എൻ്റെ കിളിക്കൂട് 15 [Dasan]

Posted by

മിസ്കോൾ കിടക്കുന്നു. ഏതവനാണോ ഇപ്പോൾ വിളിച്ച് ശല്യം ചെയ്തിരിക്കുന്നത്. നോക്കുമ്പോൾ ആ പഴയ നമ്പർ തന്നെ Kaali. മറ്റന്നാൾ അവിടെ ചെല്ലുമല്ലോ, അമ്മൂമ്മയെ രണ്ട് വഴക്കു പറയണം. ഫോൺ ഒക്കെ എടുത്തു ആ പിള്ളേർക്ക് കളിക്കാൻ കൊടുത്തു എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ എന്നെയാണ് ബാധിക്കുന്നത്. സുധിയെ വിളിച്ചു.
സുധി: നീ നല്ലവനാണെടാ, ഇത്ര വേഗത്തിൽ തീരുമാനമെടുത്തൊ?
ഞാൻ: അതേടാ നിൻറെ കാര്യത്തിൽ ഒരു തീരുമാനം എടുത്തു. ഞങ്ങൾ, ചേട്ടനും ചേച്ചിയും സീതയും കൂടി എൻറെ വീട്ടിലേക്ക് പോകുന്നു. അവിടെ ചെന്ന് അന്ന് തങ്ങിയിട്ട്, പിറ്റേദിവസം ശനിയാഴ്ച ഗുരുവായൂരും തൃപ്രയാറും പോകുന്നു. വന്നിട്ട് ഞാനും ചേട്ടനും കൂടി നിൻറെ വീട്ടിൽ പോയി ലക്ഷ്മിയുടെ കാര്യം സംസാരിക്കുന്നു. സന്തോഷമായില്ലേ?
സുധി: അതൊക്കെ ശരി. നീയെന്താണ് ഫോൺ എടുക്കാത്തത്?
ഞാൻ: നീ എപ്പോൾ വിളിച്ചു, ഞാൻ കണ്ടില്ലല്ലോ.
സുധി: അതല്ലടാ. നിന്നെ രണ്ടുമൂന്നു ദിവസമായി വീട്ടിൽ നിന്നും വിളിക്കുന്നു..
ഞാൻ: ആരുടെ വീട്ടിൽ നിന്ന്? എറണാകുളത്തുനിന്നും എന്നെ ഇതുവരെ വിളിച്ചിട്ടില്ല. അവർക്ക് എൻറെ നമ്പർ പോലും ശരിക്കറിയില്ല. പിന്നെ നിൻറെ വീട്ടിൽ നിന്നോ?
സുധി: നീ പൊട്ടൻ കളിക്കുകയാണോ? നിന്നെ നിൻറെ ഫോണിൽ രണ്ടുമൂന്നു ദിവസമായി ആരും വിളിച്ചിട്ടില്ലെ?
ഞാൻ: പിന്നെ വിളിക്കുന്നുണ്ടല്ലോ. ഓഫീസു കാര്യങ്ങൾക്കായി രാത്രി എല്ലാം പകൽ ഇല്ല എന്നോണം പലരും വിളിക്കുന്നുണ്ട്,ആണും പെണ്ണും. തണ്ടപ്പേര് മാറ്റണം, കരം അടച്ച തരണം, ജാതി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ് എന്ന് വേണ്ട എല്ലാ കാര്യങ്ങൾക്കും എന്നെ വിളിക്കുന്നുണ്ട്. പല കൊച്ചമ്മമാരും പലതും ഓഫർ ചെയ്യുന്നുണ്ട്. എവിടെ വേണമെങ്കിലും വരാം എന്ത് വേണമെങ്കിലും ചെയ്തു തരാം. അത് കേട്ട് കേട്ട് ചെവി പുണ്ണായിരിക്കുകയാണ്.
സുധി: മതി, മതി. നിൻറെ അഭിനയം.
ഞാൻ: ഞാൻ കാര്യമായി പറഞ്ഞതാടാ, ഈ കഴിഞ്ഞ ദിവസം ഒരു അതിസുന്ദരിയായ ഏകദേശം ലക്ഷ്മി ഗോപലസ്വാമിയെ പോലിരിക്കുന്ന പെണ്ണ് ഭൂമിയുടെ പോക്കുവരവ് നടത്താൻ വന്നു. എൻറെ സെക്ഷൻ ആയതുകൊണ്ട്, അവൾ എൻറെ നമ്പർ വാങ്ങി പോയി. അന്നുരാത്രി 11 മണിക്ക് അവളെന്നെ വിളിച്ചു. അവളുടെ ഭർത്താവ് ഓസ്ട്രേലിയയിൽ ആണ്. ഇത് ശരിയാക്കി അതിനുശേഷം വേണം അവൾക്ക് തിരിച്ചുപോകാൻ, അതുകൊണ്ട് വേഗം ശരിയാക്കി തന്നാൽ. ഒന്നോ രണ്ടോ ദിവസം, അവളുടെ വീട്ടിൽ തങ്ങാം. പർണ്ണശാലക്കകത്ത് സ്വിമ്മിംഗ് പൂൾ ഉണ്ട് അതിൽ നീന്തിത്തുടിക്കുന്നതിനിടയിൽ എൻ്റെ മന്ദാര മുകുളങ്ങളിൽ നിന്നും പയസ്സ് നുകരാം, നിൻ്റെ മന്ദരപർവ്വതത്തെ എൻ്റെ ചെഞ്ചൊടികളാൽ കവർന്ന് അമൃത് കടഞ്ഞ് കുടിച്ചോളാം. രണ്ടു രാത്രികളും പകലുകളും നമുക്ക് രാസക്രീഡകളാടാം. ഇത്രയും കേട്ടപ്പോൾ ഞാൻ ഫോൺ കട്ട് ചെയ്തു.
സുധി: അപ്പോൾ നിനക്ക് ഒന്നു പോയി രാസക്രീഡ ആടാമായിരുന്നില്ലേ?
ഞാൻ: അതൊക്കെ പോട്ടെ, ഞങ്ങൾ നിൻറെ വീട്ടിൽ പോകുന്നുണ്ട്.
സുധി: അത് പൊയ്ക്കോ, ഞാൻ ചോദിച്ച വിഷയത്തിൽ നിന്നും തെന്നി മാറി. നീ നിൻറെ വീട്ടിൽ നിന്നും വിളിച്ചിട്ട് എന്താണ് ഫോൺ എടുക്കാത്തത്.
ഞാൻ: ഇതുതന്നെയല്ലേ ഞാൻ നേരത്തെ പറഞ്ഞത്. എൻറെ സ്വന്തം വീട്ടിൽ നിന്നും ഈ ഒരുമാസത്തിനുള്ളിൽ എന്നെ വിളിച്ചിട്ടില്ല. പിന്നെ അമ്മൂമ്മക്ക് ആണെങ്കിൽ ഫോൺ ചെയ്യാൻ അറിയില്ല.

Leave a Reply

Your email address will not be published. Required fields are marked *