ ഇത്ര എന്ത് സർപ്രൈസ് ആണ് ഉള്ളത്.
ഞാൻ: അതൊക്കെയുണ്ട്.
സീത: എന്താണ് എന്നോട് പറയൂ……. എനിക്ക് കാത്തിരിപ്പ് ഒട്ടും ഇഷ്ടമല്ല.
ഞാൻ: അത് നേരത്തെ പറഞ്ഞാൽ അതിൻറെ ത്രില്ല് നഷ്ടപ്പെടും. എപ്പോഴും ആകാംഷയോടെ കാത്തിരിക്കണം. ഈ ത്രില്ല് തന്നെ അവിടെയും ഉണ്ടാവും. രണ്ടുപേരും ഞെട്ടാൻ ഇരിക്കുന്നതേയുള്ളൂ.
സീത: ഞാൻ ഏതായാലും ഞെട്ടില്ല.
ഞാൻ: ചീതമ്മ ഞെട്ടില്ലായിരിക്കാം. അവിടെ ഞെട്ടും, ഉറപ്പായിട്ടും ഞെട്ടും.
സീത: അതെന്താണ് ഇത്ര ഉറപ്പ്.
ഞാൻ: വേറൊരു കാര്യം ചീതമ്മയെ ധരിപ്പിക്കാൻ ഉണ്ട്. അവിടെ ചെന്ന് കഴിയുമ്പോൾ, എന്നോട് കൂടുതൽ ഇടപഴകണം. ചിരിച്ച് കുഴഞ്ഞ് സംസാരിക്കണം. പറ്റുകയാണെങ്കിൽ നമ്മൾ രണ്ടുപേരും മാറിനിന്നു സംസാരിക്കണം.
സീത: അണ്ണൻ എന്തൊക്കെയാ ഈ പറയുന്നത്. കാളിയും ഇതുമായി എന്താണ് ബന്ധം. ആ അമ്മൂമ്മയെ കീരി പിടിപ്പിക്കല്ലേ. ഞാൻ അതിനു കൂട്ടുനിൽക്കില്ല.
ഞാൻ: എനിക്കുവേണ്ടി അത് ചെയ്തേ പറ്റൂ. എൻറെ ഒരു മധുരപ്രതികാരം ആണ്. നമ്മൾ തിരിച്ചു വരുന്നതുവരെ ഞാൻ പറഞ്ഞതുപോലെ ചെയ്യില്ലേ?

Leave a Reply

Your email address will not be published. Required fields are marked *