പീറ്റർ പതിയെ ജൂലിയുടെ കൈകൾ മാറ്റിയ ശേഷം അവളുടെ കണ്ണുകൾ പതിയെ തുടച്ചു
“ഇനി കരയല്ലേ പ്ലീസ് ഞാൻ ഒരിടത്തേക്കും പോകില്ല ഇനിയെന്നും ഞാൻ നിന്നോടൊപ്പം തന്നെ കാണും സോറി ജൂലി ഞാൻ ഇന്ന് നിന്നെ ഒരുപാട് വേദനിപ്പിച്ചു എന്നോട് ക്ഷമിക്ക്
ജൂലി പതിയെ തല ഉയർത്തി പീറ്ററിനോട് സംസാരിക്കാൻ തുടങ്ങി
ജൂലി :എന്നെ ഇഷ്ടമാണോ
പീറ്റർ :ഇഷ്ടമല്ലെങ്കിൽ ഞാൻ ഇവിടെ നിൽക്കുമോ എനിക്കും നിന്നെ ഒരുപാട് ഇഷ്ടമാണ് ഇനി കരയരുത്
ജൂലി മുഖമുയർത്തി പീറ്ററിന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി
പീറ്റർ :എന്താ ഇങ്ങനെ നോക്കുന്നേ ഇഷ്ടമാണെന്ന് ഞാൻ പറഞ്ഞില്ലേ
ജൂലി :എനിക്ക് ഒരു ഉമ്മ തരുവോ
പീറ്റർ :ഉമ്മയോ ഇതൊക്കെ ഇങ്ങനെ പെട്ടെന്ന് ചോദിച്ചാൽ..
പറഞ്ഞു തീരുന്നതിനു മുൻപ് തന്നെ ജൂലി പീറ്ററിന്റെ ചുണ്ടുകൾ സ്വന്തം ചുണ്ടുകളുമായി ചേർത്ത് പീറ്ററിനെ മുത്തമിട്ടു അതിനു ശേഷം പതിയെ പുറകോട്ടു മാറാൻ ശ്രമിച്ചു എന്നാൽ പീറ്റർ ജൂലിയെ വീണ്ടും തന്നിലേക്ക് അടുപ്പിച്ചു പീറ്റർ ജൂലിയുടെ മുഖം അവന്റ കൈക്കുള്ളിലാക്കി ജൂലി പതിയെ കണ്ണുകൾ അടച്ചു പീറ്റർ പതിയെ അവളുടെ ചുണ്ടുകൾ അവന്റെ ചുണ്ടുകൾക്കുള്ളിലാക്കി ഇരുവരും പരസ്പരം ചുണ്ടുകൾ നുണയാൻ തുടങ്ങി അല്പനേരത്തിനുള്ളിൽ തന്നെ പതിയെ തുടങ്ങിയ ചുംബനം കൂടുതൽ വേഗത്തിലും ആവേശത്തിലുമായി ശ്വാസം കിട്ടാതായതോടെ പീറ്ററിൽ നിന്ന് ചുണ്ടുകൾ വേർപെടുത്തികൊണ്ട് ജൂലി കിതക്കാൻ തുടങ്ങി
പീറ്റർ :സോറി മിസ്സ് ജൂലി ഞാൻ അല്പം
ജൂലി :സാരമില്ല പീറ്റർ എനിക്കിഷ്ടപെട്ടു
ഇത്രയും പറഞ്ഞ് പീറ്ററിന്റെ മുഖത്തു നോക്കാതെ നാണത്തോടെ ജൂലി റൂമിനു പുറത്തേക്ക് ഓടി
രാത്രി ജൂലിയും പീറ്ററും ജൂലിയുടെ റൂമിൽ
പീറ്റർ :മിസ്സ് ജൂലി ഞാൻ ഒരു കാര്യം ചോദിച്ചോട്ടേ
ജൂലി :നിനക്ക് ഇതുവരെ ഈ മിസ്സ് വിളി നിർത്താറായില്ലേ ഇനി എന്നെ ജൂലിന്ന് വിളിച്ചാൽ മതി
പീറ്റർ:ശെരി ശെരി എങ്കിൽ ജൂലി ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ
ജൂലി :ശെരി ചോദിക്ക്
പീറ്റർ :ഞാൻ ജൂലിയെ ഇഷ്ടമല്ല എന്ന് പറഞ്ഞെങ്കിൽ എന്ത് ചെയ്തേനെ