കോമിക് ബോയ് 8 [Fang leng]

Posted by

ജൂലി :അത് കൊള്ളാം അപ്പോൾ ഞാൻ വന്നത് പോലും നീ അറിഞ്ഞില്ല അല്ലേ നിനക്ക് എന്താ പറ്റിയത്

റോസ് :അത് പിന്നെ ജൂലി ഒരു പ്രശ്നമുണ്ട്

ജൂലി :എന്ത് പ്രശ്നം

റോസ് :അത് പിന്നെ നമ്മുടെ ജോൺ ഉണ്ടല്ലോ

ജൂലി :ജോണിന് എന്ത് പറ്റി

റോസ് :അവൻ ഇന്ന്‌ രാവിലെ എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞു

ജൂലി :ആര് നമ്മുടെ ജോണൊ നീ സത്യമാണോ പറയുന്നത്

റോസ് :അതേ ടി ഞാൻ പറയുന്നത് സത്യമാ ആദ്യം കേട്ടപ്പോൾ ഞാനും ഞെട്ടി പോയി

ജൂലി :അവൻ ആള് കൊള്ളാലോ എന്നിട്ട് നീ എന്ത് പറഞ്ഞു

റോസ് :ഞാൻ ഒന്നും പറഞ്ഞില്ല നിന്നോട് ചോദിച്ചിട്ട് തീരുമാനിക്കാം എന്ന് വച്ചു

ജൂലി :ഇതിൽ ഞാൻ എന്ത് പറയാനാ നിനക്ക് അവനെ ഇഷ്ടമാണെങ്കിൽ ഇഷ്ടമാണെന്ന് പറയണം ഇല്ലെങ്കിൽ ഇഷ്ടമല്ലെന്ന് പറയണം

റോസ് :അതാ ഞാനും ആലോചിച്ചുകൊണ്ടിരിക്കുന്നത് അവനെ പറ്റി നിന്റെ അഭിപ്രായം എന്താ

ജൂലി :ജോൺ പാവം തന്നെയാ മാത്രമല്ല നിന്റെ ഫാമിലി ഫ്രണ്ട് കൂടിയല്ലേ നമുക്ക് അവനെ ചെറുപ്പം മുതലേ അറിയാമല്ലോ

റോസ് :അത് ശെരിയാ അപ്പോൾ ഓക്കേ പറയാമല്ലേ

ജൂലി :അതൊക്കെ നിന്റെ ഇഷ്ടം പിന്നെ അവന്റ കുടി നീ നിർത്തിക്കണം

റോസ് :അത് ഞാൻ നോക്കിക്കൊള്ളാം ഇനി അവൻ കുടിച്ചാൽ അവനെ ഞാൻ കൊല്ലും

ജൂലി :അപ്പോൾ അതിനൊരു തീരുമാനമായി പിന്നെ നീ എടുത്ത് ചാടിയൊന്നും ഇഷ്ടമാണെന്ന് പറയരുത് അവനെ കുറച്ചു പറ്റിച്ചിട്ട് പറഞ്ഞാൽ മതി

റോസ് :അത് പിന്നെ പറയാനുണ്ടോ അതിരിക്കട്ടെ നിന്റെയും പീറ്ററിന്റെയും കാര്യം എന്തായി

ജൂലി :അത് ഞാൻ ഇന്നലെ അവനോട് ഇഷ്ടം പറഞ്ഞു

റോസ് :എന്നിട്ടവൻ എന്ത് പറഞ്ഞു

ജൂലി :അവൻ എന്ത് പറഞ്ഞുകാണുമെന്നാ നിനക്ക് തോന്നുന്നത്

റോസ് :അത് പിന്നെ നിന്റെ മുഖം കണ്ടാൽ അറിയില്ലേ നിന്നെ അവനും ഇഷ്ടമാണെന്ന്

ജൂലി :ഉം ശെരിയാ അവനും എന്നെ ഇഷ്ടമാ ഞാൻ കുറച്ച് കൂടി മുൻപേ അവനോട്

Leave a Reply

Your email address will not be published. Required fields are marked *