ജൂലി :നിന്നെ ഞാൻ കൊന്നേനെ എന്താ എന്നെ വിട്ടിട്ട് പോകാൻ തോന്നുന്നുണ്ടോ
പീറ്റർ :എന്റെ പള്ളി ഞാൻ വെറുതേ ചോദിച്ചേന്നേ ഉള്ളു മനുഷ്യന് ഒന്നും ചോദിക്കാനും പാടില്ലേ
ജൂലി :ഞാനും വെറുതേ പറഞ്ഞെന്നേ ഉള്ളു
പീറ്റർ :ഹമ്മോ കുറച്ച് മുൻപ് കണ്ട ആളെ അല്ലല്ലോ ജൂലി ഇപ്പോൾ നേരത്തെ നിന്ന് കരഞ്ഞ ആള് തന്നെയാണോ ഇത്
ജൂലി :കരഞ്ഞ കാര്യമൊക്കെ എന്തിനാ ഇപ്പോൾ പറയുന്നത് അതൊക്കെ ഞാൻ വെറുതേ ചെയ്തതാ
പീറ്റർ :ശെരി സമ്മതിച്ചു എനിക്ക് നല്ല ഉറക്കം വരുന്നുണ്ട് ഞാൻ പോയി കിടക്കട്ടെ ഗുഡ് നൈറ്റ് മിസ്സ് ജൂലി ഓഹ് സോറി ജൂലി
പീറ്റർ റൂമിലേക്ക് പോകാനോരുങ്ങി പെട്ടെന്ന് തന്നെ ജൂലി പീറ്ററിന്റെ കൈകളിൽ പിടിച്ചു
പീറ്റർ :എന്താ ജൂലി
ജൂലി :ഇന്ന് നമുക്ക് ഇവിടെ കിടക്കാം
പീറ്റർ :എവിടെ ഈ കട്ടിലിലോ നിനക്കെന്താ വട്ടായോ
ജൂലി :അതേ എനിക്ക് വട്ടായി നീ ഇന്ന് ഇവിടെ കിടന്നാൽ മതി
ഇതും പറഞ്ഞ് ജൂലി പീറ്ററിനെ കട്ടിലിലേക്ക് വലിച്ചിട്ടു
പീറ്റർ :ഉം ശെരി ജൂലിക്ക് എന്റെ കൂടെ കിടക്കാൻ അത്രക്ക് ഇഷ്ടമാണെങ്കിൽ ഞാൻ ഇവിടെ കിടന്നോളാം
ജൂലി :അതൊന്നുമല്ല നിനക്ക് ഇനി രാത്രി എങ്ങാനും പോകാൻ തോന്നിയാലോ അതുകൊണ്ട് സേഫ്റ്റിക്ക് വേണ്ടി ഇവിടെ കിടക്കാൻ പറഞ്ഞതാ
പീറ്റർ :ഹമ്മോ ഭയങ്കരം തന്നെ എന്തായാലും ആ ലൈറ്റ് അണച്ചോ
ജൂലി :ശെരി ശെരി ഞാൻ ലൈറ്റ് ഓഫാക്കാം
അല്പസമയത്തിനു ശേഷം
ജൂലി :പീറ്റർ നീ ഇതുപോലെ കിടന്നാൽ മതി കേട്ടോ ഇങ്ങോട്ട് തിരിയരുത്
പീറ്റർ :അല്ലെങ്കിലും എനിക്ക് ഇങ്ങനെ തിരിഞ്ഞു കിടക്കുന്നതാ ഇഷ്ടം അല്ല അങ്ങോട്ട് നോക്കി കിടന്നാൽ എന്താ പ്രശ്നം
ജൂലി :അത് വേണ്ട ചിലപ്പോൾ പ്രശ്നമാകും
പീറ്റർ :പ്രശ്നമോ.. എന്ത് പ്രശ്നം ഓ മനസ്സിലായി എന്നാൽ ഞാൻ തിരിഞ്ഞെ കിടക്കു
പീറ്റർ പതിയെ തിരിഞ്ഞു കിടക്കാൻ ശ്രമിച്ചു