കോമിക് ബോയ് 8 [Fang leng]

Posted by

ജൂലി :എന്നാൽ ശെരി പീറ്റർ

ജൂലി റൂം വിട്ട് പുറത്തേക്കിറങ്ങി

അല്പസമയത്തിനു ശേഷം ഹാളിൽ ജൂലി

“അവനെ ഇതുവരെ കണ്ടില്ലല്ലോ എന്തായാലും ഇന്ന്‌ ഞാൻ അവനോട് എന്റെ ഇഷ്ടം പറഞ്ഞേ പറ്റു പക്ഷെ അതാലോചിക്കുമ്പോഴാ ഒരു ടെൻഷൻ അവൻ എന്ത്‌ മറുപടിയായിരിക്കും പറയുക ”

പെട്ടെന്ന് തന്നെ പീറ്റർ റൂമിൽ നിന്ന് പുറത്തേക്ക് വന്നു

ജൂലി :വാ പീറ്റർ നമുക്ക് കഴിക്കാം

പീറ്റർ :ഇന്ന്‌ എന്താ സ്പെഷ്യൽ

ജൂലി :സ്പെഷ്യൽ ഒന്നുമില്ല ദോശയും ചമ്മന്തിയും അത്ര തന്നെ

പീറ്റർ :മിസ്സ്‌ ജൂലി ഉണ്ടാക്കിയത് കൊണ്ട് ഇതും സ്പെഷ്യൽ തന്നെയാ

ജൂലി :ഓ അധികം സോപ്പ് ഒന്നും വേണ്ട മിണ്ടാതെ ഇരുന്ന് കഴിക്ക്

ജൂലിയും പീറ്ററും ഭക്ഷണത്തിനു ശേഷം

ജൂലി :ഇതാ പീറ്റർ ഈ ഗുളിക കഴിക്ക്

പീറ്റർ :ഇപ്പോൾ വേദന ഇല്ല മിസ്സ്‌ ജൂലി

ജൂലി :അത് കുഴപ്പമില്ല ഇന്ന്‌ കൂടി ഗുളിക കഴിച്ചേ പറ്റു

പീറ്റർ ജൂലി നൽകിയ ഗുളിക കഴിച്ചു

പീറ്റർ :(ഇങ്ങനെ പോയാൽ ശെരിയാകില്ല മിസ്സ്‌ ജൂലിയോട് പോകുന്ന കാര്യം ഉടനെ പറയണം പാവം എന്നെ കൊണ്ട് ഒരുപാട് ബുദ്ധി മുട്ടുന്നുണ്ട് )

ജൂലി :എന്താ പീറ്റർ ഇങ്ങനെ ആലോചിച്ചു കൊണ്ട് നിൽക്കുന്നത്

പീറ്റർ :അത് പിന്നെ എനിക്ക് ഒരു കാര്യം പറയാനുണ്ടായിരുന്നു

ജൂലി :(ഇത് ഞാൻ പറയേണ്ട ഡയലോഗ് അല്ലേ ഇവൻ ഇതെന്തിനാ ഇപ്പോൾ പറയുന്നത് ഇനി ചിലപ്പോൾ എന്നോട് ഇഷ്ടം പറയാൻ പോകുകയാണോ )

പീറ്റർ :ഇത് മിസ്സ്‌ ജൂലി കേൾക്കാൻ കാത്തിരിക്കുന്ന ഒരു കാര്യമാണ്

ജൂലി :(അപ്പോൾ അത് തന്നെ )എന്താന്ന് വച്ചാൽ പറ പീറ്റർ

പീറ്റർ :അത് പിന്നെ എനിക്ക്..

ജൂലി :പേടിക്കാതെ പറ പീറ്റർ

പീറ്റർ :അത് പിന്നെ എനിക്ക് തിരിച്ചു പോകാനുള്ള വഴി കിട്ടി

Leave a Reply

Your email address will not be published. Required fields are marked *