എൻ്റെ കിളിക്കൂട് 15 [Dasan]

Posted by

സുധി: ഇപ്പോഴാണ് കാര്യത്തിലേക്ക് വന്നത്. നിൻറെ പഴയ ഫോണിൽ നിന്നും രണ്ടുമൂന്നു ദിവസമായി ഏതെങ്കിലും കോളുകൾ വന്നിട്ടുണ്ടോ?
ഞാൻ: അത് നിനക്ക് എങ്ങനെ അറിയാം?
സുധി: വന്നിട്ടുണ്ടോ ഇല്ലയോ എന്നുള്ളതാണ് എൻറെ ചോദ്യം.
ഞാൻ: അമ്മുമ്മയുടെ കൈയ്യിലായിരുന്നു ഫോൺ, അതും സ്വിച്ച് ഓഫ് ആയി ഇരിക്കുകയായിരുന്നു. അതെ എടുത്തുകൊണ്ടുപോയി അമ്മുമ്മ ചിറ്റയുടെ മക്കൾക്ക് കളിക്കാൻ കൊടുത്തിട്ടുണ്ടാവും. രണ്ടുമൂന്നു ദിവസമായി അതിൽ നിന്നും എനിക്ക് കോൾ വരുന്നുണ്ട്. ഞാനിപ്പോൾ ഫോണ് അത് ഉപയോഗിക്കാറില്ല. നേരത്തെ ക്യാപ്സൂൾ കഴിക്കുന്നതുപോലെ നാല് നേരവും അഞ്ചുനേരവും വിളിച്ചില്ലെങ്കിൽ കെറുവിക്കാൻ ആളുണ്ടായിരുന്നു. ആ ആൾ അയാളുടെ പാട്ടിന് പോയപ്പോൾ ഫോണിൻറെ ആവശ്യമില്ലാതായി. അതുകൊണ്ട് ജോലി കഴിഞ്ഞു വന്നാൽ ഞാൻ അവിടെ എവിടെയെങ്കിലും വലിച്ചെറിഞ്ഞിടും, പിന്നെ നിന്നെപ്പോലെ ആരെയെങ്കിലും വിളിക്കണമെങ്കിൽ എടുത്ത് നോക്കൂ. ആ പിള്ളേർക്ക് കളിക്കാൻ കൊടുത്തിരിക്കുന്നതിൽ സിം എൻറെ പേരിലാണ്. അതിൽനിന്നും ആ പിള്ളേര് കളിച്ച വേറെ ആർക്കെങ്കിലും കോൾ പോയാൽ. എനിക്കു പണിയായി. ഇതെങ്ങനെ നീയറിഞ്ഞു.
സുധി: നീയാ കോൾ കണ്ടിട്ട് എടുക്കാഞ്ഞതെന്തേ?
ഞാൻ: എടാ പൊട്ടാ, അതു തന്നെയല്ലേ ഞാൻ പറഞ്ഞത്. ഞാൻ ജോലി കഴിഞ്ഞു വന്നാൽ ഫോൺ അവിടെ എവിടെയെങ്കിലും വലിച്ചെറിഞ്ഞിട്ട് ഉണ്ടാവും പിന്നെ ചേട്ടൻറെ വീട്ടിൽ പോയി തിരിച്ചുവന്ന് കിടന്നുറങ്ങും. പിന്നെ നിന്നെ പോലുള്ള ഏതെങ്കിലും കൊശവനെ വിളിക്കണമെങ്കിൽ മാത്രമേ ഞാൻ ഫോൺ അന്വേഷിക്കാറുള്ളൂ. തീർന്നോ നിൻറെ സംശയം.
സുധി: മിസ്കോൾ കണ്ടിട്ട് നീ എന്തുകൊണ്ട് തിരിച്ചു വിളിച്ചില്ല.
ഞാൻ: എടാ…….. അമ്മൂമ്മയ്ക്ക് ഫോൺ ഉപയോഗിക്കാൻ അറിയില്ല, അമ്മൂമ്മ കൊണ്ടുപോയി അവിടെ വെച്ചപ്പോൾ ആ പിള്ളേർ കളിക്കാൻ എടുത്തിട്ടുണ്ടാവും. കളിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ കോൾ ആയിട്ടുണ്ടാവും. അതിന് ഞാൻ മറ്റന്നാൾ അവിടെ പോകുമ്പോള് ആ ഫോൺ മേടിച്ചു കൊണ്ടുവരും.
സുധി: ആ ഫോൺ ഉപയോഗിച്ച് വിളിക്കുന്നത്, മറ്റാരുമല്ല കിളിയാണ്.
ഞാൻ: അത് നിനക്ക് എങ്ങനെ അറിയാം?
സുധി: നിന്നെ വിളിച്ചിട്ട് കിട്ടാതെ ആയപ്പോൾ, എന്നെ വിളിച്ചു പറഞ്ഞിരുന്നു. എൻറെ ഫോൺ നമ്പർ ടൗണിൽ വെച്ച് സംസാരിച്ചു കഴിഞ്ഞപ്പോൾ വാങ്ങിയിരുന്നു.
ഞാൻ: അവൾ എന്തിന് എന്നെ വിളിക്കണം? അവൾക്ക് ആ ഫോൺ എങ്ങനെ കിട്ടി? അത് അമ്മൂമ്മയുടെ കയ്യിൽ സ്വിച്ച് ഓഫ് ആയി ഇരിക്കുകയായിരുന്നു.
സുധി: നിന്നോട് ഞാൻ ഇന്ന് പറഞ്ഞില്ലേ, കിളി വല്യമ്മയുടെ വീട്ടിലേക്ക് പോകും എന്ന്. അവിടെ എത്തിയിട്ട് ഒരാഴ്ചയായി. കഴിഞ്ഞ ഞായറാഴ്ച നിന്നെ പ്രതീക്ഷിച്ചിരുന്നു.
ഞാൻ: എന്തു പ്രതീക്ഷയാടാ? ഞാനെന്തു പ്രതീക്ഷയോടെയാണ്, ഡിസ്ചാർജ് ചെയ്തു മൂന്നാം നാൾ അവിടേക്ക് ചെന്നത്. എൻറെ പ്രതീക്ഷകളെയെല്ലാം തകിടം മറിച്ചുകൊണ്ട്, ഫോണും, മോതിരവും കൊടുത്തു കൊണ്ടുപോയി. ഞാൻ കയ്യിൽ അണിഞ്ഞപ്പോൾ പ്രത്യേകം പറഞ്ഞതാണ് എൻറെ ശകുന്തളക്ക് ഞാൻ അണിയിക്കുന്ന മോതിരം ആണെന്ന്. ശകുന്തള എന്നെ മറന്നു പോയിയെന്നതിന് തെളിവാണല്ലോ ആമോതിരം ഊരി കൊടുത്തുകൊണ്ടുള്ള പോക്ക്. അവൾ വിളിക്കട്ടെ. ശരിയെടാ.
ഞാൻ ഫോൺ കട്ട് ചെയ്തു കിടന്നു.

Leave a Reply

Your email address will not be published. Required fields are marked *