അശ്വതി -കുറച്ച്
സിദ്ധു -ആരും ഒന്നും അറിയില്ല
അശ്വതി -മ്മ്. ഇത് ഒന്ന് കഴിഞ്ഞല്ലേ എനിക്ക് മനസമാധാനം ഉണ്ടാവൂ
സിദ്ധു -എല്ലാം നല്ലത് പോലെ നടക്കും
അശ്വതി -എനിക്ക് അത് മാത്രം അല്ല പേടി
സിദ്ധു -പിന്നെ എന്താ
അശ്വതി -എനിക്ക് ഹിന്ദി അത്ര നന്നായി അറിയില്ല. ഞാൻ സെക്കന്റ് ലാംഗ്വേജ് മലയാളം ആയിരുന്നു
സിദ്ധു -അത് ഓർത്ത് വിഷമിക്കണ്ട എനിക്ക് അത്യാവശ്യം അറിയാം
അശ്വതി -ഇതിന്റെ ദിർഥിയിൽ ഞാൻ മറ്റൊന്നും ഓർത്തില്ല
സിദ്ധു -എല്ലാം ഞാൻ പഠിപ്പിക്കാം
അങ്ങനെ അവർ മുംബൈയിൽ എത്തി. ആദ്യം തന്നെ അവർ സ്റ്റേഷനിൽ പോയി ജോയിൻ ചെയ്യ്തു പിന്നെ.അവിടെ സ്റ്റേഷന്റെ അടുത്ത് അവർക്ക് താമസിക്കാൻ ഉള്ള ഏർപ്പാടും അവർ ചെയ്യ്തു. അവർ താമസിക്കുന്ന ബിൽഡിഗിൽ വേറെയും പോലീസ് കുടുംബം ഉണ്ട്. അങ്ങനെ അവർ അകത്ത് കേറി രണ്ട് മുറിയും ഒരു അടുക്കളയും പിന്നെ കോമൺ ആയാ ഒരു ബാത്രൂംമും.
സിദ്ധു -സൗകര്യം തീരെ കുറവ് ആണ്
അശ്വതി -കുറച്ചു നാളെത്തേക്ക് അല്ല
സിദ്ധു -മ്മ്. അമ്മ ഒന്ന് ഫ്രഷ് അവ്വ് ഞാൻ അപ്പോഴേക്കും എന്റെ കമ്പനി വരെ പോട്ടെ
അശ്വതി -മ്മ്
സിദ്ധു അവന്റെ ഓഫീസിൽ എത്തി ജോയിൻ ചെയ്യ്തു.1 മണിക്കൂർ അവന് ജോലിയെ പറ്റിയും ബാക്കി കാര്യങ്ങളും അവർ ചർച്ച ചെയ്യ്തു എന്നിട്ട് അവൻ തിരിച്ച് വീട്ടിൽ എത്തി
അശ്വതി -എങ്ങനെ ഉണ്ട് പുതിയ കമ്പനി
സിദ്ധു -കുഴപ്പം ഇല്ല
അശ്വതി -നാളെ തൊട്ട് ജോലിക്ക് പോവല്ലേ
സിദ്ധു -മ്മ്. പക്ഷേ ഒരു പ്രശ്നം ഉണ്ട്
അശ്വതി -എന്താ
സിദ്ധു -കമ്പനിയിൽ എംപ്ലോയീസ് കൂടുതൽ ഉള്ളത് കൊണ്ട് രണ്ട് ഷിഫ്റ്റ് ആണ്. എനിക്ക് 2 മണി തൊട്ട് 12 മണി വരെ ആണ്
അശ്വതി -മ്മ്