ജൂലി :എന്താ നീ എന്തൊക്കെയാ പീറ്റർ ഈ പറയുന്നേ
പീറ്റർ :സത്യമാണ് മിസ്സ് ജൂലി എനിക്ക് തിരിച്ചു പോകാനുള്ള വഴി കിട്ടി എനിക്കറിയാം മിസ്സ് ജൂലി ഇത് കേൾക്കാൻ ഒരുപാട് നാളായി കാത്തിരിക്കുകയാണെന്ന് ഞാൻ മിസ്സ് ജൂലിയെ ഒരുപാട് ബുദ്ധിമുട്ടിച്ചു ഇനി അങ്ങനെ ഉണ്ടാകില്ല എന്താ സന്തോഷമായോ
ജൂലി ഒന്നും മിണ്ടാതെ നിശ്ചലമായി തന്നെ നിന്നു
പീറ്റർ :എന്താ മിസ്സ് ജൂലി ഒന്നും മിണ്ടാത്തത് എന്താ ഒരു സന്തോഷം ഇല്ലാത്തത് പോലെ
ജൂലിയുടെ മുഖം ദേഷ്യ കൊണ്ട് ചുമന്നു
“ആരാ പറഞ്ഞത് എനിക്ക് സന്തോഷമില്ലെന്ന് എനിക്ക് ഒരുപാട് സന്തോഷമായി ഒരു ശല്യം ഒഴിഞ്ഞു പോകയല്ലേ എത്രയും പെട്ടെന്ന് പൊക്കോ ആരും നിന്നെ തടയില്ല ”
ഇത്രയും പറഞ്ഞ് ജൂലി കരഞ്ഞുകൊണ്ട് റൂമിലേക്ക് കയറി വാതിൽ അടച്ചു
പീറ്റർ വേഗം തന്നെ വാതിലിനടുത്തെത്തി
“മിസ്സ് ജൂലി വാതിൽ തുറക്ക് എന്താ പറ്റിയത് മിസ്സ് ജൂലി ഇത്രക്ക് ദേഷ്യപ്പെടാൻ മാത്രം ഞാൻ ഒന്നും ചെയ്തിലല്ലോ പ്ലീസ് ഒന്ന് കതക് തുറക്ക്
എന്നാൽ ജൂലിയിൽ നിന്ന് ഒരു പ്രതികരണവും ഉണ്ടായില്ല
“ശെരി തുറക്കണ്ട എന്താന്ന് വച്ചാൽ ചെയ്തോ ഏതായാലും ഇന്നും കൂടി സഹിച്ചാൽ മതിയല്ലോ ”
എത്രയും പറഞ്ഞ് പീറ്റർ വാതിലിനടുത്ത് നിന്ന് മാറി
നിറഞ്ഞ കണ്ണുകളോടെ ജൂലി ബെഡിൽ ഇരുന്ന് കരയാൻ തുടങ്ങി അവൾക്ക് അവളുടെ ദേഷ്യവും സങ്കടവും നിയന്ത്രിക്കാനായില്ല
“അവൻ ആരാന്നാ അവന്റെ വിചാരം സന്തോഷമായില്ലേന്ന് ഞാൻ ആണ് മണ്ടി വെറുതെ ഓരോന്ന് ആലോചിച്ചു കൂട്ടി അവനു എന്നോട് ഒരു തരി ഇഷ്ടമില്ല അവൻ ചെയ്തതെല്ലാം ഇവിടെ നിക്കാൻ വേണ്ടിയായിരുന്നു ഇപ്പോൾ അവനു പോകാനുള്ള വഴി കിട്ടിയല്ലോ ഇനി എന്റെ ആവശ്യമില്ലല്ലോ എന്നാലും ഞാൻ അവനെ ഒരുപാട് സ്നേഹിച്ചതല്ലേ ”
ജൂലി കരച്ചിൽ നിർത്താനാകാതെ പൊട്ടി കരഞ്ഞു
സമയം അധിവേഗം കടന്നു പോയി മണിക്കൂറുകൾക്ക് ശേഷം കലങ്ങിയ കണ്ണുമായി ജൂലി റൂമിനു പുറത്തേക്കിറങ്ങി